26
Dec 2024 Thursday

കേരളത്തിലെ ആദ്യത്തെ മിമിക്രി കലാകാരന്‍ കൊതുകു നാണപ്പന്റെ 89-ാം ജന്മവാർഷികം

Mar 13th, 2024

നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ മോഹൻലാലിനെയും ശ്രീനിവാസനെയും ജോലിയിൽ നിന്ന് പുറത്താക്കിയ സൂപ്പർവൈസർ വേഷത്തിൽ ശ്രദ്ധേയനായ… ഒഴിവു സമയങ്ങളില്‍ കാട്ടിക്കൂട്ടിയ തമാശകളില്‍ നിന്നും ഒരു പക്ഷെ മണിക്കൂറുകളോളം നീളുന്ന മിമിക്രി എന്ന ഹാസ്യ പരമ്പര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച
1980 – 90 കാലഘട്ടങ്ങളിൽ മലയാള സിനിമ താരവും ഒപ്പം നാടക നടൻ, മിമിക്രി ആർട്ടിസ്റ്റായും പ്രവർത്തിച്ച കൊതുകു നാണപ്പൻ.

ചങ്ങനാശ്ശേരി പെരുന്നയിൽ മുട്ടത്തു മഠത്തിൽ ശങ്കരൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിന്റെയും മകനായി 1935 മാർച്ച് 12-ന് ജനിച്ചു. നാരായണൻ നമ്പൂതിരി എന്നതായിരുന്നു യഥാർത്ഥ നാമം. തിരുവനന്തപുരം ഗവണ്മെന്റ് പോളീടെക്നിക്കിൽ നിന്നും ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബിരുദം നേടി മുംബൈ ടെക്സ്റ്റൈൽ കമ്മീഷണർ ഓഫീസിൽ ടെക്സ്റ്റൈൽ ഇൻവെസ്റ്റിഗേറ്ററായി ജോലി ചെയ്തു. 1968ൽ ബോംബെ ടെക്സ്റ്റയില്‍ കമ്മീഷണറേറ്റില്‍ വാര്‍ഷികാഘോഷ പരിപാടിയിലാണ് ആദ്യമായി മിമിക്രി അവതരിപ്പിച്ചത്. തുടർന്ന് ബോംബെ ശ്രീനാരായണ മന്ദിരസമിതി 1968 സപ്റ്റംബര്‍ 8 ന് ശ്രീനാരായണ ഗുരുവിന്റെ 114-ാം ജന്മദിനത്തില്‍ നടത്തിയ ആഘോഷ പരിപാടിയിൽ ആദ്യമായി മൂന്നു കൊതുകുകള്‍ എന്ന പേരില്‍ ഒരു മുഴുനീള മിമിക്രി പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചത്. വിവിധ ശബ്ദാനുകരണങ്ങള്‍, ഹാസ്യ കഥകളി, കുടുംബാസുത്രണീയം ഓട്ടന്‍തുള്ളല്‍, ഹാസ്യ-നൃത്തം-നാടകം-സംഗീതക്കച്ചേരി തുടങ്ങിയ ഇനങ്ങള്‍ ഉൾപ്പെടുത്തി കേരളത്തില്‍ ആദ്യമായി മിമിക്രി അവതരിപ്പിച്ചതും നാണപ്പനാണ്. 1973 ജൂണ്‍ 30 ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ തുടങ്ങിയ “മശക ഘോഷയാത്ര” ഒരു മാസത്തോളം കേരളത്തില്‍ ഹാസ്യ വിരുന്നൊരുക്കി. അഭൂതപൂര്‍വമായ ജനത്തിരക്കായിരുന്നു കൊതുകുകളുടെ പരിപാടി കാണാന്‍. അയ്യപ്പന്‍, നാരായണന്‍, കോടാലി ദിവാകരന്‍, സ്വാമിനാഥന്‍, രാമകൃഷ്ണന്‍, അശോകന്‍, അപ്പുക്കുട്ടന്‍, കരുണാകരന്‍, യോഹന്നാന്‍, അനിയന്‍, ഐസക് തുടങ്ങി പതിനെട്ടു സഹ കൊതുകുകളോടൊപ്പം സ്വന്തം മകന്‍ ജയകൃഷ്ണനും വേദിയില്‍ ഒരു ചെറുകൊതുകായി എത്തിയിരുന്നു. യാതൊരുവിധ സംഗീതോപകരണങ്ങളും ഉപയോഗിക്കാതെ ആയിരുന്നു ഇവരുടെ ഹാസ്യ അവതരണങ്ങള്‍. ഏതൊരുവിധ ശബ്ദങ്ങളും അനുകരിക്കാനുള്ള ശ്രീ നാണപ്പന്റെ അനുപമമായ കഴിവിനെ ഭാരതത്തിലെ പത്രങ്ങള്‍ ഭാഷാഭേദമന്യേ പ്രശംസിച്ചിട്ടുള്ളതാണ്. ഇതിനു പുറമേ കെ. എസ് നമ്പൂതിരി രചിച്ച “പതനം” എന്ന നാടകം 1979ൽ ബോംബയിലെ മുള്ളണ്ടില്‍ നാണപ്പൻ സംവിധാനം ചെയ്ത്‌ അവതരിപ്പിച്ചിരുന്നു. 1978 ൽ ലിസ എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ഐ വി ശശി, പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, പ്രിയദർശൻ, ജോഷി തുടങ്ങിയവരുടെയൊപ്പം 50 ലധികം സിനിമകളിൽ അഭിനയിച്ചു 1994 ഡിസംബർ 26 ന് അന്തരിച്ചു.

