15
Jan 2025 Wednesday

ചലച്ചിത്രം

Nov 27th, 2018

മാനവചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് സിനിമ. സിനിമയുടെ പിന്നിലെ ചരിത്രം രസകരമാണ്. ആദ്യകാലങ്ങളില്‍ സിനിമയുമായെത്തിയവരെ ജനം ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും പറഞ്ഞ് ഓടിച്ചു. വെള്ളത്തുണിയിലെ ചലിക്കുന്ന രൂപങ്ങള്‍ ഭൂതങ്ങളാണെന്ന് അന്ന് പലരും കരുതി.

പിന്നെ, സിനിമ ഏറെ വളര്‍ന്നു, ജനകീയമായി. ഇന്നും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ചരിത്രം പരിചയപ്പെടാം.

ഫോട്ടോഗ്രഫിയുടെ കണ്ടുപിടിത്തത്തെ തുടര്‍ന്ന് ചലിക്കുന്ന ചിത്രങ്ങള്‍ നിര്‍മിക്കുക എന്നതായി മനുഷ്യന്‍െറ ലക്ഷ്യം. നിശ്ചലചിത്രം പകര്‍ത്താന്‍ കഴിയുമെങ്കില്‍ ചലിക്കുന്ന ചിത്രങ്ങളും പകര്‍ത്താന്‍ കഴിയുമെന്ന ചിന്ത ഉടലെടുത്തത് 17ാം നൂറ്റാണ്ടിന്‍െറ രണ്ടാംപകുതിയിലാണ്. ചലിക്കുന്ന ഒരു വസ്തുവിന്‍െറ പ്രതിരൂപം കണ്ണില്‍ പതിയാന്‍ ഒരു നിമിഷത്തിന്‍െറ ഇരുപത്തിനാലില്‍ ഒരംശം വേണമെന്ന ശാസ്ത്രചിന്തയുടെ പരിണിതഫലമാണ് നമ്മുടെ സിനിമ.

ചലിക്കുന്ന ചിത്രങ്ങള്‍

ഹെന്‍റി റെന്നോ ഹെയ്ല്‍ എന്ന അമേരിക്കക്കാരനാണ് ചിത്രങ്ങള്‍ ചലിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു മനുഷ്യന്‍െറ വിവിധതരത്തിലുള്ള ചിത്രങ്ങള്‍ ഒന്നൊന്നായി ഒരു ഡിസ്കില്‍ ഫിറ്റ്ചെയ്ത് വെള്ളത്തുണിയില്‍ അവതരിപ്പിച്ചുനോക്കി. തുടര്‍ച്ചയായി ഈ ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ ഒരു മനുഷ്യന്‍ നൃത്തംചെയ്യുന്ന പ്രതീതി ഉണ്ടായി. 1870ല്‍ ആയിരുന്നു ഇത്. എന്നാല്‍, ചിത്രം പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ച റെന്നോ ഹെയ്ലിന് പ്രേക്ഷകരില്‍നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്. ഭ്രാന്തായും മന്ത്രവാദമായുമൊക്കെ അവരതിനെ വ്യാഖ്യാനിച്ചു. അങ്ങനെ ആദ്യത്തെ ആ ചലച്ചിത്ര പ്രവര്‍ത്തകന്‍െറ പരിശ്രമങ്ങള്‍ പരാജയപ്പെട്ടു.

എഡ്വാര്‍ഡ് മേബ്രിഡ്ജ്

റെന്നോ ഹെയ്ല്‍ അവതരിപ്പിച്ച പരീക്ഷണങ്ങള്‍ എഡ്വാര്‍ഡ് മേബ്രിഡ്ജ് എന്ന ഇംഗ്ളീഷ് വംശജനായ അമേരിക്കക്കാരന്‍ ഏറ്റെടുത്തു. ചെറുപ്പത്തില്‍തന്നെ ഫോട്ടോഗ്രഫിയോടുള്ള താല്‍പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സമയത്താണ് കുതിരപ്പന്തയത്തില്‍ തല്‍പരനായ ലിലാന്‍റ സ്റ്റാഫോര്‍ഡ് എന്ന പ്രഭുവിന്‍െറ ആഗ്രഹം സഫലീകരിക്കാന്‍ മേബ്രിഡ്ജിന് അവസരം കിട്ടുന്നത്. കുതിര ഓടുന്ന സമയത്ത് നാലുകാലും ഭൂമിയില്‍ തൊടാതെ നില്‍ക്കുന്ന സമയമുണ്ട്. അത് ഫോട്ടോയില്‍ പകര്‍ത്താനാണ് പ്രഭു ആവശ്യപ്പെട്ടത്. നിരവധി പരിശ്രമങ്ങള്‍ക്കുശേഷം 24 കാമറകള്‍കൊണ്ട് 24 ചിത്രങ്ങള്‍ മേ ബ്രിഡ്ജ് പകര്‍ത്തി. കുതിരയുടെ കാലുകള്‍ ഒരു പ്രത്യേക നിമിഷത്തില്‍ ഭൂമിയില്‍ തൊടാതെ നില്‍ക്കുന്നു എന്ന് മനസ്സിലായി. എന്നാല്‍, ഈ ചിത്രങ്ങള്‍ എല്ലാം ഒരു തിരശ്ശീലയില്‍ പതിപ്പിച്ചപ്പോള്‍ കുതിര ഓടിപ്പോകുന്ന പ്രതീതി കണ്ടു.

വില്യം ഫ്രീസ്ഗ്രീന്‍

1855ല്‍ ജനിച്ച ഇംഗ്ളണ്ടുകാരനായ വില്യം ഫ്രീസ്ഗ്രീന്‍ ആണ് സെല്ലുലോയ്ഡ് എന്ന വസ്തു കണ്ടുപിടിച്ചത്. തുടക്കത്തില്‍ ഗ്ളാസ് പേപ്പറുകളിലായിരുന്നു ഇദ്ദേഹം ചിത്രങ്ങള്‍ പതിപ്പിച്ചെടുത്തത്. പരീക്ഷണങ്ങള്‍കൊണ്ട് കടംകയറിയ ഇദ്ദേഹത്തിന് ജയിലില്‍വരെ പോകേണ്ടിവന്നു. സ്വന്തം ക്യാമറ പോലും വിറ്റ് കഷ്ടതയനുഭവിച്ച ഫ്രീസ്ഗ്രീനാണ് യഥാര്‍ഥത്തില്‍ സിനിമയുടെ ആദ്യകാല ശില്‍പി. ഇദ്ദേഹം വികസിപ്പിച്ചെടുത്ത സെല്ലുലോയ്ഡിന്‍െറ വികസിത രൂപമാണ് ഫിലിം. ഇദ്ദേഹം ആദ്യകാലത്ത് നിര്‍മിച്ചതും പിന്നീട് വില്‍ക്കേണ്ടിവന്നതുമായ കാമറ ഇന്നും ലണ്ടനിലെ നാഷനല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നു.
1889ല്‍ ആണ് ആദ്യമായി തന്‍െറ ചിത്രങ്ങള്‍ ഇദ്ദേഹം ഒരു പ്രേക്ഷകന്‍െറ മുന്നില്‍ അവതരിപ്പിച്ചത്. പ്രതികരണം ആശാവഹമായിരുന്നു.

