21
Dec 2024 Saturday

ഊട്ടിയിൽ പോകുന്നവർ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങളെ പരിചയപ്പെടാം

Dec 12th, 2018


ഊട്ടിയിൽ കാണാൻ ഉള്ള 28 സ്ഥലങ്ങളെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത് , ഇത് ഒരു യാത്ര വിവരണം അല്ല . അവിടേക്ക് യാത്ര പോകുന്നവർക്ക് വേണ്ടി ആണ് . ഗൂഡല്ലൂർ ഇൽ നിന്ന് തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത് . അതുകൊണ്ട് യാത്ര പോകുന്നവർക്ക് സമയ നഷ്ടമോ വഴി തെറ്റി പോകേണ്ട സാഹചര്യമോ ഒക്കെ ഒഴിവാക്കാം , കൂടെ ചെറിയ ഒരു ചരിത്രവും , അവിടെ കാണാനുള്ളതും ,entry fee , time അതിന്റെ കൂടെ ചെറിയ ഒരു വിവരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഊട്ടി അഥവാ ഉദഗമണ്ഡലം, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയും ആണ് . നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്‌. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ്‌ ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ്‌ ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ്‌ ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.

തൊട ഭാഷയിൽ മലകളിലെ വീട് എന്നർത്ഥമുള്ള ‘ഒത്തക്കൽ’ ‘മുണ്ട്’ എന്ന വാക്കുകളിൽ നിന്നാണ്‌ ഉദകമണ്ഡലം എന്ന പേര്‌ ഉണ്ടായത് . പാട്ക് മുണ്ട് (Patk – Mund) എന്ന വാക്കിൽ നിന്നാണ് ഇത് ഉണ്ടായതെന്നും പറയപ്പെടുന്നു.ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലനിരകൾ ഏകദേശം 35 മൈൽ നീളവും 20മൈൽ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഡഭൂമിയാണ്‌ . ഇത് പശ്ചിമഘട്ടത്തിനും പൂർവ്വഘട്ടത്തിനും ഇടക്കാണ്‌ സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌. വടക്കുഭാഗം മൊയാർ നദിയാണ്‌. ഇത് ദന്നായന്‌കോട്ടയ്ക്കടുത്തായി ഭവാനി നദിയിൽ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്‌. കിഴക്കു ഭാഗത്ത് pykara നദിയിൽ അതിർ സൃഷ്ടിക്കുന്നു. Best time :April to June and October to January.

Frog Hill 

ഗൂഡല്ലൂരിൽ നിന്ന് 7.5 കിലോമീറ്റർ അകലെ ഗുഡലൂരിൽ നിന്നും ഊട്ടിയിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.ഊട്ടിക്ക് സമീപമുള്ള മനോഹരമായ കുന്നുകളിൽ ഒന്നാണ് തവള മല. ദൂരെ നിന്ന് നോക്കിക്കാണുന്നത് ഒരു തവള പോലെയാണ് , തൊപ്പിയട ഹില്ലിനോട് ചേർന്ന് ചുറ്റുമുള്ള പ്രദേശങ്ങളും തേയിലത്തോട്ടങ്ങളും അതുപോലെ ചുറ്റുമുള്ള ചെറിയ ഗ്രാമങ്ങളും അവിസ്മരണീയമായ കാഴ്ചകൾ നൽകുന്നു. സന്ധാനമലൈ മുരുഗൻ ക്ഷേത്രമാണ് സമീപത്തായുള്ള മറ്റ് ആകർഷണങ്ങൾ.

Needile Rock View Point 

ഗുഡ്ലൂർ-ഊട്ടി നാഷണൽ ഹൈവേ 67 ലൂടെ ഗുഡലൂരിൽ നിന്ന് 9കിലോമീറ്റർ അകലെയാണ് നീഡിൽ റോക്ക് വ്യൂ പോയിന്റ് നിങ്ങൾക്ക് ഒരു 360 ഡിഗ്രി കാഴ്ച ഇവിടെ നിന്നാൽ കിട്ടും ഒസൈ മാല എന്നും അറിയപ്പെടുന്നു. ഇതിന്റെ കോണാകൃതിയിൽ നിന്നാണ് ഈ പേര് ലഭിക്കുന്നത്. തമിഴിൽ നിന്ന് ഉത്ഭവിച്ച ഓസി മലേ. ഉസി എന്ന സൂചി, മലൈ മല എന്നാണ്.ഊട്ടി യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് ഇത് .

