21
Dec 2024 Saturday

സിനിമാ-നാടക നടന്‍ സി.ഐ.പോളിന്റെ 18-ാം ചരമവാർഷികം

Dec 15th, 2023

കൊമ്പൻ മീശയ്‌ക്കു പിന്നിൽ ഹാസ്യം ഒളിപ്പിച്ച നടൻ സി ഐ പോൾ. ആദ്യകാലങ്ങളിൽ വില്ലൻ വേഷമിട്ട ശേഷം പിന്നീട് ഹാസ്യവും തനിക്കു വഴങ്ങുമെന്നു തെളിയിച്ച് സ്വഭാവ നടനായും ശ്രദ്ധ നേടി. ചിറയത്ത് സി.പി.ഈയ്യപ്പന്‍റേയും മേരിയുടേയും മക്കളില്‍ രണ്ടാമനായി 1944 ഓഗസ്റ്റ് 1 നാണ് ജനനം.

ആദ്യകാല രാഷ്ട്രീയ പ്രവർത്തകനായിരുന്നു സി ഐ പോൾ. ഫാദർ വടക്കന്റെ കർഷകത്തൊഴിലാളി പാർട്ടിയിലെ അംഗമായി പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം നാടകാഭിനയവും ഉണ്ടായിരുന്നു. കലാനിലയം, കോട്ടയം, ശകുന്തള, കൊല്ലം യൂണിവേഴ്‌സൽ എന്നീ നാടകസംഘങ്ങളിലും പ്രവർത്തിച്ചു.1962 ൽ 17-ാം വയസ്സിൽ സി.എൽ. ജോസിന്റെ ‘ഈ രക്‌തത്തിൽ തീയുണ്ട്’ എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. തുടർന്ന് അധ്യാപക നിയമനത്തിനു കോഴ വാങ്ങുന്നതിനെതിരായ എന്റെ ‘തീപിടിച്ച ആത്മാവി’ലെ മൈക്കിൾ, ‘കറുത്ത വെളിച്ച’ത്തിലെ ജയിൽപുള്ളിയായ ദേവസ്യ, ‘വിഷക്കാറ്റി’ലെ സീനിയർ ഡോക്‌ടർ ‘മണൽക്കാടി‘ലെ ഡിസ്‌ട്രിക്‌ട് ജഡ്‌ജ്, ‘കരിഞ്ഞമണ്ണി’ലെ പട്ടാളക്കാരൻ തുടങ്ങി ഒട്ടേറെ വ്യത്യസ്‌ത കഥാപാത്രങ്ങളെയാണ് പോൾ അവതരിപ്പിച്ചത്.

1967ൽ റിലീസ് ചെയ്ത മാടത്തരുവി കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച “മാടത്തരുവി” എന്ന സിനിമയിലെ ഫാദർ ബെനഡിക്ട് ആയി അഭിനയിച്ചുകൊണ്ടാണ് സിനിമാഭlരംഗത്തെത്തിയത്. 300 ൽ അധികം സിനിമകളിൽ അഭിനയിച്ച സ്വഭാവനടനായി ചലച്ചിത്രജീവിതം ആരംഭിച്ച സി ഐ പോൾ പിന്നീട് വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ തിളങ്ങി. ആരോരുമറിയാതെ, കരിപുരണ്ട ജീവിതങ്ങൾ, ഇത്തിക്കരപ്പക്കി, ജംബുലിഗം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, കളിക്കളം, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ദി കിംഗ്, പകൽപ്പൂരം കൂടാതെ മിഥുനം, വടക്കുനോക്കിയന്ത്രം, അദ്വൈതം, ആര്യൻ, ഡാർലിംഗ് ഡാർലിംഗ്… തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷക പ്രീതിനേടിയവയാണ്. 2005 ഡിസംബർ 14ന് അന്തരിച്ചു.

Content copied from Facebook https://www.facebook.com/groups/416238708555189/permalink/2499229003589472/?mibextid=2JQ9oc

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News