തോമസ് ആല്‍വ എഡിസന്‍

ഫ്രീസ്ഗ്രീനിന്‍െറ പരീക്ഷണങ്ങളുടെ തുടര്‍ച്ച നടത്തിയ വ്യക്തി തോമസ് ആല്‍വ എഡിസനാണ്. ഇന്ന് കാണുന്ന സിനിമയുടെ സാങ്കേതിക കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തതില്‍ എഡിസന് ഏറെ പങ്കുണ്ട്. 1891ഓടെ കിനറ്റോസ്കോപ് എന്ന കാമറയും അദ്ദേഹം നിര്‍മിച്ചു.
ആയിടക്കാണ് എഡിസന്‍ ശബ്ദലേഖന യന്ത്രം കണ്ടുപിടിച്ചത്. ശബ്ദവും ചിത്രവും ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം കേള്‍ക്കുകയും കാണുകയും ചെയ്യാവുന്ന ഒരു യന്ത്രം എഡിസന്‍ കണ്ടുപിടിച്ചു. എഡിസന്‍െറ പരീക്ഷണ സഹായിയായ ഒരാളിന്‍െറ തുമ്മലാണ് ആദ്യമായി രേഖപ്പെടുത്തിയത്.

ലൂമിയര്‍ സഹോദരന്മാര്‍

പൊതുജനങ്ങള്‍ക്കായി ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ച് ചരിത്രത്തില്‍ ഇടംനേടിയവരാണ് ലൂമിയര്‍ സഹോദരന്മാര്‍. ഫ്രാന്‍സിലെ ബെസനനില്‍ 1862 ഒക്ടോബര്‍ 19നാണ് മൂത്തവനായ അഗസ്റ്റ് ലൂമിയറിന്‍െറ ജനനം. 1864 ഒക്ടോബര്‍ അഞ്ചിനാണ് ഇളയവനായ ലൂയി ലൂമിയര്‍ ജനിച്ചത്. ലിയോണിലെ ലാ മാര്‍ട്ടിനിയര്‍ എന്ന പ്രശസ്തമായ ടെക്നിക്കല്‍ സ്കൂളില്‍ ഇരുവരും പരിശീലനം നേടി.
പിതാവ് ക്ളോഡ് അന്‍േറായിന്‍ ലൂമിയര്‍ ഒരു ഫോട്ടോഗ്രഫിക് സ്ഥാപനം നടത്തിയിരുന്നു. ഇത് ഫോട്ടോഗ്രഫിയിലുള്ള അവരുടെ കഴിവ് വളര്‍ത്തി.
കാമറയിലും പ്രൊജക്ടറിലും നിരവധി പരീക്ഷണങ്ങള്‍ നടത്തിയ അവര്‍ നിരവധി പേര്‍ക്ക് ഒരേസമയം കാണാവുന്ന ഒരു ചലച്ചിത്രപ്രദര്‍ശനരീതി ആവിഷ്കരിച്ചു. സിനിമാറ്റോഗ്രാഫ് എന്നാണ് അവര്‍ അതിനെ വിളിച്ചത്. 1895 ഫെബ്രുവരി 13ന് ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ സിനിമാറ്റോഗ്രാഫിന് പേറ്റന്‍റ് നേടിയെടുത്തു. ഫാക്ടറിയില്‍നിന്ന് ജോലിക്കാര്‍ പുറത്തേക്ക് വരുന്നതിന്‍െറ ദൃശ്യങ്ങളാണ് ഇതുപയോഗിച്ച് ആദ്യം ചിത്രീകരിച്ചത്. 1895 മാര്‍ച്ച് 19നായിരുന്നു ഇത്.

1895 ഡിസംബര്‍ 28നാണ് പാരിസില്‍ ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ ചിത്രത്തിന്‍െറ ആദ്യ പൊതുപ്രദര്‍ശനം നടത്തിയത്. 10 ഹ്രസ്വചിത്രങ്ങളാണ് അന്ന് പ്രദര്‍ശിപ്പിച്ചത്.
ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന്‍െറ ദൃശ്യവും അവര്‍ പ്രദര്‍ശിപ്പിച്ചു. ഇതുകണ്ട്, ട്രെയിന്‍ തങ്ങളുടെ നേരെ പാഞ്ഞുവരുകയാണെന്ന് ഭയന്ന് ആളുകള്‍ ചിതറിയോടി.

ആദ്യത്തെ സ്ഥിരം തിയറ്റര്‍
ആദ്യത്തെ സ്ഥിരം തിയറ്റര്‍ വരുന്നത് അമേരിക്കയിലെ ന്യൂകാസില്‍ എന്ന പട്ടണത്തിലാണ്. ദ കാസ്ക്കേഡ് എന്ന ഈ തിയറ്റര്‍ നിര്‍മിച്ചത് വാര്‍ണര്‍ ബ്രദേഴ്സാണ്.

ഹോളിവുഡിന്‍െറ ജനനം

നിരവധി വ്യക്തികള്‍ സിനിമാ പ്രദര്‍ശനവുമായി മുന്നോട്ടുപോകവെ എഡിസന്‍ 1909ല്‍ ഒരു പ്രസ്താവനയിറക്കി. സിനിമ എന്ന മാധ്യമത്തിന്‍െറ അവകാശി താനാണെന്നും അത് അവതരിപ്പിക്കുന്നവര്‍ ഒരു വിഹിതം തരണമെന്നും അദ്ദേഹം പറഞ്ഞു. അതിനെ എതിര്‍ത്തവരെ എഡിസന്‍െറ ഏജന്‍റുമാര്‍ നേരിട്ടു. സിനിമ ചിത്രീകരണം തടസ്സപ്പെട്ടപ്പോള്‍ പലരും ന്യൂയോര്‍ക് വിടാന്‍ തീരുമാനിച്ചു. ഒരുസംഘം ലോസ് ആഞ്ജലസിനടുത്തുള്ള ‘കെവേംഗാ’ എന്ന ഗ്രാമത്തിലെത്തി. ഹോളിവുഡ് എന്നായിരുന്നു ആ ഗ്രാമത്തിലെ ഒരു കൃഷിത്തോട്ടത്തിന്‍െറ പേര്. 1910ഓടെ ഹോളിവുഡ് അമേരിക്കന്‍ സിനിമയുടെ കേന്ദ്രമായി മാറി.

