1888 ൽ കൊഡാക് ക്യാമറയുടെ പരസ്യ മുദ്രാവാക്യം ആയിരുന്നു ഇത്. ഒരു കാലത്ത് ചിത്രം എടുക്കുക എന്ന് പറയുമ്പോൾ ആദ്യം വരുന്ന പേര് ആയിരുന്നു കൊഡാക്.
1884ല്‍ ഈസ്റ്റ്മാന്‍ ഡ്രൈപ്ലേറ്റ് ആന്‍ഡ് ഫിലിം കമ്പനി നിലവില്‍വന്നു. നാലു വര്‍ഷങ്ങള്‍ക്കുശേഷം കമ്പനി കൊഡാക് കാമറ വിപണിയിലെത്തിച്ചു. പിന്നീട് കമ്പനിയുടെ പേര് ഈസ്റ്റ്മാന്‍-കൊഡാക് എന്നാക്കിമാറ്റി. .1888ൽ ജോർജ് ഈസ്റ്റ്മാൻ, കൊണ്ടുനടക്കാവുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതും ഒരു ഫിലിംറോൾ ഇടാവുന്നതുമായ കൊഡാക് പെട്ടിക്കാമറ കണ്ടുപിടിച്ചപ്പോൾ ആർക്കും ഫോട്ടോഗ്രാഫർ ആയിത്തീരാമെന്ന സ്ഥിതി വന്നു. 1891 ൽ തോമസ് എഡിസന്റെ മോഷൻ പിക്ചർ ക്യാമറയ്ക്ക് ഇത് അവസരം നൽകി.
1888 ൽ ഗവേഷകനായ ജോർജ് ഈസ്റ്റ്മാൻ വരച്ച, സുതാര്യവും, അയവുള്ളതുമായ ഫോട്ടോഗ്രാഫിക് ഫിലിം (അല്ലെങ്കിൽ റോളഡ് ഫോട്ടോഗ്രാഫി ഫിലിം),കൊഡാക് സ്‌നാപ്‌ഷോട്ട് ക്യാമറയുടെയും ഫിലിം റോളിന്റെയും പിതാവ് കൂടിയാണ് ഈസ്റ്റമാന്‍ . ഈസ്റ്റ്മാൻ മികച്ച ഒരു ഫോട്ടോഗ്രാഫറായിരുന്നു. കടലാസിനു പകരം സെല്ലുലോയ്ഡ് ഉപയോഗിച്ചതും ഈസ്റ്റ്മാനാണ്.1924 ലാണ് വേഗം തീ പിടിക്കാത്ത സെല്ലുലോസ് അസ്റ്റേറ്റ് കണ്ടെത്തുന്നത്.
അന്നെല്ലാം ഫോട്ടോഗ്രഫി എല്ലാവര്‍ക്കും എളുപ്പത്തില്‍ ചെയ്യാനാകുന്ന ഒരു കാര്യമായിരുന്നില്ല. എന്നാല്‍ ഫോട്ടോഗ്രാഫിയെ ജനകീയ മാക്കുകയായിരുന്നു ഈസ്റ്റ്മാന്‍ ഈ കണ്ടെത്തലുകളിലൂടെ ചെയ്തിരുന്നത്. ആദ്യകാലത്ത് ക്യാമറ ഉപയോഗശേഷം മുഴുവനായും ഓഫീസിൽ എത്തിക്കണമായിരുന്നു. പിന്നീട് റോൾ ഫിലിം മാത്രമെന്നായി.1900-ൽ കുട്ടികൾക്കു വേണ്ടിയുള്ള ഒരു ഡോളർ മാത്രം വിലയുള്ള, ബ്രൗണീ ക്യാമറയും വിപണിയിലിറക്കി.