റോഡരികില്‍ തന്നെ ടൂറിസം വകുപ്പിന്റെ കൌണ്ടര്‍ ഉണ്ട്.മഞ്ഞു മൂടിയ മലയും പച്ചപ്പും എല്ലാം നമ്മളെ മറ്റൊരു ലോകത്ത്‌ എത്തിക്കും .കൂടുതൽ ആളുകളും വിട്ടുകളയുന്ന ഒരിടമാണിത്.ഗൂഡല്ലൂർ വിട്ടാൽ എല്ലാവരും ഊട്ടി ഇൽ എത്താൻ തിരക്ക് കൂട്ടരാണ് പതിവ് .ഊട്ടിയിൽ പോകുന്നവർ അറിയ്യാത്തത് കൊണ്ടോ തിരക്ക് കൊണ്ടോ നഷ്ടപ്പെടുത്തുന്ന വളരെ നല്ലൊരു സ്ഥലമാണ് .തമിഴിൽ നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ് റേഞ്ചാണ് ഇത്. Ticket fee :5 per person.

Mukurthi National Park 

Needile rock view point ഇൽ നിന്ന് 20km ദൂരം ഉണ്ട് , ഇവിടെ നിന്ന് pykara waterfalls ലേക്ക് 13km ആണ് ദൂരം .Map കൊടുത്തിട്ടുണ്ട് അത് നോക്കിയാൽ മനസിലാക്കാം .നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുര്‍തി നാഷണല്‍ പാര്‍ക്ക്.ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ പാർക്ക് പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കില്‍ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നിലവില്‍ വന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍ യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക മേഖലയായി അവരോധിച്ചിട്ടുണ്ട്.

പാര്‍ക്കിലെ ചിലയിടങ്ങള്‍ക്ക് കുത്തനെ കയറ്റമുണ്ട്. ഈ ചെരിവുകള്‍ ഏകദേശം 4900 അടി മുതല്‍ 8625 അടി വരെയാണ്. കൊല്ലാരിബെറ്റ, മുകുര്‍തി, നീലഗിരി എന്നിവയാണ് ഈ പാര്‍ക്കിലെ പ്രധാന കൊടുമുടികള്‍. പാര്‍ക്കിലെ മുകുര്‍തി ഡാം ഒരു കാരണവശാലും കാണാന്‍ മറക്കരുത്.ഇന്ത്യയുടെ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ് ഈ പാർക്ക്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി 2012 ജൂലൈ 1 മുതൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആണ്.


Glenmorgan 

Needle rock view point ഇൽ നിന്ന് 26 km ദൂരംഉണ്ട് .Glenmorgan ഇൽ നിന്ന് pykara waterfalls ലേക്ക് 15km ആണ് ദൂരം .ഊട്ടിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണിത്. ഗ്രാമത്തിനടുത്തുള്ള കുന്നും അവിടെ വ്യാപിച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഇവിടെയുള്ള റോപ് വേയാണ് മറ്റൊരു കൌതുകം. ഉണ്ട്.ഇപ്പോൾ അത് പ്രവർത്തിക്കുന്നില്ല .നിങ്ങൾക്ക് ഡാം, പവർ ഹൗസ്, ട്രെക്കിങ്, ടീ എസ്റ്റേറ്റ് എന്നിവയിൽ സമയം ചെലവഴിക്കാം. മോയർ താഴ്വര, സിങ്കാരയിലെ പവർ ഹൗസ് എന്നിവയും മനോഹരമായ കാഴ്ചകളാണ് നൽകുന്നത്.