ഡേവിഡ് മാര്‍ക് ഗ്രിഫിത്ത്

സിനിമയെ സിനിമയാക്കിയ പരീക്ഷണ കുതുകികളുടെ ഇടയില്‍ ശ്രദ്ധേയനാണ് ന്യൂയോര്‍ക്കുകാരനായ ഡേവിഡ് മാര്‍ക് ഗ്രിഫിത്ത്. ഒരു ചലച്ചിത്ര ഉപകരണശാലയിലെ ജീവനക്കാരനായിരുന്ന ഗ്രിഫിത്ത് പല മാറ്റങ്ങളും സൃഷ്ടിച്ചു. തിരക്കഥ സിനിമയില്‍ കൊണ്ടുവന്നതും ഇദ്ദേഹമാണ്. ആദ്യത്തെ രണ്ട് റീല്‍ ചിത്രമായ ‘ദ ബര്‍ത്ത് ഓഫ് എ നേഷന്‍’, 1914ല്‍ നിര്‍മിച്ചത് ഗ്രിഫിത്തായിരുന്നു. ‘ആഫ്റ്റര്‍ മെനി ഇയേഴ്സ്’, ‘ദി ലോണ്‍ലി വില്ല’, ‘ന്യൂയോര്‍ക് ഹാറ്റ്’ തുടങ്ങിയ അനേകം ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ഫെയ്ഡ് ഇന്‍, ഫെയ്ഡ് ഒൗട്ട്, ഡിസോള്‍വ്, ക്ളോസപ്പ് തുടങ്ങിയ സാങ്കേതിക രീതികള്‍ അദ്ദേഹം ആവിഷ്കരിച്ചു. രണ്ട് പ്രോജക്ടറുകള്‍ ഉപയോഗിച്ച് മൂന്നുമണിക്കൂര്‍ നീളമുള്ള സ്വന്തം ചിത്രമായ ‘ഇന്‍േറാളറന്‍സ്’ പ്രദര്‍ശിപ്പിച്ച അദ്ദേഹം ലോകസിനിമയുടെ പുതിയ മാറ്റങ്ങളുടെ പിതാവാണ്. ഭീകരമായ കടംനിമിത്തം സിനിമാരംഗം വിട്ട ഗ്രിഫിത്ത് 1948ല്‍ മരിക്കുമ്പോള്‍ സിനിമാരംഗത്ത് കാര്യമായ മാറ്റങ്ങള്‍ വന്നിരുന്നു.

ഡോക്യുമെന്‍ററി ചിത്രങ്ങള്‍

യഥാര്‍ഥ ജീവിതത്തെ ഫിലിമില്‍ പകര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ഡോക്യുമെന്‍ററി ചിത്രങ്ങള്‍ രംഗത്തെത്തിയത്. അമേരിക്കക്കാരനായ റോബര്‍ട്ട് ഫ്ളാഹര്‍ട്ടി വളരെയധികം മാറ്റങ്ങള്‍ ഡോക്യുമെന്‍ററി രംഗത്ത് സൃഷ്ടിച്ചു. അദ്ദേഹത്തിന്‍െറ ‘നാനൂക് ഓഫ് ദ നോര്‍ത്’ എന്ന ചിത്രത്തിന്‍െറ ഇതിവൃത്തം എസ്കിമോകളുടെ ദുരിതപൂര്‍ണമായ ജീവിതമായിരുന്നു.
അമേരിക്കയില്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍െറ വരവ് സിനിമക്ക് മറ്റൊരു മാനംനല്‍കി. സസ്പെന്‍സ് ചിത്രങ്ങള്‍ നിര്‍മിക്കാനും പ്രദര്‍ശിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. കൂടാതെ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ രംഗപ്രവേശവും തുടര്‍ന്ന് വാള്‍ട്ട് ഡിസ്നിയുടെ മിക്കിമൗസുമൊക്കെ ലോകസിനിമയില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായിരുന്നു.
അമേരിക്കയില്‍ രൂപംപ്രാപിച്ച സിനിമ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വികസിക്കാന്‍ തുടങ്ങി. റഷ്യയിലും ജര്‍മനിയിലുമൊക്കെ ശക്തമായ സിനിമകള്‍ ജനിച്ചു.

സിനിമ ഇന്ത്യയിലേക്ക്

ചലിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിന്‍െറ പേരില്‍ സ്വന്തം നാടായ ഫ്രാന്‍സില്‍നിന്ന് ഒളിച്ചോടേണ്ടിവന്ന ലൂമിയര്‍ സഹോദരന്മാര്‍ 1896 ജൂലൈയില്‍ ബോംബെയിലെത്തി. ലണ്ടനില്‍ അവരുടെ ചിത്രംകണ്ട ചില ബ്രിട്ടീഷുകാരാണ് ലൂമിയര്‍ സഹോദരന്മാരെ ഇന്ത്യയില്‍ കൊണ്ടുവന്നത്. അങ്ങനെയാണ് ചലച്ചിത്രത്തിന്‍െറ ആദിരൂപം ഇന്ത്യയില്‍ ആദ്യമായി കാല്‍കുത്തുന്നത്. 1896 ജൂലൈ ഏഴിന് ബോംബെയിലെ വാട്സന്‍ ഹോട്ടലിലെ ഊണ്‍മുറിയിലാണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത്.
1897ല്‍ കല്‍ക്കത്തയിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെചിത്രം ചിത്രീകരിച്ചത്. ജയിംസ് ട്വീന്‍ എന്ന ഇംഗ്ളീഷുകാരനായിരുന്നു അതിന്‍െറ നിര്‍മാതാവും സംവിധായകനും.

ദന്തിരാജ് ഗോവിന്ദ് ഫാല്‍കെ

ദാദാസാഹേബ് ഫാല്‍കെ എന്നറിയപ്പെടുന്ന ഇദ്ദേഹമാണ് ഇന്ത്യന്‍ സിനിമയുടെ പിതാവ്. 1870 ഏപ്രില്‍ 30നാണ് ഇദ്ദേഹത്തിന്‍െറ ജനനം. 1910ല്‍ ‘ക്രിസ്തുവിന്‍െറ ചരിത്രം’ എന്ന ചിത്രം ബോംബെയില്‍വെച്ച് അദ്ദേഹം കാണാനിടയായി. അന്നുമുതല്‍ ഒരു സിനിമ നിര്‍മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി ജര്‍മനിയില്‍പോയി ചലച്ചിത്ര നിര്‍മാണത്തിന്‍െറ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചു. ഒരു മൂവികാമറ വാങ്ങി തിരികെയെത്തിയ അദ്ദേഹം ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ് ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദചിത്രത്തിന്‍െറ നിര്‍മാണമാരംഭിച്ചു. രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകന്‍, കാമറമാന്‍, ചിത്രസംയോജകന്‍ ഒക്കെ ഫാല്‍കെ തന്നെയായിരുന്നു. 1912ല്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമ പൂര്‍ത്തിയായത് 1913ലാണ്. നടീനടന്മാരെ കിട്ടാന്‍തന്നെ അന്ന് പ്രയാസമായിരുന്നു. ഒരു യുവാവാണ് ഹരിശ്ചന്ദ്രന്‍െറ ഭാര്യയായി വേഷംകെട്ടിയത്.

