ഒരുവിരൽ തുമ്പിൽ എന്നെയും മറുവിരൽ തുമ്പിൽ ആണ്ട്രൂസിനെയും കൊണ്ട് അമ്മച്ചി നടക്കാനിറങ്ങുമ്പോൾ അമ്മച്ചി ഞങ്ങൾക്ക് ഒരു കഥ പറഞ്ഞ് തരുമായിരുന്നില്ലേ. ഭൂതത്താന്റെ കയ്യിൽ നിന്നും ഭൂമി നിധി തട്ടിപ്പറിച്ച കഥ. ആ കഥയിലെ നിധിയാണ് ഇപ്പോൾ അമ്മച്ചിയുടെ കയ്യിൽ ഇരിക്കുന്നത്. പ്ലീസ് അതിങ്ങ് തന്നേര് അമ്മച്ചീ..’ വില്ലൻ ഭാവത്തിലാണെങ്കിലും ഈ ഡയലോഗ് റിസബാവയുടെ ശബ്ദത്തിൽ മുഴങ്ങുമ്പോൾ ജനങ്ങളുടെ മനസ്സില്‍ ഏതു കാലവും നിലനില്‍ക്കുന്ന വില്ലന്‍ കഥാപാത്രമാണ് ജോൺ ഹോനായി.
കൊച്ചിയില്‍ ആദ്യകാലത്തെ നാടകചലച്ചിത്ര നടനും ഗായകനും സംഘാടകനുമായ ശ്യാമള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന കൂതാരിപ്പറമ്പിൽ പരേതരായ കെ.ഇ. മുഹമ്മദ് ഇസ്‌മയിൽ-സൈനബ ദമ്പതികളുടെ മകനായി 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു റിസബാവയുടെ പ്രാഥമിക വിദ്യാഭ്യാസം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തീ വെളിച്ചമാണ് എന്ന നാടകത്തിലൂടെ അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന റിസബാവ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതിഫലം വാങ്ങി നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.കൊല്ലം അനശ്വര തിരുവനന്തപുരം സംഘചേതന എന്നീ ട്രൂപ്പുകളിലെ സ്ഥിരം നടനായി.സംഘചേതനയുടെ സ്വാതി തിരുനാൾ നാടകം അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് സായികുമാറിന് കാലിനൊരു വേദന വന്നു. കുറച്ചു നാളത്തേക്ക് വിശ്രമം വേണ്ടി വന്നു. സായികുമാറിന് പകരക്കാരനായി തുടര്‍ന്നു സ്വാതിതിരുന്നാൾ വേഷം റിസബാവയാണ് അവതരിപ്പിച്ചത്.
നാടകവേദികളിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിച്ചത്. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.തുടര്‍ന്നു ആറു വര്‍ഷത്തിനു ശേഷം 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പപ്പൻ എന്ന നായക കഥാപാത്രം അവതരിപ്പിക്കാൻ തീരുമാനിച്ചത് സായ്കുമാരിനെയായിരുന്നു തൂവൽസ്പർശം എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. ഡേറ്റില്ലാത്തതിനാൽ നറുക്ക് വീണത് ഒരു പുതുമുഖത്തിനായിരുന്നു അങ്ങനെ സായിക്ക് പകരമായി എത്തിയ നടനായിരുന്നു രിസബാവ. അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു.
ഡോക്ടര്‍ പശുപതി, ഇന്‍ ഹരിഹര്‍നഗര്‍, ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, ചമ്പക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്‍, ക്രൈം ഫയല്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹംഅഭിനയിച്ചിട്ടുണ്ട്.സുന്ദരികാക്ക,അഗ്നിനിലാവ്,ആമിന ടെയിലോര്സ്,ദൈവസഹായം ലക്കി സെന്റെര്‍,കളരി, ജോൺ ഹോനായ് എന്നി ചിത്രങ്ങളില്‍ അദ്ദേഹത്തെ നായകനായി. ഹരിഹർ നഗർ,മലപ്പുറം ഹാജി മഹാനായ ജോജി,ആനവാൽ മോതിരം,ശ്രീരാഗം,ഏഴര പൊന്നാന,വക്കീൽ വാസുദേവ്,മാന്ത്രിക ചെപ്പ്,ഇരിക്കൂ എം ഡി അകത്തുണ്ട്
ബന്ധുക്കൾ ശത്രുക്കൾ,ഭൂമിക,ഫസ്റ്റ് ബെൽ,ഉപ്പുകണ്ടം ബ്രദേഴ്സ്,എന്റെ പൊന്നു തമ്പുരാൻ എന്നി ചിത്രങ്ങളില്‍ വില്ലനായി
സൂര്യ ടിവി സംപ്രേഷണം ചെയ്ത വാല്‍സല്യം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക് എത്തിയ റിസബാവ മന്ത്രകോടി, ആര്‍ദ്രം, ദത്തുപുത്രി, കാണാക്കണ്‍മണി, തേനും വയമ്പും, നാമം ജപിക്കുന്ന വീട് തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രീതി നേടി.
അഭിനയിക്കാത്ത ചിത്രങ്ങളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിളങ്ങാനും അദ്ദേഹത്തെ സഹായിച്ചത് വേറിട്ട ശബ്ദവും ഡയലോഗ് ഡെലിവറിയിലെ പൂര്‍ണ്ണതയുമായിരുന്നു. ബ്ലെസിയുടെ ‘പ്രണയ’ത്തില്‍ അനുപം ഖേറിനും അദ്ദേഹം ശബ്ദം നല്‍കി.വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതമുണ്ടെങ്കിലും അദ്ദേഹത്തെ തേടി ആദ്യ അംഗീകാരം എത്തുന്നത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലാണ്. കര്‍മയോഗി എന്ന ചിത്രത്തിലൂടെ 2010ലെ ഏറ്റവും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ വണ്‍ ആയിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം
അദ്ദേഹം നടൻ മാത്രമല്ല നല്ല ആകർഷണീയമായ പ്രസംഗ ശൈലിയുടെ കൂടി ഉടമയായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം അദ്ദേഹത്തിന്റെ പ്രസംഗ വിഷയത്തിലേക്കു കേൾവിക്കാരെ പിടിച്ചിരിത്തുന്നതായിരുന്നു. ഒരു പക്ഷെ നടനല്ലായിരുന്നുവെങ്കിൽ നല്ല പ്രസംഗികനെന്ന നിലയിൽ പേരെടുത്തേനേ .
Content copied from Facebook