Pykara waterfalls & Dam

Needle rock view point ഇൽ നിന്നും 21km അകലെ ആണ് പൈകര വെള്ളച്ചാട്ടം. പൈക്കര എന്നത് അവിടുത്തെ നദിയുടെയും ഗ്രാമത്തിന്റെയും പേരാണ്. മെയിൻ റോഡിൽ അല്പം ഉള്ളിലോട്ട് വാഹനം ഓടിച്ചു പോകണം. ഏകദേശം ഒരു കിലോമീറ്റർ ഉണ്ടാകും , പോകും വഴി ടോൾ ഉണ്ട് . Pykara Lake Boating Charges : 750 for 8 seater Motor Boat (20 min), 870 for 10 seater Motor Boat (20 min), 1210 for 15 seater Motor Boat (20 min),785 for 2 seater Speed Boat (10 min).
*Below 5 years only one Child can be allowed extra. Timing : 9:00 am to 6:00 pm. Water falls Fees : Rs 5 per person.

Wenlock Downs 9th mile shooting point 

ഇതിനെ ഷൂട്ടിംഗ് മേട് എന്നും പറയാറുണ്ട്. രണ്ടു shooting point ഉണ്ട് ഒന്ന് 9th mile ഉം മറ്റൊന്ന് 6th mile ഉം , ഇത് ഊട്ടിയിൽ നിന്നുള്ള ദൂരം കണക്കാക്കിയാണ് പറയുന്നത് .ഊട്ടിയിൽ നിന്ന് 9 mile ദൂരം ഉള്ളതിനെ 9th mile എന്നും 6 mile ദൂരം ഉള്ളതിനെ 6th mile എന്നും പറയുന്നു .പൈക്കര waterfalls നു അടുത്ത് ഉള്ളത് 9th mile ആണ് , ഒരു പാടു സിനിമകൾ എടുത്ത സ്ഥലമാണ് , photographer മാർക്ക് കൂടുതൽ അനുയോജ്യം ആണ് ഇവിടെ ,കുതിര സവാരിക്ക് ഇവിടെ അവസരമുണ്ട്. Fees: 10 INR. Time: 9 am to 6:30 pm.

കാമരാജ് സാഗർ ഡാം 

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് കാമരാജ് സാഗർ അണക്കെട്ട് ,സാന്ദിനല്ല റിസർവോയർ എന്നും അറിയപ്പെടുന്നു. ഊട്ടി ബസ് സ്റ്റാൻഡിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.shooting മേട്ടിൽ നിന്ന് 6 km അകലെ ആണ് ഡാം.ഫോട്ടോഗ്രാഫർമാർക്കും പ്രകൃതി സ്നേഹികൾക്കും പറ്റിയ സ്ഥലമാണ് ഈ സ്ഥലം.

പൈൻ forest shooting point 

വളരെ മനോഹരമായ സ്ഥലമാണ് , ഫിലിം ഷൂട്ടിംഗ്ആണ് കൂടുതലും ഇവിടെ . കാമരാജ് സാഗർ ഡാമിൽ നിന്നും 1 km ദൂരം മാത്രമേ ഉള്ളൂ.

ഊട്ടി Boat House 

പൈൻ forest shooting point ഇൽ നിന്നും ഊട്ടി ബോട്ട് house ലേക്ക് 8.5 km ദൂരം ആണ് ഉള്ളത് .തമിഴ്നാട് സംസ്ഥാനത്ത് നീലഗിരി ജില്ലയിലെ ഊട്ടിയിൽ ആണ് ഊട്ടി തടാകം സ്ഥിതി ചെയ്യുന്നത്. 65 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. 1824 ല്‍ ജോണ്‍ സള്ളിവനാണ് കൃത്രിമമായി ഈ തടാകം നിര്‍മ്മിച്ചത്. മഴക്കാലത്ത് മലമുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ശേഖരിച്ചാണ് ഇത് ഒരുക്കിയത്. വിനോദസഞ്ചാരികൾക്ക് ബോട്ടിംഗ് സൗകര്യങ്ങൾ നൽകുന്ന തടാകം