ശ്രീകൃഷ്ണ ജന്മ, ഭസ്മാസുര മോഹിനി, സാവിത്രി, സേതുബന്ധന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ഫാല്‍കെ 1944 ഫെബ്രുവരി 16ന് അന്തരിച്ചു. ഇദ്ദേഹത്തിന്‍െറ സ്മരണാര്‍ഥമാണ് 1969ല്‍ കേന്ദ്രസര്‍ക്കാര്‍ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

സെന്‍സര്‍ ബോര്‍ഡ്

1917ല്‍ ദ്വാരകദാസ് എന്ന ബോംബെക്കാരന്‍ സ്ഥാപിച്ച കോഹിനൂര്‍ ഫിലിംസ് എന്ന കമ്പനി പുരാണ ചിത്രങ്ങളില്‍നിന്ന് മാറി സാമൂഹിക ചിത്രങ്ങളും നിര്‍മിച്ചുതുടങ്ങി. അവര്‍ നിര്‍മിച്ച ‘മാലതി മാധവ്’ എന്ന ചിത്രം ഏറെ വിവാദം ഉയര്‍ത്തിവിട്ടു. നഗ്നതയായിരുന്നു അതിലെ പ്രധാന പ്രശ്നം. അങ്ങനെ സിനിമകളുടെ നിയന്ത്രണത്തിനായി 1920ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഒരു ബോര്‍ഡ് രൂപവത്കരിച്ചു. അതാണ് സെന്‍സര്‍ ബോര്‍ഡായി രൂപാന്തരപ്പെട്ടത്.

ഇന്ത്യയിലെ ആദ്യശബ്ദചിത്രം

1929ലാണ് ആദ്യമായി ഒരു വിദേശ ശബ്ദചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. ‘മെലഡി ഓഫ് ലവ്.’
1931ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ഒരു ശബ്ദചിത്രം ഉണ്ടായത്. ആര്‍ദേശിര്‍ ഇറാനി നിര്‍മിച്ച ‘ആലം ആര’ ആണ് ആദ്യ ശബ്ദചിത്രം. ബോംബെയിലെ ഇംപീരിയല്‍ ഫിലിംസായിരുന്നു നിര്‍മാതാക്കള്‍.

സിനിമ കേരളത്തില്‍

മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചിത്രമായ ‘വിഗതകുമാരന്‍’ പുറത്തുവന്നത് 1928ലാണ്. ഈ ചിത്രത്തിന്‍െറ കാമറാമാനും സംവിധായകനും നിര്‍മാതാവും ജെ.സി. ഡാനിയല്‍ ആയിരുന്നു. ഈ ചിത്രം സാമ്പത്തികമായി പരാജയമായിരുന്നു. 1928 നവംബര്‍ ഏഴിന് തിരുവനന്തപുരത്തെ ദ കാപിറ്റല്‍ തിയറ്ററിലാണ് ‘വിഗതകുമാരന്‍’ ആദ്യം പ്രദര്‍ശിപ്പിച്ചത്.

മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രം 1933ല്‍ ഇറങ്ങിയ ‘മാര്‍ത്താണ്ഡവര്‍മ’യാണ്.

ആദ്യത്തെ സിനിമ വിഗതകുമാരന്‍.

ജെ സി ഡാനിയല്‍ ” നമ്മുടെ ചലച്ചിത്ര ലോകത്തിന്‍റെ പിതാവ്. 1883 april 19-നു തിരുവിതാംകൂര്‍ രാജ്യത്തെ നാഗര്‍കോവിലില്‍ അഗസ്തീശ്വരം എന്ന ഗ്രാമത്തില്‍ ജെ സി ഡാനിയല്‍ ജനിച്ചു. കളരിപയറ്റില്‍അഗ്രഗണ്യനായിരുന്ന ജെ സി ഡാനിയല്‍ , അത് പുറം ലോകത്തിനു കാണിച്ചു കൊടുക്കാന്‍ കണ്ട ഉചിതമായ മാര്‍ഗമാണ് സിനിമ.

1907-ല്‍ കെ ഡബ്ലിയു ജോസഫ്‌ ആദ്യമായി കേരളത്തില്‍ സിനിമ ഹാള്‍ തുറന്നു. അതില്‍ കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പ്രോജെക്ടര്‍ ആയിരുന്നു. 1913-ല്‍ ജോസ് കാട്ടൂക്കാരന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രോജെക്ടര്‍ കൊണ്ടുള്ള തിയറ്റര്‍ നിര്‍മിച്ചു. രണ്ടു തിയറ്ററും തൃശൂരില്‍ ആയിരുന്നു.1907-ല്‍ തിയറ്റര്‍ തുറന്നു എങ്കിലും, അവിടെ കളിച്ചുകൊണ്ടിരുന്നത് തമിഴും ഹിന്ദിയും ഇംഗ്ലീഷും സിനിമകള്‍ ആയിരുന്നു. 21 വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഒരു മലയാളസിനിമ ആ തിയറ്ററില്‍ കളിക്കാന്‍.

