❤❤ പരിശുദ്ധ പരുമല തിരുമേനി പള്ളത്തട്ട ചാത്തുരുത്തി കുടുംബത്തിൽ കൊച്ചുമത്തായിയുടെയും മറിയയുടെയും ഇളയ പുത്രനായി 1848 -ൽ ജനിച്ചു. ഇടവക പള്ളിയായ മുളംതുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽനിന്നും ഗീവർഗീസ് എന്ന പേരിൽ മാമോദീസാ സ്വീകരിച്ചു. കളരി വിദ്യാഭ്യാസത്തിന് ശേഷം തൂശിക്കുന്നിൽ (ഇന്ന് പെരുമ്പള്ളി പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം) ധ്യാനവും വേദപഠനവുമായി താമസിച്ചു.👍👍
പിതൃ സഹോദരനും സുറിയാനി ഭാഷാ പണ്ഡിതനുമായിരുന്ന ഗീവർഗീസ് മല്പാൻ ബാലനിലെ ദൈവവിളി തിരിച്ചറിഞ്ഞ് സുറിയാനി അഭ്യസിപ്പിച്ചു, 1853 സെപ്റ്റംബർ 14 -ന് തന്റെ പത്താം വയസിൽ പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസ് തിരുമേനിയിൽ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു. തിരുമേനിയുടെ കാലശേഷം പാമ്പാക്കുടയിലുള്ള തന്റെ സഹോദരി ഏലിയുടെ ഭവനത്തിൽ താമസിച്ച് കോനാട്ട് മല്പാൻമാരുടെ കീഴിൽ ദൈവിക പഠനം അഭ്യസിക്കുകയും, തുടർന്ന് മുളംതുരുത്തി മാർത്തോമൻ യാക്കോബായ പള്ളിയിൽ താമസിച്ച് അന്ധ്യോക്യൻ പ്രതിനിധിയായി മലങ്കരയിൽ എത്തിയ യുയാകീം മാർ കൂറിലോസ് ബാവായുടെ മേൽനോട്ടത്തിൽ സുറിയാനി ഭാഷയിലും വേദശാത്രത്തിലും പ്രാവീണ്യം നേടി, 💕💕💕1865 -ൽ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽവച്ച് യുയാകീം മാർ കൂറീലോസ് ബാവയിൽനിന്നും സെംസോനാ പട്ടം സ്വീകരിച്ചു .. അതേ വര്ഷം അകപ്പറമ്പ് മാർ സാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി പള്ളിയിൽവച്ച് വൈദികനായി ഉയർത്തപ്പെട്ടു. തുടർന്ന് വെട്ടിക്കൽ ദയറായിൽ താമസിച്ച് ആദ്ധ്യാത്മിക ജീവിതം നയിച്ചുപോന്നു, -1872 -ൽ മുളംതുരുത്തി മാർത്തോമൻ യാക്കോബായ പള്ളിയിൽവച്ച് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസിൽ നിന്നും റമ്പാൻ സ്ഥാനം സ്വീകരിച്ചു.💕💕💕 1875 -ൽ പരി. പത്രോസ് തൃതീയൻ ബാവാ മലങ്കര സന്ദർശിച്ചപ്പോൾ പരി. ബാവായുടെ സെക്രട്ടറി ആയി പ്രവർത്തിക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. വന്ദ്യ റമ്പാച്ചന്റെ പാണ്ഡിത്യവും തപോനിഷ്ഠയും സ്വഭാവ നൈർമല്യവും കണ്ടറിഞ്ഞ ബാവാ 1876 ഡിസമ്പർ 10 -ന് വടക്കൻ പറവൂർ സെന്റ് തോമസ് പള്ളിയിൽ വച്ച് ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന സ്ഥാന നാമത്തിൽ പരി. പത്രോസ് തൃതീയൻ ബാവായാൽ വാഴിക്കപ്പെട്ടു.👏👏👏 പരി.ബാവാ നിരണം ഭദ്രാസനത്തിന്റെ ചുമതലയും അഭിനവ മെത്രാപ്പോലീത്തക്ക് കല്പിച്ചു ഭരമേല്പിച്ചു. കേവലം 28 വയസ് മാത്രം പ്രായമുണ്ടായിരുന്ന തിരുമേനിയെ എല്ലാവരും സ്നേഹാദരങ്ങളോടെ “കൊച്ചുതിരുമേനി” എന്ന് സംബോധന ചെയ്തു. ✌✌
പരുമലയിൽ അന്ധ്യോക്യ സിംഹാസനത്തോട് വിധെയത്വമുള്ള മെത്രാപ്പോലീത്തക്ക് അരികുപുറം മാത്തൻ കാരണവർ കൊടുത്ത സ്ഥലത്താണ് ഇന്നത്തെ പരുമല പള്ളിയും സെമിനാരിയും സ്ഥിതി ചെയ്യുന്നത്. സംഭവ ബഹുലമായ ധന്യ ജീവിതം നയിച്ച പ. തിരുമേനി മലങ്കര യാക്കോബായ സഭയുടെ പ്രവർത്തനങ്ങൾ ഗോവ,മലബാർ , കർണാടകം , ബോബെ , ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു, ഗോവയിൽ കത്തോലിക്കരിൽ നിന്നും വന്ന ഫാ. അൽവാരിസിനെ പാത്രിയര്കീസ് ബാവായുടെ അനുവാദത്തോടെ 1892 -ൽ കോട്ടയം പഴയ സെമിനാരിയിൽവെച്ച് മാർ യൂലിയോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചു.👍👍👍 1901 -ൽ പ . പിതാവ് അത്യന്തം ഗുരുതരമായ രോഗത്തിന് അടിപ്പെട്ടു, തീവ്രമായ വേദനക്കിടയിൽ തീയതി ഏതെന്ന് തിരുമേനി അന്വേഷിച്ചു, 18 എന്ന് കേട്ടപ്പോൾ “കർത്താവേ ഇനിയും രണ്ട് ദിവസംകൂടി ഈ വേദന ഞാൻ സഹിക്കണമല്ലോ” എന്ന് തിരുമേനി ഉദീരണം ചെയ്തു, കൃത്യം രണ്ടാം ദിവസം തിരുമേനിക്ക് കന്തീല ശിസ്രൂഷ നടത്തി. അന്ന് രാത്രി എന്റെ കർത്താവേ എന്ന് നേരിയ സ്വരത്തിൽ വിളിച്ചുകൊണ്ട് പ. പിതാവ് ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു.
Content copied from facebook page.