ടൂറിസം വകുപ്പിന്റെ ചുമതലയുള്ള തമിഴ്നാട് ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ 1973 ൽ വിനോദസഞ്ചാര ആകർഷണമായി ബോട്ടിങ്ങിനുള്ള സൗകര്യമൊരുക്കിക്കൊടുത്തു. ഈ തടാകം യൂകലിപ്റ്റസ് വൃക്ഷങ്ങളുടെ തോടുകൾക്ക് ചുറ്റുമാണ്. ഒരു തീരത്തുള്ള റയിൽ ലൈൻ പ്രവർത്തിക്കുന്നു. വേനൽക്കാലത്ത് മെയ് മാസത്തിൽ ബോട്ട് റേസും ബോട്ട് കാന്റീനും രണ്ടു ദിവസമായി സംഘടിപ്പിക്കാറുണ്ട്. ഒരു ഉദ്യാനവും ഒരു മിനി ട്രെയിൻ ഒരു അമ്യൂസ്മെന്റ് പാർക്കും കൂടിയുണ്ട്. ഊട്ടി ബോട്ട്സ്റ്റേഷനെ, ഊട്ടി തടാകം എന്നും ഊട്ടി ബോട്ട് ഹൗസ് എന്നും പറയാറുണ്ട്. Time:9 am to 6 pm.

ഊട്ടി തടാകം പ്രവേശം ഫീസ് 15 / – മുതിർന്നവർക്ക്, 10 / – കുട്ടികൾ, ഇപ്പോഴും ക്യാമറ ഫീസ് 50 രൂപ, വീഡിയോ ക്യാമറ ഫീസ് 145 രൂപ. പെഡൽ ബോട്ട് 2 സീറ്റ് ഫീസ് 170 രൂപ – ഡെപ്പോസിറ്റ് രൂപ 170 / -, ആകെ = രൂപ 240 / -, പെഡൽ ബോട്ട് 4 സീറ്റേറ് ഫീസ് 260 രൂപ – ഡിപ്പോസിറ്റ് രൂപ 260 / -, ആകെ = Rs 520 / -, മോട്ടോർ ബോട്ട്സ് 8 സീറ്റർ ഫീസ് 520 / – ഡ്രൈവർ ചാർജ് 40 രൂപ, ആകെത്തുക 560 രൂപ, മോട്ടോർ ബോട്ടുകൾ 10 സീറ്റുകളുടെ ഫീസ് 640 രൂപ – ഡ്രൈവർ ചാർജ് 40 രൂപ, ആകെ = രൂപ 680 രൂപ, മോട്ടോർ ബോട്ടുകൾ 15 സീറ്റുകളുടെ ഫീസ് 950 / – ഡ്രൈവർ ചാർജ് 40 രൂപ, മൊത്തവില = 990 / -, Row ബോട്ട് 3 + 1 സീറ്റർ ബോട്ട് ഫീസ് 205 / – ഡ്രൈവർ ചാർജ് 45 / – ഡിപ്പോസിറ്റ് 250 രൂപ, ആകെ = രൂപ 500 / -, Row boat 5 + 1 സീറ്റർ ബോട്ട് ഫീസ് 245 / – ഡ്രൈവർ ചാർജ് 45 രൂപ – ഡെപ്പോസിറ്റ് രൂപ 290 / -, ആകെ = Rs 580, ബോട്ട് റൈഡ് ശേഷം എല്ലാ ഡെപ്പോസിറ്റുകളും റീഫണ്ട് ചെയ്യും. ഊട്ടി തടാകത്തിലെ മറ്റ് പ്രവർത്തന ഫീസ് : കുട്ടികൾക്ക് മിനിറ്റിന് 25 രൂപ എന്ന നിരക്കിൽ മിനി ട്രെയിൻ പ്രത്യേകിച്ചു. *7 ഡി സിനിമ, ഹൊറർ, മിറർ വീടുകൾക്ക് 100 രൂപ, ഡാഷിംഗ് കാർ, ബ്രേക്ക് ഡാൻസ്, കൊളംബസ് എന്നിവയ്ക്ക് 50 രൂപയാണ് ചെലവ്.

Thread Garden Ooty

Ooty boat house ഇൽ നിന്ന് 100 മീറ്ററിൽ താഴെ മാത്രമേ ഇവിടേക്ക് ദൂരം ഉളളൂ .ഊട്ടിയിലെ ബോട്ട് ഹൗസിലേക്ക് എതിർവശത്തുള്ള നോർത്ത് lake road side ഇൽ ആണ്ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ തൃശൂരിൽ നിന്നുള്ള ആന്റണി ജോസഫ് ആണ് ഈ ആശയത്തിന്റെ പിന്നിലെ പ്രധാനവ്യക്തി.