ജെ സി ഡാനിയല്‍ തന്‍റെ ആദ്യ ചിത്രത്തിന്‍റെ തയാറെടുപ്പിന് വേണ്ടി ആദ്യം പോയത് മദ്രാസില്‍ ആണ്. അവിടെ എല്ലാ സിനിമ സ്റ്റുഡിയോകളില്‍ നിന്നും അദ്ധേഹം ഒഴിവാക്കപെട്ടു. തന്‍റെ സ്വോപ്നം സഫലമാക്കുന്നതിനു അദ്ധേഹം വീണ്ടും മുംബൈയില്‍ എത്തിപ്പെട്ടു. ഇന്ത്യ൯ സിനിമയുടെ കേന്ദ്രമായ മുംബൈ ജെ സി ഡാനിയല്‍നു സ്വാഗതം അരുളി. ജെ സി ഡാനിയല്‍ തന്‍റെ ആദ്യ സിനിമയ്ക്കു വേണ്ടി ക്യാമറ മുതല്‍ എല്ലാം വാങ്ങിച്ചു. അദ്ധേഹം കേരളത്തിലെ ആദ്യത്തെ സിനിമ സ്റ്റുഡിയോ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേര്‍സ് എന്ന പേരില്‍ തുടങ്ങി. അദ്ധേഹം ആദ്യത്തെ സിനിമയുടെ നിര്‍മാണത്തിന് വേണ്ടി തന്‍റെ പേരിലുള്ള സ്ഥലം നാല് ലക്ഷം രൂപയ്ക്കു വിറ്റു. അങ്ങിനെ മലയാളത്തിന്‍റെ ആദ്യത്തെ സിനിമ “വിഗതകുമാരന്‍” ന്‍റെ നിര്‍മാണം പൂര്‍ത്തിയായി. ആ സിനിമയുടെ നിര്‍മാതാവും, നായകനും, സംവിധായകനും, കഥാകാരനും ജെ സി ഡാനിയല്‍ ആയിരുന്നു.

തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നിരുന്ന കാലത്ത് ഒരു അവര്‍ണ്ണ സ്ത്രീയെ നായിക ആക്കിയതില്‍ പ്രധിഷേധിച്ച് യാധസ്ഥികരായ സവര്‍ണ്ണ പ്രേക്ഷകര്‍ രോഷകുലരാവുകയും കാണികള്‍ സ്ക്രീനിനു നേരെ കല്ലെറിയുകയും, സ്ക്രീന്‍ കീറുകയും ചെയ്യുകയുണ്ടായി. അങ്ങനെ വിഗതകുമാരന്‍റെ ആദ്യ പ്രദര്‍ശനം തന്നെ അലങ്കോലമായി.

1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ദാനിയേൽ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് ദാനിയേൽ തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ട് ഈ സ്റ്റുഡിയോയിൽ വച്ചാണ് വിഗതകുമാരൻ പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു.
തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്ന ശാരദവിലാസത്തിലാണ് സ്റ്റുഡിയൊ ഒരുക്കിയത്. നായിക റോസിയായിരുന്നു.

തിരുവന്തപുരത്ത് ദ കാപിറ്റോൾ തിയേറ്ററിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രശസ്ത അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാഴ്ച്ചയ്ക്കുശേഷം കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, തലശ്ശേരി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ഇത്രയധികം പ്രദർശനങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ല.ഈ പരാജയത്തോടുകൂടി ദാനിയേലിന് തന്റെ സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിവന്നു.
ആദ്യ മലയാളചിത്രത്തിന്റെ അമരക്കാരൻ എന്ന നിലയ്ക്ക് ദാനിയേലിനെയാണ് മലയാളസിനിമയുടെ പിതാവ് എന്ന് വിളിക്കുന്നത്. ഇദ്ദേഹത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമത്തെയും അവസാനത്തേതുമായ നിശബ്ദചിത്രം- മാർത്താണ്ഡവർമ്മ

മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശബ്ദചിത്രം 1931-ൽ പ്രദർശനത്തിനെത്തിയ മാർത്താണ്ഡവർമ്മയാണ്. സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിനെ അടിസ്ഥനമാക്കി മദിരാശ്ശിക്കാരനായ പി.വി. റാവു ആണ് ചിത്രം സംവിധാനം ചെയ്തത്. ജെ.സി. ദാനിയേലിന്റെ ബന്ധു കൂടിയായ ആർ. സുന്ദരരാജാണ് ചിത്രം നിർമ്മിച്ചത്. കാപിറ്റോൾ തിയേറ്ററിൽ തന്നെയാണ് ഈ ചിത്രവും റിലീസ് ആയത്. നോവലിന്റെ പകർപ്പവകാശം സംബന്ധിച്ച പരാതിയെത്തുടർന്ന് അഞ്ചു ദിവസത്തെ പ്രദർശനത്തിനു ശേഷം ചിത്രത്തിന്റെ പ്രിന്റ് പ്രസാധകർക്കു വിട്ടുകൊടുക്കേണ്ടിവന്നു. പൂനയിലെ നാഷണൽ ഫിലിം ആർക്കൈവ്സിൽ ഈ പ്രിന്റ് സൂക്ഷിച്ചിട്ടുണ്ട്

മലയാളത്തിലെ ആദ്യ ശബ്ദ സിനിമ ‘ബാലനെ’യും നായകനെയും കുറിച്ച്.

മലയാള സിനിമയുടെ ബാല്യം

മലയാള സിനിമയുടെ ചരിത്രം 7 പതിറ്റാണ്ട്‌ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. മലയാള സിനിമാ വ്യവസായമിന്ന്‌ കോടികള്‍മറിയുന്ന രംഗമായി മാറിക്കഴിഞ്ഞു. ആധുനിക ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ ഉത്തുംഗ ശൃംഗത്തില്‍ നമ്മുടെ സ്വീകരണ മുറികളില്‍ സിനിമ വിരല്‍ തുമ്പില്‍ മിന്നി മറയുന്നു. ഇന്ത്യന്‍ സിനിമക്കും ലോക സിനിമക്കും മലയാള സിനിമ നല്‍കിയ സംഭാവനകള്‍ അതി മഹത്താണ്‌. എന്നാല്‍ ഈ ദൃശ്യ വിസ്‌മയത്തിന്റെ ആരംഭ ദശയില്‍ സിനിമയെന്ന മായിക പ്രഭാ വലയത്തിലേക്ക്‌ എടുത്തു ചോടി ഈയാം പാറ്റകളെ പോലെ ചിറക്‌ കരിഞ്ഞു വീണ ഒരു പിടി ആള്‍ക്കാര്‍ ഇവിടെയുണ്ട്‌. നിരാശരായി,ഭ്രാന്തന്മാരായി,മാനസിക രോഗികളായി. ഈ സിനിമാ ചരിത്രത്തിന്റെ ആ ദുര്‍ഗതിയെ കുറിച്ച്‌ ഇന്ന്‌ ആര്‌ ഓര്‍മ്മിക്കുന്നു?