1889 ൽ ഈസ്റ്റ്മാൻ കോഡക് കമ്പനിയുടെ സ്ഥാപകനാവുകയും ചെയ്തു. അന്ന് മുതൽ വിലകുറഞ്ഞ കാമറകളും അനുബന്ധഉല്പന്നങ്ങളും വില്പന തുടങ്ങി. ഫിലിം, രാസവസ്തുക്കൾ, പേപ്പർ തുടങ്ങിയ അനുബന്ധ ഉല്പന്നങ്ങളിൽ നിന്ന് സ്ഥായിയായ വരുമാനമാണ് കമ്പനിക്ക് കിട്ടിക്കൊണ്ടിരുന്നത്.
ഫിലിം വ്യവസായത്തിലെ ലോകമാർക്കറ്റിൽ പ്രധാനപങ്ക് കൊഡാക് കമ്പനിക്കായിരുന്നു. 1976ൽ അമേരിക്കയിലെ വിപണിയുടെ 90% പങ്കും കമ്പനി സ്വന്തമാക്കി.
കമ്പനിയില്‍ ജീവനക്കാര്‍ക്ക് ഡിവിഡന്റ് സമ്പ്രദായം ആദ്യമായി കൊണ്ടുവന്നവരില്‍ ഒരാളുമാണ് ജോര്‍ജ്ജ് ഈസ്റ്റമാന്‍. ഇതിലൂടെ ജീവനക്കാരെ കമ്പനിയുടെ ഭാഗിക ഉടമകളാക്കുകയായിരുന്നു.
1975ൽ കൊഡാക് കമ്പനി ആദ്യത്തെ ഡിജിറ്റൽ കാമറ വികസിപ്പിച്ചെങ്കിലും തങ്ങളുടെ ഫിലിം വ്യവസായത്തിന് വിലങ്ങുതടിയാകുമെന്ന് കണ്ട് പിൻവലിഞ്ഞു.1990കളിൽ വീണ്ടും ഡിജിറ്റൽ രംഗത്തേക്ക് പുഃനപ്രവേശനം ചെയ്ത കൊഡാക്, 1994ൽ ആപ്പിൾ കമ്പനിയുടെ ക്വിക്ക്‌ടേക്ക് എന്ന ഡിജിറ്റൽ കാമറ നിർമ്മിച്ചു. 1996ൽ കൊഡാക് ഡി.സി-20, ഡി.സി-25 എന്നീ ഡിജിറ്റൽ കാമറകൾ കൊഡാക് സ്വന്തമായി വിപണിയിലിറക്കി. . പരമ്പരാഗത ഫോട്ടോഗ്രാഫി ജനങ്ങള്‍ കൈവിട്ടതോടെ 2004 ല്‍ കൊഡാക് കമ്പനി ഫിലിം റോള്‍ നിര്‍മാണം അവസാനിപ്പിച്ചു. പിന്നീട് സ്മാര്‍ട്ട്‌ഫോണുകളും ആധുനിക ഡിജിറ്റല്‍ കാമറകളും വിപ്ലവം സൃഷ്ടിച്ചതോടെ കൊഡാകിനെ ലോകം തള്ളി പ്പറഞ്ഞുതുടങ്ങി. 2010 ആകുമ്പോൾ കൊഡാക് വളരെ പിറകോട്ട് പോയി.
ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിംസിന്റെ ആഗമനത്തോടെ അമേരിക്കൻ വിപണിയിൽ കടുത്ത മത്സരം നടന്നു.ലോകവ്യാപാരസംഘടനയിൽ ഫ്യൂജിക്കെതിരെ കൊഡാക് പരാതി നൽകിയെങ്കിലും അത് തള്ളിപ്പോയി. തങ്ങളുടെ എതിരാളികളെ ശരിയായി വിലയിരുത്തുന്നതിലും, മറുതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിലും കൊഡാക് കമ്പനി പിന്നിലായിരുന്നു എന്ന് കരുതപ്പെടുന്നു. ഫ്യൂജി ഫിലിംസ്’ കാലത്തിനനുസരിച്ച് തങ്ങളുടെ കച്ചവടതന്ത്രങ്ങൾ പരിഷ്കരിച്ചു. ഫിലിം നിർമാണത്തിലെ അസംസ്കൃത വസ്തുക്കളുപയോഗിച്ച് കോസ്മെറ്റിക്സ് നിർമാണത്തിലേക്കും ഫ്യൂജി കടന്നു. എല്‍.സി.ഡി ടി.വികളുടെ സ്ക്രീനില്‍ ഒട്ടിക്കുന്ന ഫിലിമിെൻറ വിപണിയുടെ 100 ശതമാനവും ഫ്യൂജി കൈയടക്കി. ഫിലിം ഇല്ലാത്ത സാങ്കേതികവിദ്യ ഭാവിയിൽ വരുമെന്ന അവസ്ഥ മനസ്സിലാക്കി ഫിലിം വിലകുറച്ചു വിറ്റും ഫ്യൂജി പരമാവധി പണമുണ്ടാക്കി. എന്നാല്‍, ഇക്കാലമത്രയും ലോക ഫിലിം വിപണിയുടെ കുത്തക എന്നും തങ്ങള്‍ക്കുതന്നെയായിരിക്കുമെന്ന മിഥ്യാധാരണയില്‍ കൊഡാക് സ്വയം നശിക്കുകയായിരുന്നു. 1990കളിൽ തന്നെ കച്ചവടം കുറഞ്ഞ കൊഡാക് 2000ത്തിനുശേഷം നഷ്ടത്തിലായി മാറി. ഡിജിറ്റൽ കാമറരംഗത്ത് സോണിയും കാനനും ഉൾപ്പെടെയുള്ള കമ്പനികളും നേട്ടമുണ്ടാക്കി. സാേങ്കതികവിദ്യയും വിപണിയും മനസ്സിലാക്കി വൈവിധ്യങ്ങൾ ആവിഷ്കരിക്കാത്തവർക്കുള്ള പാഠമാണ് 120 വര്‍ഷത്തോളം വിപണിയില്‍ തേരോട്ടം നടത്തിയ കൊഡാക്കിെൻറ പതനം.
കൊഡാക് (KODAK) എന്ന പേര് എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. നോർത്ത് ഡക്കോട്ട (NORTH DAKOTA) എന്നതിന്റെ ചുരുക്കപ്പേരായ നൊഡാക് എന്നതിൽ നിന്നാണ് കൊഡാക് രൂപം കൊണ്ടത് എന്നാണ് ഒരഭിപ്രായം. ഈസ്റ്റ്മാന് കാമറയുടെ പേറ്റന്റ് കൈമാറിയ ഡേവിഡ് ഹൂസ്റ്റണിന്റെ സംസ്ഥാനമാണ് നോർത്ത് ഡക്കോട്ട. എന്നാൽ കൊഡാക് എന്ന നാമം ഈസ്റ്റ്മാൻ കമ്പനി തുടങ്ങുന്നതിന് മുൻപേ നിലവിലുണ്ടായിരുന്നെന്നും അഭിപ്രായമുണ്ട്.
യുഎസ്‌കാരനായ ഈസ്റ്റമാന്റെ ജനനം 1854 ജലൈയില്‍ ആയിരുന്നു. നട്ടെല്ലിന് ബാധിക്കുന്ന രോഗം മൂലം വാര്‍ധക്യത്തില്‍ ഏറെ വേദന അനുഭവിച്ചിരുന്ന ഈസ്റ്റമാന്‍ 1932ല്‍ അദ്ദേഹത്തിന്റെ 77മത്തെ വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. നെഞ്ചിന് നേരെ വെടിവെച്ചായിരുന്നു മരണം.
”എന്റെ സുഹൃത്തുക്കള്‍ക്ക്: എന്റെ ജോലി പൂര്‍ത്തിയായി. എന്തിന് കാത്തിരിക്കണം?” എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാചകം.
കടപ്പാട് – Facebook