21
Dec 2024 Saturday

അഡോബ് ഫ്ലാഷ്

Jan 4th, 2021

20ലേറെ വർഷങ്ങൾ വെബ് അടക്കി വാണ ഫ്ലാഷ് ടെക്നോളജി അങ്ങനെ അരങ്ങു വിട്ടു.
ഒരു പ്രൊപ്പറൈറ്ററി software ആയ adobe flash നു തീർത്തും അനിവാര്യമായ ഒരു വിട വാങ്ങൽ തന്നെയാണിത്.

നാം ഇന്ന് കാണുന്ന ഫ്ലാഷ് ന്റെ ആദ്യ രൂപം പുറത്തിറങ്ങുന്നത് 1996ലാണ്. (1993ൽ ഇറങ്ങിയ ഒരു പ്രൊഡക്ട് ലൂടെയാണ് തുടക്കം) 2000ത്തിൽ ഫ്ലാഷ് 5 ന്റെ റീലീസോടെ പോപ്പുലർ ആയ ടെക്നോളജി അധികം വൈകാതെ ഇന്റർനെറ്റ് multimedia യുടെ അനിവാര്യ ഘടകമായി മാറി. 2005ൽ അഡോബ് ഏറ്റെടുത്തതോടെ ഫ്ലാഷ് അഡോബ് ഫ്ലാഷ് ആയി മാറി. ഡെസ്ക്ടോപ്പ് ആപ്പുകൾ, ഗെയിമുകൾ, വെബ് ആപ്പുകൾ, യൂസർ ഇന്റർഫേസുകൾ, അനിമേഷൻസ്, ഓഡിയോ/വീഡിയോ പ്ലേബാക്ക് തുടങ്ങി അനേകം കാര്യങ്ങൾക്കായി ഫ്ലാഷ് ഉപയോഗിച്ചു പോന്നു.

വിൻഡോസ് പ്ലാറ്ഫോമിൽ ഫ്ലാഷ് പ്ലെയറും ഒരു വിധം എല്ലാ പ്രധാന ബ്രൗസറുകളിലും ഫ്ലാഷ് പ്ലെയർ പ്ലഗ് ഇൻ ഉം നിറഞ്ഞു നിന്നു. വിവിധ ഗെയിമിംഗ് കൻസോളുകളിൽ വരെ ഫ്ലാഷ് ടെക്നോളജി ഉപയോഗിച്ചിരുന്നു. 2010ഓടെ 90% കമ്പ്യൂട്ടറുകളും ഫ്ലാഷ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു എന്നാണ് പറയുന്നത്. ActionScript എന്ന language ഉപയോഗിച്ചാണ് developers ഫ്ലാഷ് കണ്ടെന്റ് ഉണ്ടാക്കിയിരുന്നത്. FLA ആണ് പ്രധാന ഫോർമാറ്റ് എങ്കിലും അനുബന്ധ ഫോർമാറ്റുകൾ ആയ SWF,FLV കാണാത്ത ആളുകൾ കുറവായിരിക്കും.

എന്നാൽ അധികം വൈകാതെ ബ്രൗസിങ്ങിനു ഉപയോഗിക്കാവുന്ന മൊബൈൽ ഫോണുകൾ വ്യാപകമായി. എന്നാൽ മൊബൈൽ ബ്രൗസറുകളിൽ ഫ്ലാഷ് സപ്പോർട്ട് ചെയ്തിരുന്നില്ല. ആപ്പിൾ ആണെങ്കിൽ സെക്യൂരിറ്റി ഇഷ്യൂ പറഞ്ഞു iOS ൽ ഫ്ലാഷ് നെ അനുവദിച്ചിരുന്നില്ല. ഇതിന്റെ പേരിൽ അഡോബു നിയമം യുദ്ധവും നത്തിയിട്ടുണ്ട്.

Multimedia കൈകാര്യം ചെയ്യാൻ കൂടുതൽ മികച്ചതും,സുരക്ഷിതവുമായ പുതിയ ടെക്നോളജികൾ വന്നത് വഴി ഫ്ലാഷ് ന്റെ ഉപയോഗം കുറഞ്ഞു തുടങ്ങി. HTML5 ന്റെ വരവോടെ പ്ലഗിൻ ന്റെ ഒന്നും ആവശ്യം ഇല്ലാതെ multimedia കൈകാര്യം സാധ്യമായി. SVG,Javascript,CSS ടെക്നോളജികളും OPEN GL പോലുള്ള ഇന്റർഫേസുകളും ഉപയോഗിച്ചാണ് ഇന്ന് വെബിൽ media content കൾ കൈകാര്യം ചെയ്യുന്നത്.

അങ്ങനെയാണ് 2017ൽ അഡോബ് ഫ്ലാഷ് പ്ലെയർ പിൻവലിക്കുന്ന കാര്യം പ്രഖ്യാപിക്കുന്നത്. 2021 ന്നോടെ അത് ഫലത്തിൽ വന്നിരിക്കുകയാണ്. തുടർന്ന് സപ്പോര്ടുകൾ ഒന്നും ലഭ്യമാകില്ല എന്നുള്ളതിനാൽ സെക്യൂരിറ്റി പ്രശ്നങ്ങൾ ഒഴിവാക്കാൻ എത്രയും പെട്ടെന്ന് ഫ്ലാഷ് പ്ലെയർ കമ്പ്യൂട്ടറിൽ നിന്നും ഒഴിവാക്കാനായി അഡോബ്‌ തന്നെ പറയുന്നു.

കടപ്പാട് ഫേസ്ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News