1928ലാണ്‌ ആദ്യ മലയാള നിശബ്ദ ചിത്രം ‘വിഗത കുമാരന്‍’ പുറത്തിറങ്ങിയത്‌. ഈ ചിത്രം നിര്‍മ്മിച്ചത്‌ ഒരു ദന്ത വൈദ്യനായ ശ്രീ.ജെസി ഡാനിയേലായിരുന്നു. 4 ലക്ഷത്തോളം വില വരുന്ന തന്റെ സ്വന്തം വീടും പറമ്പും വിറ്റാണ്‌ അദ്ദേഹം സിനിമാ നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്തിയത്‌. ദാനിയേലിന്റെ പുത്രന്‍ സുന്ദര്‍ ആയിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്‌. റോസി എന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ യുവതിയായിരുന്നു ഇതിലെ നായിക .ഡാനിയേലും ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. സിനിമ പക്ഷെ ദയനീയമായി പരാജയപ്പെട്ടു. കലയിലെ ഈ പുതിയ കണ്ടുപിടുത്തത്തിന്റെ മുമ്പില്‍ ജനങ്ങള്‍ തുടക്കത്തില്‍ തന്നെ മുഖം തിരിച്ചു. ഭാരിച്ച കട ബധ്യതകളുമായി ദാനിയേല്‍ നാടുവിട്ടു. മദ്രാസിലും തിരുനല്‍വേലിയിലും സര്‍വവും നഷ്ടപ്പെട്ട ആധിയോടെ അലഞ്ഞതിനു ശേഷം രോഗബാധിതനായി സ്വദേശമായ അഗസ്‌തീശ്വരത്തേക്ക്‌ തന്നെ മടങ്ങി. പക്ഷാഘാതവും അന്ധതയും ബാധിച്ച്‌ ദുരിത പൂര്‍ണമായ ഒരു ജീവിതമായിരുന്നു തുടര്‍ന്ന്‌ ഡാനിയേലിനെ കാത്തിരുന്നത്‌. അവജ്ഞയും ഏകാന്തതയും കൊണ്ട്‌ നരക തുല്യമായ ആ ജീവിതം മലയാള സിനിമക്ക്‌ നല്‍കിയ ആദ്യത്തെ ബലിയായിരുന്നു. ഡാനിയേലിന്റെ നഷ്ടമാണ്‌ ഒരു ചരിത്രത്തിന്റെ നേട്ടം. സെല്ലുലോയിഡ് എന്ന ചലച്ചിത്രം ഡാനിയേല്‍ന്‍റെയും തന്‍റെ നായിക ആയിരുന്ന ചരിത്രം തിരസ്കരിച്ച മലയാളത്തിലെ ആദ്യ നായിക റോസിയുടയൂം കഥ പറയുന്നു.

1932 ലാണ്‌ രണ്ടാമത്തെ നിശബ്ദ ചിത്രമായ ‘മാര്‍ത്താണ്ഡവര്‍മ്മ’ യുടെ നിര്‍മ്മാണം. സിവി രാമന്‍പിള്ളയുടെ ഈ ചരിത്രാഖ്യയികയെ ചലച്ചിത്രാവിഷ്‌കാരമാക്കി മാറ്റിയത്‌ സുന്ദര്‍ രാജ്‌ എന്ന നിര്‍മ്മാതാവ്‌ ആയിരുന്നു. വിവി റാവു ആയിരുന്നു സംവിധായകന്‍. വിഗത കുമാരനെ പോലെ മാര്‍ത്താണ്ഡവര്‍മ്മയെ ജനം കയ്യൊഴിഞ്ഞില്ല. സിനിമ എന്ന അപരിചിത യാഥാര്‍ത്ഥ്യത്തെ ജനങ്ങള്‍ പതുക്കെ അംഗീകരിച്ചു തുടങ്ങി. എന്നാല്‍ ദുര്‍വിധി ഈ ചിത്രത്തെയും വെറുതെ വിട്ടില്ല. മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിന്റെ പ്രസാധകരായ തിരുവനന്തപുരം കമലാലയം ബുക്ക്‌ ഡിപ്പോയുടെ അനുമതിയില്ലാതെയാണ്‌ നോവല്‍ സിനിമയാക്കിയത്‌ എന്ന കാരണത്താല്‍ ഈ സിനിമയുടെ പ്രദര്‍ശനം ഒരു വ്യവഹാര പ്രശ്‌നമാവുകയും സുന്ദര്‍ രാജിന്‌ പ്രതികൂലമായ ഒരു കോടതി വിധിയില്‍ കേസ്‌ കലാശിക്കുകയും ചെയ്‌തു. മാനനഷ്ടവും ധനനഷ്ടവും ഏറ്റുവാങ്ങി 1965ല്‍ അദ്ദേഹം നിര്യാതനായി.

ആദ്യത്തെ രണ്ട്‌ ചിത്രവും ഉണ്ടാക്കിയ പ്രതികരണം തീര്‍ത്തും നീരാശാവഹമായതുകൊണ്ടാവണം പിന്നീടാരും ഇതു പോലൊരു സാഹസത്തിന്‌ മുതിര്‍ന്നില്ല. 5 വര്‍ഷം ഒരു മൗനവ്രതം പോലെ കടന്നു പോയി. 1938ല്‍ ടിആര്‍ സുന്ദര്‍ നിര്‍മ്മിച്ച ‘ബാലന്‍’ ആണ്‌ മലയാളത്തിലെ ആദ്യത്തെ സംസാര ചിത്രം. പ്രണയവും പ്രവാസവും കോടതി വ്യവഹാരങ്ങളും ഒക്കെ ഇടകലര്‍ന്ന ഈ സിനിമ ഒരു കൊമേഴ്‌സ്യല്‍ സിനിമക്ക്‌ ആവശ്യമായ ചേരുവകള്‍ ഏതൊക്കെയാണെന്ന്‌ തുടര്‍ന്നു വന്ന സംവിധായകര്‍ക്ക്‌ കാണിച്ചു കൊടുത്തു.

മലയാളത്തിലെ പ്രഥമ ശബ്ദ ചിത്രവും മലയാളി നായിക നായകന്മാരുടെയും (കെകെ അരൂര്‍, എംകെ കമലം) പ്രവര്‍ത്തകരുടെയും കൂട്ടായ്‌മയുടെ ഫലമായി ബാലന്‍ എന്ന സിനിമ 1938ല്‍ പുറത്തിറങ്ങി. അവാസ്‌തവികതയുടെയും മെലോഡ്രാമയുടെയും കടും വര്‍ണങ്ങളില്‍ ചാലിച്ചെടുത്തതാണെങ്കിലും കേരളത്തിന്റെ അന്നത്തെ സാമൂഹിക അന്തരീക്ഷത്തിന്റെ വേരുകള്‍ കണ്ടെത്തുന്ന ബാലന്‍ അന്യ ഭാഷാ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി കാണാനും സ്വീകരിക്കാനും മലയാളി മനസ്സ്‌ തയ്യാറായി.

മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമായ ബാലന്‍ എന്ന സിനിമയുടെ നായകന്‍, നാടക നടന്‍, കാഥികന്‍ എന്നിങ്ങനെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനം നേടിയെടുത്ത, ആലപ്പുഴ ജില്ലയിലെ അരൂര്‍ എന്ന ഗ്രാമത്തില്‍ കേശവ പിള്ളയുടെയും, എറണാകുളം കോന്നാനം പറമ്പില്‍ പാര്‍വതിയമ്മ യുടെയും എട്ടാമത്തെ സന്താനമായി 23.9.1907ല്‍ കെകെ അരൂര്‍ ജനിച്ചു. കെ കുഞ്ചന്‍ നായര്‍ എന്നായിരുന്നു മുഴുവന്‍ പേര്‌.

1919ല്‍ ആറാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയുടമ വൈദ്യരത്‌നം പിഎസ്‌ വാര്യരുടെ പരമശിവ വിലാസം നാടകക്കമ്പിനിയില്‍ ചേരുവാനുള്ള ഭാഗ്യം ഉണ്ടായി. ആരൂരിന്റെ ജ്യേഷ്‌ഠന്‍ ആ കമ്പനിയിലെ ഒരു നടന്‍ ആയിരുന്നു. കുഞ്ചു നായര്‍ ആ കമ്പനിയില്‍, നീണ്ട 18 വഷം 32 നാടകങ്ങളില്‍ അഭിനയിച്ചു. ബാലാ പാര്‍ട്ട്‌ സ്‌ത്രീ പാര്‍ട്ട്‌ രാജാ പാര്‍ട്ട്‌ എന്നിങ്ങനെ വ്യത്യസ്‌തങ്ങളായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കോട്ടക്കലെ നാടക ജീവിത കാലത്താണ്‌ അരൂരിന്‌ ബാലന്‍ സിനിമയില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുന്നത്‌.

1938 ജനുവരിയില്‍ ബാലന്‍ എന്ന സംസാരിക്കുന്ന ആദ്യ മലയാള ചിത്രം റിലീസ്‌ ചെയ്‌തു. ടിആര്‍ സുന്ദര്‍ എന്ന തമിഴ്‌ നാട്ടുകാരന്‍ സേലം മോഡേണ്‍ തിയേറ്റേഴ്‌ സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു ബാലന്‍. എസ്‌ നെട്ടാമണി എന്ന പാഴ്‌സി യുവാവായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. മുതുകുളം രാഘവന്‍ പിള്ളയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളും രചിച്ചത്‌. അങ്ങനെ സംസാരിക്കുന്ന ആദ്യ മലയാള ചിത്രത്തിന്റെ നായകന്‍ എന്ന റിക്കാര്‍ഡ്‌ കെകെ അരൂരിന്‌ സ്വന്തമായി. ചിത്രത്തിന്‍റെ മറ്റ്‌ അണിയറ പ്രവര്‍ത്തകരൊന്നും മലയാളികളായിരുന്നില്ല. പിന്നീട്‌ ‘ഭൂതരായര്‍’ എന്നൊരു പടത്തിനുവേണ്ടി റിഹേഴ്‌സലും മറ്റും നടന്നു. പക്ഷേ അത്‌ പൊളിഞ്ഞു. അതിനുശേഷം ‘ജ്ഞാനാംബിക’ എന്ന രണ്ടാമത്തെ ചിത്രത്തില്‍ പ്രധാന റോളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന്‌ ഏറെ നാള്‍ മലയാള ചിത്രങ്ങള്‍ ഒന്നും തന്നെ നിര്‍മ്മാണത്തില്‍ ഇല്ലായിരുന്നു. പിന്നീട്‌ വൈക്കം വാസുദേവന്‍ നായര്‍ ഉള്‍പ്പെട്ട ‘കേരള കേസരി’ യില്‍ അഭിനയിക്കാന്‍ സാധിച്ചു. ശേഷം ദീര്‍ഘകാലം ആ രംഗവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിഞ്ഞു. മലയാള സിനിമയുടെ രജതജൂബിലി വേളയില്‍ പികെ തോമസ്‌ നിര്‍മ്മിച്ച ‘കുടുംബിനി’ എന്ന ചിത്രത്തില്‍ അപ്രധാന റോള്‍ ലഭിച്ചിരുന്നു. അതോടുകൂടി സിനിമാ രംഗം വിട്ടു.

1949ല്‍ നാടക അഭിനയം ഉപേക്ഷിച്ച്‌ ഹരികഥാ രംഗത്തേക്ക്‌ കാല്‍ വെച്ചു. നീണ്ട 23 വര്‍ഷം അദ്ദേഹം ഈ രംഗത്ത്‌ പ്രവര്‍ത്തിച്ചു. കേരളത്തില്‍ അങ്ങോള മിങ്ങോള മുള്ള മിക്ക ക്ഷേത്രങ്ങ ളിലും അരൂര്‍ ഹരികഥ അവതരിപ്പിച്ചിട്ടുണ്ട്‌. തന്റെ 65ആം വയസില്‍ ഹരികഥാ രംഗത്തുനിന്നും സ്വയം വിരമിച്ച്‌ പാലായിലെ മീനച്ചിലിലുള്ള ഭാര്യാ ഗൃഹത്തില്‍ സ്വസ്ഥ ജീവിതം ആരംഭിച്ചു.

കലയോടുള്ള സ്‌നേഹം മൂലം ജീവിതം തന്നെ മറന്ന അദ്ദേഹം തന്റെ 37ആമത്തെ വയസില്‍ ആണ്‌ വിവാഹം കഴിക്കുന്നത്‌. കോട്ടയം ജില്ലയില്‍ പാലാ മീനച്ചില്‍ കല്ലുപുരക്കകത്ത്‌ മാധവിയമ്മയായിരുന്നു സഹധര്‍മ്മിണി. ജഗദംബിക, ജഗദീശ്‌, ജയശ്രീ, ജലജ എന്നിവരാണ്‌ മക്കള്‍.

മലയാളത്തിന്റെ പ്രഥമ നായകന്‌ മലയാള സിനിമയുടെ സില്‍വര്‍ ജബിലി അവാര്‍ഡ്‌, പാലായിലെ കലാ- സാംസ്‌കാരിക വേദികളുടെ പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്‌. കേരള സര്‍ക്കാരിന്റെ അവശ കലാ കാരന്മാര്‍ക്കുള്ള പെന്‍ഷനും അദ്ദേഹത്തിന്‌ അനുവദിച്ചിരുന്നു.

