28
Mar 2024 Thursday

കുരിശു യുദ്ധങ്ങൾ

Nov 29th, 2018

ക്രിസ്ത്യൻസ് പുണ്യനാടായി കരുതുന്ന ജെറുസലേമിനെ ഇസ്ലാമിക ഭരണത്തിൽനിന്നും തിരികെ പിടിച്ചെടുക്കുക എന്നതായിരുന്നു കുരിശുയുദ്ധങ്ങളുടെ പ്രധാനലക്ഷ്യം മാർപാപ്പയും യൂറോപ്പിലെ ക്രിസ്ത്യൻ ഭരണാധികാരികളും വിവിധ കുരിശു യുദ്ധങ്ങൾക്ക് പിന്തുണ നൽകി പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിമൂന്നാമത്തെ നൂറ്റാണ്ടു വരെ ഏഴോളം കുരിശു യുദ്ധങ്ങൾ നടക്കുകയുണ്ടായി ഇവയിൽ ആദ്യത്തെ നാലു കുരിശുയുദ്ധങൾ ആണ് ചരിത്ര പ്രാദാന്യം കൂടുതൽ അർഹിക്കുന്നതു

ഉർബാൻ രണ്ടാമൻ മാർപാപ്പയുടെ ആഹ്വനത്തോടെ എ ഡി 1095 ലാണ് ഒന്നാം കുരിശു യുദ്ധം ആരംഭിച്ചത്1099 ൽ ക്രിസ്ത്യൻ സേനകൾ ജെറുസലേം പിടിച്ചെടുത്തു അതോടു കൂടി ഒന്നാം കുരിശു യുദ്ധം അവസാനിച്ചു 1147ൽ രണ്ടാം കുരിശു യുദ്ധം ആരംഭിച്ചു ഈ യുദ്ധം നയിച്ചതു ഫ്രാൻസ്ഇൽ നിന്നും ലൂയി ഏഴാമൻ, ജർമനിയിലെ കോൺറാഡ് മൂന്നാമൻ എന്നീ രാജാക്കന്മാർ ആയിരുന്നു 1149ൽ അവസാനിച്ച രണ്ടാം കുരിശു യുദ്ധം ക്രിസ്ത്യൻ സേനകൾക്കു നേട്ടങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് മാത്രമല്ല വൻ ആൾനാശവും ഉണ്ടായി

1189ഇൽ ആരംഭിച്ച മൂന്നാമത്തെ കുരിശു യുദ്ധം രാജാക്കന്മാരുടെ കുരിശുയുദ്ധം എന്ന പേരിൽ അറിയപ്പെട്ടു ജെറുസലേം തിരികെ പിടിക്കാൻ മുസ്ലിംകൾക്കു നേത്രത്വം നൽകിയ സുൽത്താൻ സലാഹുദ്ദിൻ ആയിരുന്നു മൂന്നാമത്തെ കുരിശു യുദ്ദത്തിൽ ക്രിസ്ത്യൻ സേനകളുടെ പ്രധാന എതിരാളി 1192ൽ അവസാനിച്ച മൂന്നാം കുരിശു യുദ്ദത്തിലൂടെ ക്രിസ്ത്യൻ സേനകൾക്കു ചില പ്രധാന നഗരങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞു എങ്കിലും ജെറുസലേം തിരികെ നേടാൻ സാധിച്ചില്ല

ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയുടെ ആഹ്വനാ പ്രകാരം ആരംഭിച്ച നാലാം കുരിശു യുദ്ധം 1202ൽ ആരംഭിച്ചു എന്നാൽ ഇതിന്റെ അന്ത്യ ഉദ്ദേശലക്ഷ്യങ്ങളിൽ നിന്നും വളരെ മാറിയുള്ള ഒന്നായിരുന്നു കുരിശു യുദ്ധക്കാർ ക്രിസ്ത്യൻ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന കോൺസ്റ്റന്റി നോപ്പിൾ നഗരം പിടിച്ചെടുത്തതോടെ 1204ൽ നാലാം കുരിശു യുദ്ധം അവസാനിച്ചു പിന്നീടുള്ള കുരിശു യുദ്ധങ്ങളും അവയുടെ പ്രാദാന്യവും അത്ര പ്രസ്കതമല്ല നാലാം കുരിശു യുദ്ധത്തിൽ ക്രിസ്ത്യൻ സേനകൾ ഒരു പാട് കൗമാരക്കാരെ ബലി കൊടുത്തു എന്ന enna പേരിൽ വിമർശനം നേരിട്ട്
നബി മതം ഇപ്പോളും മനുഷ്യനെ തമ്മിൽ അടിപ്പിക്കാൻ ഉള്ള ഒരു ആയുധം മാത്രം മതം ഇല്ലാത്ത ഒരു സമൂഹത്തിനു വേണ്ടി നമുക്ക് പ്രയത്നിക്കാം

കടപ്പാട് ഫേസ്ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News