കറിവേപ്പില തഴച്ചുവളരാന്‍ എന്തുചെയ്യണം? പച്ചമുളകില്‍ ധാരാളം കായ് ഉണ്ടാകാനുള്ള വഴി എന്താണ്? പൂച്ചെടികളും പച്ചക്കറികളും വളര്‍ത്താന്‍ വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍ ഇതാ
1. മുട്ടത്തോടും തേയിലച്ചണ്ടിയും ചെങ്കല്‍മണ്ണും ചേര്‍ത്ത് റോസാച്ചെടിയുടെ തടത്തില്‍ ഇട്ടാല്‍ അഴകും നല്ല വലിപ്പവുമുള്ള ധാരാളം റോസാപ്പൂക്കള്‍ ഉണ്ടാകും.
2. പച്ചക്കറിച്ചെടികള്‍ പല തരത്തിലുണ്ട്. രണ്ട് മാസം കൊണ്ട് വിളവെടുക്കുന്നവയുണ്ട്. കുറഞ്ഞ കാലംകൊണ്ട് വിളവെടുക്കുന്നതും, കൂടുതല്‍ കാലം വിളവെടുപ്പിന് ആകുന്നതുമായ പച്ചക്കറിച്ചെടികള്‍ ഒരുമിച്ച് നടരുത്.
3. അതിരാവിലെ ചീരയൊഴികെയുള്ള പച്ചക്കറികളുടെ ഇലകള്‍ നനച്ച് കരിമണ്ണ് വിതറിയാല്‍ പുഴു-കീടശല്യം ഗണ്യമായി കുറയും.
4. പച്ചക്കറിച്ചെടികള്‍ക്ക്, വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്
5. ചുവന്ന ഉള്ളി, വെളുത്തുള്ളി തൊലി വളമായി ഉപയോഗിച്ചാല്‍ നല്ലൊരു കൃമിനാശിനിയാണ്
6. പെറ്റുണിയാ ചെടികള്‍ തൂക്കുചട്ടികളിലും സൂര്യപ്രകാശം കിട്ടുന്നിടത്തും ആരോഗ്യത്തോടെ വളര്‍ത്താം
7. ക്രോട്ടണ്‍ ചെടികളില്‍ അധികം വെയില്‍ തട്ടിയാല്‍ ഇലകളുടെ നിറം മങ്ങും
8. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തും
8. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തും
10. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍കഷണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതം ഇട്ട് കൊടുത്താല്‍ കറിവേപ്പില തഴച്ച് വളരും
11. റോസാച്ചെടി പ്രൂണ്‍ ചെയ്യുമ്പോള്‍ ഉണങ്ങിയതും രോഗബാധയുള്ളതും കേട് വന്നതുമായ ശിഖരങ്ങള്‍ കോതിക്കളയുക. വഴിവിട്ട് നില്‍ക്കുന്നതും ദുര്‍ബലമായതുമായ കമ്പുകളും കോതി മാറ്റണം
12. ചാണകവും,മൂത്രവും കലര്‍ന്ന ജൈവവളമാണ് പച്ചക്കറി കൃഷിക്ക് നല്ലത്
13.റോസിന്റെ തണ്ടുകളില്‍ ശല്‍ക്ക കീടങ്ങളുടെ ഉപദ്രവത്തിന് കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തണ്ടില്‍ തേക്കണം
14. റോസ് വളര്‍ത്തുന്ന പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടികളില്‍ അല്‍പം കടുകുപൊടി വിതറിയശേഷം തണുത്തവെള്ളം ഒഴിക്കണം
15. ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയത് നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ച് കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ച് വളരും
16.മഴക്കാലത്ത് നടുന്ന പച്ചക്കറികള്‍ക്ക് അരഅടി ഉയരത്തില്‍ തടങ്ങളും വേനല്‍ക്കാലത്ത് നടുന്നവയ്ക്ക് അരഅടി താഴ്ചയില്‍ ചാലുകളും വേണം
17.പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ പൂവെല്ലാം കായായി ധാരാളം പച്ചമുളക് കിട്ടും
18.വഴുതന,വെണ്ട,ചീര.മുളക്,പടവലം,തക്കാളി,കുമ്പളം,മത്തന്‍,പയര്‍ എന്നിവ വീട്ടുമുറ്റത്തും ടെറസ്സിലും വളര്‍ത്താം
19. ചിരട്ട വൃത്തിയാക്കി ഫാബ്രിക് പെയിന്റ് കൊണ്ട് ഡിസൈന്‍ ചെയ്താല്‍ കാക്റ്റസ് ഇനത്തിലുള്ള ചെടികള്‍ നട്ട് പിടിപ്പിക്കാനുള്ള ചട്ടിയായി ഉപയോഗിക്കാം
Content highlights: Green chillies, Agriculture, Vegetables, Fish aquarium