മലയാള സിനിമ പടര്‍ന്ന്‌ പന്തലിച്ച്‌ വനന്‍ വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്ന ഇന്ന്‌ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഇക്കാലത്ത്‌ മലയാള സിനിമയുടെ ശൈശവ ദശയുടെ ബാലാരിഷ്ടതകളും ദുഃഖങ്ങളും ഏറ്റുവാങ്ങി കലക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച ഈ മഹാനുഭാവന്‍ മലയാള സിനിമാ ചരിത്രത്തില്‍ എക്കാലവും ഒരു നാഴികക്കല്ലായി ജനമനസ്സുകളില്‍ ഓര്‍മ്മിക്കപ്പെടും.

ഇന്ത്യയിലെ ഏറ്റവും ശക്തമായ ചലച്ചിത്രരംഗങ്ങളിലൊന്നാണ് മലയാളത്തിലേത്. ആഗോളപ്രശസ്തരായ ഒട്ടേറെ ചലച്ചിത്രകാരന്മാരെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. 1906 – ല്‍ കോഴിക്കോട്ടാണ് കേരളത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദര്‍ശനം നടന്നത്. സഞ്ചരിക്കുന്ന ചലച്ചിത്ര പ്രദര്‍ശങ്ങള്‍ 20-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തോടെ സ്ഥിരം സിനിമാകൊട്ടകകള്‍ക്കു വഴിമാറി. തമിഴ് ചിത്രങ്ങളായിരുന്നു ആദ്യകാലത്ത് പ്രദര്‍ശിപ്പിച്ചിരുന്നത്. മലയാള സിനിമയുടെ പിതാവ് എന്ന വിശേഷണം അര്‍ഹിക്കുന്ന ജെ. സി. ഡാനിയലിന്റെ നിശ്ശബ്ദചിത്രമായ ‘വിഗതകുമാരന്‍’ (1928) ആണ് ആദ്യത്തെ മലയാള സിനിമ. ഈ വര്‍ഷം തന്നെ രണ്ടാമത്തെ ചിത്രമായ ‘മാര്‍ത്താണ്ഡവര്‍മ്മ’യും പ്രദര്‍ശനത്തിനെത്തി. ‘ബാലന്‍’ (1938) ആയിരുന്നു ആദ്യത്തെ ശബ്ദിക്കുന്ന സിനിമ. 1948 ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ‘ഉദയാ’ ആലപ്പുഴയില്‍ സ്ഥാപിതമായി. 1951 – ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ജീവിതനൗക’യാണ് വ്യാപാരവിജയം നേടിയ ആദ്യചിത്രം. തിരുവനന്തപുരത്ത് പി. സുബ്രഹ്മണ്യത്തിന്റെ ‘മെരിലാന്റ്’ സ്റ്റുഡിയോ കൂടി നിലവില്‍ വന്നതോടെ മലയാള ചലച്ചിത്ര വ്യവസായം അഭിവൃദ്ധിപ്പെടാന്‍ തുടങ്ങി. ‘നീലക്കുയിലി’ന്റെ (1954) വരവോടെ മലയാള സിനിമ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.

1960-കള്‍ മുതലാണ് ധാരാളമായി സിനിമകള്‍ നിര്‍മിക്കപ്പെടാന്‍ തുടങ്ങിയത്. തിക്കുറുശ്ശി സുകുമാരന്‍ നായര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ നിറഞ്ഞു നിന്നിരുന്ന സ്ഥാനത്ത് സത്യനും, പ്രേംനസീറും താരങ്ങളായി ഉയര്‍ന്നു വന്നു. ഉമ്മര്‍, മധു, പി. ജെ. ആന്റണി, അടൂര്‍ ഭാസി, ബഹദൂര്‍, ഷീല, അംബിക, തുടങ്ങി ഒട്ടേറെ നടീനടന്മാര്‍ ജനപ്രിയരായി. 1961 – ല്‍ ആദ്യത്തെ കളര്‍ചിത്രമായ ‘കണ്ടംബെച്ച കോട്ട്’ പുറത്തു വന്നു. രാമുകാര്യാട്ടിന്റെ ‘ചെമ്മീന്‍’ (1966) മലയാള സിനിമയില്‍ പുതിയ അധ്യായത്തിനു തുടക്കമിട്ടു. വയലാര്‍ രാമവര്‍മയുടെ ഗാനങ്ങളും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ പാട്ടും മലയാളിയുടെ ജനകീയാഭിരുചികള്‍ക്കു പൊലിമ നല്‍കി. ചലച്ചിത്ര ഗാന ശാഖയിലും സംഗീത സംവിധാനത്തിലും ഗാനാലാപനത്തിലും ഒട്ടേറെപ്പേര്‍ രംഗത്തു വന്നു.

അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം (1974) മലയാളത്തിലെ നവസിനിമയ്ക്കു തുടക്കം കുറിച്ചു. അരവിന്ദന്റെ ‘കാഞ്ചനസീത’ (1978), പി. എ. ബക്കറിന്റെ ‘കബനീ നദി ചുവന്നപ്പോള്‍’ (1976) തുടങ്ങിയവ ഈ നവതരംഗത്തിന് ആക്കം കൂട്ടി. കെ. ആര്‍. മോഹനന്‍, പവിത്രന്‍, ജോണ്‍ എബ്രഹാം, കെ. പി. കുമാരന്‍ തുടങ്ങിയവരാണ് നവസിനിമയിലെ പ്രതിഭാശാലികളില്‍ ചിലര്‍.

എണ്‍പതുകളോടെ ജനപ്രിയ സിനിമയില്‍ പുതിയ താരങ്ങളും സംവിധായകരും ഉയര്‍ന്നു വന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ഗോപി, നെടുമുടി വേണു തുടങ്ങിയ നടന്മാര്‍ ഈ കാലയളവിലാണ് ശ്രദ്ധേയരായത്. ഇന്ത്യയിലെ ഏറ്റവും വികസിതമായ ചലച്ചിത്ര വ്യവസായങ്ങളിലൊന്നാണ് മലയാളത്തിലേത്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടുണ്ട്. പി. ജെ. ആന്റണി, ഗോപി, ബാലന്‍ കെ. നായര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി, സുരേഷ് ഗോപി, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളിയല്ലെങ്കിലും മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്ന ശാരദ, മോനിഷ, ശോഭന, മീരാ ജാസ്മിന്‍ എന്നിവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. ഫാല്‍ക്കെ അവാര്‍ഡു നേടിയ ഏക മലയാളി അടൂര്‍ ഗോപാലകൃഷ്ണനാണ്. കലാമൂല്യമുള്ള ആര്‍ട്ട് സിനിമ, കലാമൂല്യം കുറഞ്ഞ കമ്പോളസിനിമ എന്ന വിഭജനം അതിവേഗം മാഞ്ഞു കൊണ്ടിരിക്കുന്നതാണ് ഇന്നത്തെ മലയാള സിനിമയുടെ സ്വ?

കടപ്പാട് ഫേസ്ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News