ഹാസ്യ സാഹിത്യകാരൻ സുകുമാർ നാണപ്പൻ്റെ 18 കൊതുകുകളെ ഇങ്ങനെ പറയുകയുണ്ടായി.
“മക്ഷികാ, യാചകാ ദിവൌ
മക്കുണാ, മശകാ രാത്രൌ
പിപീലികാച: ഭാര്യാച:
ദിനരാത്രം തു ബാധതേ” (ഈച്ചയും യാചകനും പകലും മുട്ടയും കൊതുകും രാത്രിയിലും ഉറുമ്പും ഭാര്യയും രാപ്പകല്‍ വ്യത്യാസ മില്ലാതെയും മനുഷ്യരെ ഉപദ്രവിക്കുന്നു) ഈ കൊതുക് ഒരു മനുഷ്യനെയും കടിച്ച് ഉപദ്രവിച്ചിട്ടില്ല,
ഈ കൊതുകിന്റെ കടി കൊണ്ടത്‌ അവന്റെ അഹന്തയിലും പൊങ്ങച്ചത്തിലുമാണ് .
പക്ഷേ ഈ കൊതുകിന്റെ മൂളല്‍ ജനസഹസ്രങ്ങള്‍ ഒരു കാലത്ത് നെഞ്ചിലേറ്റി നടന്നിരിന്നു
ഒരു ചെറു പുഞ്ചിരിയുമായി.

സിനിമകൾ : ലിസ (1978), ലാവ (1980) പടയോട്ടം (1982), ജോൺ ജാഫർ ജനാർദ്ദനൻ (1982), ആ രാത്രി (1983), പറന്ന് പറന്ന് പരന്ന് (1984) പാവം പൂർണിമ (1984), ആരോടും പറയരുത്, കുരുത്തം കെട്ടവൻ (1985), കയ്യും തലയും പുറത്തിടരുത് (1985), ധീം തരികിട തോം (1986), നാടോടിക്കാറ്റ് (1987), ആനവാൽ മോതിരം (1991), ശരപഞ്ജരം (1979), പാവം പൂർണിമ (1984) ചെങ്കോൽ (1993) തുടങ്ങിയവയാണ്.

Content copied from facebook

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News