21
Nov 2024 Thursday

കേരളത്തിലെ ആദ്യത്തെ ജലവൈദ്യത പദ്ധതി ഏത്.?

Nov 20th, 2022

ആരോട് ചോദിച്ചാലും ഒരു സംശയവും ഇല്ലാതെ പള്ളിവാസൽ എന്ന് പറയും,എന്നാൽ പള്ളിവാസൽ പദ്ധതി commission ചെയ്യുന്നതിന് 49 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ജലവൈദ്യത പദ്ധതി പ്രവർത്തനം തുടങ്ങിയിരുന്നു. അത് ഉപയോഗപ്പെടുത്തി ഒരു വ്യവസായ സ്ഥാപനം പ്രവർത്തിച്ചിരുന്നു ആവശ്വസനിയം ആയി തോന്നും എന്നാൽ സത്യമാണ്.ശ്രീ ചിത്തിര തിരുനാൾ രാജഭരണ കാലത്ത് 19-03-1940 ൽ ആണ് പള്ളിവാസൽ പദ്ധതിയുടെ 4.5MW വൈദ്യതി ഉൽപാദിപ്പിക്കാൻ ശേഷി ഉണ്ടായിരുന്ന ആദ്യത്തെ യൂണിറ്റ് COMMISSION ചെയ്യുന്നത്.അന്നത്തെ തിരുവിതാംകൂർ ദിവാൻ ആയിരുന്ന സർ cp രാമസ്വാമി അയ്യർ ആയിരുന്നു ഉത്ഘാടനം നടത്തിയത്.


1886ൽ തിരുവിതാംകൂറിൽ രാജ്യത്തെ ആദ്യത്തെ പേപ്പർ Mill പ്രവർത്തനം ആരംഭിച്ചു ഇന്നത്തെ കൊല്ലം ജില്ലയിലെ പുനലൂരിൽ കല്ലട ആറിന്റെ തീരത്ത് ബ്രിട്ടീഷ് വ്യവസായി ആയിരുന്ന T.J. ക്യാമെറൂൺ(T.J. Cameroon)mill സ്ഥാപിച്ചത്. മില്ലിൽ വർധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾക്ക് സ്വയം പര്യാപ്തം ആക്കുക എന്ന ലക്ഷ്യം വച്ച് 1891 ൽ കല്ലട ആറിന് കുറുകെ കുരിയോട്ടു മലയുടെ അടിവാരത്തായി യൂറോപ്പിയൻ എഞ്ചിനീയർ മാരുടെ നേതൃത്വത്തിൽ ഒരു തടയണ(Check Dam) നിർമിച്ചു, മില്ലിലേക്ക് ആവശ്യം ആയ വൈദ്യതി ഉൽപാദിപ്പിച്ചു വന്നു വൈദ്യതി ഉത്പാദനം 1891 മുതൽ 1956 വരെ തുടർന്നു.1940 ൽ പള്ളിവാസൽ ജലവൈദ്യത നിലയം പ്രവർത്തനം തുടങ്ങിയതോട് കൂടി രാജ്യത്തെ തന്നെ വിലകുറഞ്ഞ വൈദ്യതി ലഭ്യം ആകുന്ന സാഹചര്യം ഉണ്ടായി കൂടെ സർക്കാർ സമ്മർദ്ദം കൂടെ ആയപ്പോൾ MILL അവരുടെ വൈദ്യത ഉത്പാദനം നിർത്തുകയും 1956 കൂടി സംസ്ഥാനത്തു ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ തുടങ്ങുകയും ചെയ്തു.പിന്നീട് വൈദ്യത പദ്ധതിയുടെ യന്ത്രങ്ങളും മറ്റും ഇളക്കി മാറ്റി കാലക്രമത്തിൽ വിസ്‌മൃതിയിലേക്ക് പോവുകയും ചെയ്തു.സുർക്കികൊണ്ട് നിർമ്മിച്ച തടയണക്ക് 1994 വെള്ളപ്പൊക്കത്തിൽ കാര്യമായ നാഷനഷ്ടങ്ങൾ സംഭവിച്ചു, കനാലും തകർച്ചയിൽ ആണെങ്കിലും ഇപ്പോഴും നിലവിലുണ്ട്…

Content copied frim facebook page

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News