Honeymoon boat house

Ooty boat house ഇൽ നിന്ന് ഇവിടേക്ക് 1.2km മാത്രമേ ഉള്ളൂ. ചിലർ ഈ സ്ഥലത്തെക്കുറിച്ച് അറിഞ്ഞിരിക്കില്ല. ഊട്ടി boat house ഇന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2004 മദ്ധ്യത്തോടെ ആരംഭിച്ചു. പുതുതായി വിവാഹിതരായ ദമ്പതികൾക്ക് അവരുടെ ഹണിമൂൺ യാത്ര ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. കശ്മീരി ശിഖാര ബോട്ട് സവാരി ഇവിടെ പ്രത്യേക ബോട്ട് സവാരിയാണ്. തടാകത്തിൽ ഒരു നടപ്പാത കാണാം, വളരെ മനോഹരവും മനോഹരവുമാണ്. അതിനാൽ, നടപ്പാതയിലൂടെ നടക്കാനും, പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുവാനും മറക്കരുത്. Time : 9 am to 6 pm

മറ്റ് ഫീസ് : പെഡൽ ബോട്ട് 2 സീറ്റ് ഫീസ് രൂപ 170 / – ഡെപ്പോസിറ്റ് രൂപ 170 / -, ആകെ = രൂപ 240 / – , പെഡൽ ബോട്ട് 4 സീറ്റേറ് ഫീസ് 260 രൂപ – ഡിപ്പോസിറ്റ് രൂപ 260 / -, ആകെ = Rs 520 / -, മോട്ടോർ ബോട്ട്സ് 8 സീറ്റർ ഫീസ് 520 / – ഡ്രൈവർ ചാർജ് 40 രൂപ, ആകെത്തുക 560 രൂപ, മോട്ടോർ ബോട്ടുകൾ 10 സീറ്റുകളുടെ ഫീസ് 640 രൂപ – ഡ്രൈവർ ചാർജ് 40 രൂപ, ആകെ = രൂപ 680 രൂപ, മോട്ടോർ ബോട്ടുകൾ 15 സീറ്റുകളുടെ ഫീസ് 950 / – ഡ്രൈവർ ചാർജ് 40 രൂപ, മൊത്തവില = 990 , Row boat 3 + 1 സീറ്റർ ബോട്ട് ഫീസ് 205 / – ഡ്രൈവർ ചാർജ് 45 / – ഡിപ്പോസിറ്റ് 250 രൂപ, ആകെ = രൂപ 500 / -, Row boat 5 + 1 സീറ്റർ ബോട്ട് ഫീസ് 245 / – ഡ്രൈവർ ചാർജ് 45 രൂപ – ഡെപ്പോസിറ്റ് രൂപ 290 / -, ആകെ = Rs 580 / –

Ooty Toy Train

വർഷത്തിൽ 24 കോടി രൂപ നഷ്ടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത് ,അതുകൊണ്ടു ഒക്ടോബര് 2018 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. തമിഴ്‌നാട് സംസ്ഥാനത്തെ പട്ടണങ്ങളായ മേട്ടുപ്പാളയം , ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലയോരതീവണ്ടിപ്പാത എന്നറിയപ്പെടുന്നത്. ഇത് നീലഗിരി മലനിരകളിലൂടെ നിർമ്മിച്ചിരിക്കുന്ന തീവണ്ടിപ്പാതയാണ്. റാക്ക് റെയിൽ‌വേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപാതയാണ് ഇത്.യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി എന്നും അറിയപ്പെടുന്നു. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്.

സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ വിനോദസഞ്ചാര തീവണ്ടി സഞ്ചരിക്കുന്നത്. നാലര മണിക്കൂറാണ് സ‍ഞ്ചാരസമയം.ഇന്ത്യയിലെ മലയോരതീവണ്ടിപാതകളിൽ ഏറ്റവും പുരാതന പാതകളിൽ ഒന്നായ ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത് 1854 ലായിരുന്നു.നീണ്ട ഇടവേളക്ക് ശേഷം പിന്നീട് പ്രവർത്തനം പുനഃരാരംഭിച്ചത് 1899 ലാണ്. മദ്രാസ് റെയിൽ‌വേ കമ്പനിയാണ്‌ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇതിന്റെ പ്രവർത്തനം നടത്തിയിവന്നത്. നീരാവി എൻ‌ജിനുകൾ ഉപയോഗിച്ചുള്ളതായിരുന്നു ഈ പാതയിലെ ട്രൈനുകൾ. ജൂലൈ 2005 ൽ യുനെസ്കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോകപൈതൃകസ്മാരകപട്ടികയിൽപ്പെടുത്തി. ഇത് പൈതൃകസ്മാരകപ്പട്ടികയിൽ പെടുത്തിയതിനുശേഷം ഇതിന്റെ നവീകരണപ്രവർത്തനങ്ങൾ നിർത്തിവക്കപ്പെട്ടു.

