21
Dec 2024 Saturday

ഏക സത്യ – ദൈവം! ഏക രക്ഷകൻ പരിശുദ്ധ ഡിങ്ക ഭഗവാൻ!

കാമപൂർത്തിക്കുവേണ്ടി പിഞ്ചു കുഞ്ഞുങ്ങളേ ബലാൽസംഗം ചെയ്തപ്പോൾ…….

ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ മതത്തിന്റെ പേരിൽ കഴുത്തറുത്തു കൊന്നു കൊണ്ടിരുന്നപ്പോൾ…..

പാപം ഏറ്റുപറയാൻ തന്റെ മുന്നിൽ വരുന്നവരെ പീഠിപ്പിക്കുന്നതു തടയാൻ പറ്റാതെ വന്നപ്പോൾ…..

ജാതിയുടെ പേരിൽ മനുഷ്യരേ കൊല്ലുന്നതു തടയാൻ കഴിയാതെ വന്നപ്പോൾ….

പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും തന്നേ ആശ്രയിക്കുന്നവരേ സംരക്ഷിക്കുവാൻ കഴിയാതെ വന്നപ്പോൾ….

കോടാനുകോടി ജനങ്ങളേ പ്രത്യേക കാരണങ്ങളൊന്നും കൂടാതെ തന്നെ പട്ടിണിക്കിടേണ്ടി വന്നപ്പോൾ…..

ലോക രക്ഷകനായ പാവം ഡിങ്ക ഭഗവാൻ ഏതോ ഒരു എലിക്കെണിയിൽ വീണു കിടക്കുകയായിരുന്നു!

ആ …..

ഭഗവാനുമുണ്ട് കണ്ടകശനി !🙄

എങ്കിലും ഞങ്ങടെ ദൈവം (മാത്രം)… പരമ കാരുണ്യവാനും, ശക്തരിൽ ശക്തനും, എതിരാളിക്ക് ഒരു പോരാളിയും ആകുന്നു.

ഇനി അല്ലാന്നു തെളിയിച്ചാലും അത് ഞങ്ങൾ അംഗീകരിച്ചു തരുമെന്ന് ആരും കരുതണ്ട!

കാരണം ഞങ്ങൾക്ക് ഞങ്ങടെ ദൈവത്തിന്റെ ശക്തി പലപ്പോഴായി അനുഭവിച്ചറിവുള്ളതാണ്. അനുഭവം വന്നാലേ ശരിക്കും പരമകാരുണ്യവാന്റെ ശക്തി തിരിച്ചറിയുവാനാകൂ!

  • Leave a Reply

    Your email address will not be published. Required fields are marked *

    1. Anish M Alias at 6:57 am

      നിധിൻ, താങ്കൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ?

      • Nidhin Mohan at 8:17 am

        ഡിങ്കനിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ…
        ബാക്കി ഉള്ള മതങ്ങളെല്ലാം വെറും തട്ടിപ്പാണ്.
        ഡിങ്കൻ ഏക ദൈവം എന്ന് വിശുദ്ധ ബാലമംഗളത്തിൽ പറയുന്നുണ്ട്. അതുകൊണ്ട് എനിക്ക് പൂർണ വിശ്വാസമാണ്.
        ആരും പ്രാര്ഥിച്ചില്ലെങ്കിലും ഡിങ്കൻ നിങ്ങളുടെ അടുക്കലേക്കു ഓടിയെത്തും വെറും സ്മരണ മാത്രം മതി. വേറെ ഏത് ദൈവത്തിനുണ്ട് ഈ പ്രത്ത്യേകത ? അതുകൊണ്ട് ഞാൻ പറയുന്നു നിങ്ങളും സത്യ-ദൈവത്തിൽ വിശ്വസിക്കുവിൻ.

      • Anish M Alias at 8:29 am

        ഓക്കേ , അങ്ങനെ ആണെകിൽ ഈ ഡിങ്കൻ താങ്കളുടെ ഏതേലും വിഷമ സാഹചര്യത്തിൽ സഹായിച്ചിട്ടുണ്ടോ ?

        • Nidhin Mohan at 8:47 am

          ഞങ്ങൾക്ക് ഞങ്ങടെ ദൈവത്തിന്റെ ശക്തി പലപ്പോഴായി അനുഭവിച്ചറിവുള്ളതാണ്. അനുഭവം വന്നാലേ ശരിക്കും പരമകാരുണ്യവാന്റെ ശക്തി തിരിച്ചറിയുവാനാകൂ!
          അനുഭവവും യുക്തിയും രണ്ടും രണ്ടാണ്.
          ദൈവത്തെ നമ്മൾ അനുഭവിച്ചറിയുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ തെളിവും. പിന്നെ ഉള്ള തെളിവ് ഞങ്ങടെ പുസ്തകം തന്നെയാണ് അതിലുള്ളതെല്ലാം പൂർണമായും ഞങ്ങളുടെ യുക്തിക്കു നിരക്കുന്നതാണ്,അതുകൊണ്ട് തന്നെ ഞങ്ങളുടെ വിശ്വാസത്തിനുള്ള ആധാരം ഞങ്ങളുടെ പുസ്തകം തന്നെയാണ്.

    2. Ammu Venu at 6:57 am

      അങ്ങനെ ഡിങ്കമതം സ്ഥാപിതമായി 🙂

    Featured News