ഊട്ടിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ലോക പൈതൃകമാണ് നീലഗിരി മൌണ്ടൻ റെയിൽവേ. നീലഗിരി മൗണ്ടൻ റെയിൽവേ, ടോയ് ട്രെയിൻ അഥവാ നീലഗിരി പാസഞ്ചർ എന്നും അറിയപ്പെടുന്നു. മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് 26 കിലോമീറ്റർ ദൂരവും, 208 കർവുകൾ, 16 തുരങ്കങ്ങൾ, 250 പാലങ്ങൾ വഴി കടന്നുപോകുന്നു. കളിപ്പാട്ട ട്രെയിൻ വഴി മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് 4 മുതൽ 5 മണിക്കൂർ വരെ എടുക്കാം. മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച്, ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷൻ, കൂനൂരി റെയിൽവേ സ്റ്റേഷൻ, വെല്ലെയ്ങ്ങാട് റെയിൽവേ സ്റ്റേഷൻ, അറവങ്കോട് റെയിൽവേ സ്റ്റേഷൻ, കെതി റെയിൽവേ സ്റ്റേഷൻ, ലവ്ഡേൽ സ്റ്റേഷൻ എന്നിവ വഴി കടന്നുപോകുന്നു. ഒടുവിൽ ഉദയമണ്ഡലം റെയിൽവേ സ്റ്റേഷനിൽഎത്തുന്നു .

Deer Park

വളരെ കുറച്ചു മാനേ ഉള്ളൂ , ഇപ്പോൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ കഴിയില്ല . അടച്ചു പൂട്ടി .

CAIRNHILL

boat house ഇൽ നിന്ന് 4.5 കിലോമീറ്റർ അകലെയായി cairn hill സ്ഥിതി ചെയ്യുന്നു.റിസർവ്ഡ് ഫോറസ് ആണ് ഇത് 167.775 ഹെക്ടർ മൊത്തം വിസ്തീർണം ഉണ്ട് . നീലഗിരിയിലെ ഏറ്റവും പഴക്കമുള്ള സൈപ്രസ് തോട്ടങ്ങളിൽ ഒന്നാണ് (1868 ൽ നട്ടുവളർത്തിയത്). Gaur, Sambar Deer, Leopard, Nilgiri Langur, Barking Deer, Porcupine എന്നിവയാണ് ഇവിടുത്തെ കാഴ്ചകളിൽ ഒന്ന് .പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് വളരെ പഴക്കം ചെന്ന ഒരു സ്ഥലമാണ് cairn hill. മുതിർന്നവർ: 20 രൂപ, കുട്ടികൾ / വിദ്യാർത്ഥികൾ: രൂപ. 10 വാഹനം എൻട്രി ഫീസ്: ഇരുചക്രവാഹനം: Rs. 5, കാർ / ജീപ്പ്: രൂപ. 10, വാൻ: രൂപ. 20, ബസ് : Rs. 50.

Thunder world 

Boat house ഇൽ നിന്ന് 1km അകലെ ആണ് thunder world. ഇവിടത്തെ പ്രധാന ആകർഷണങ്ങൾ ദിനോസറുകളുടെ ചലിക്കുന്ന model കളും 5-D theatre ഉം പിന്നെ മഞ്ഞിൽ ലും കളിക്കാം .കുട്ടികൾക്കൊപ്പം സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് തണ്ടർ വേൾഡ് . ബോട്ട് ഹൗസിനു സമീപം ഒരു ഏക്കർ സ്ഥലത്ത് 12 കോടി ചിലവിൽ നിർമിച്ചതാണ് ഇത്. Time: 9:30 am to 6:30 pm

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News