21
Jan 2025 Tuesday

സുന്ദര്‍ബന്‍.

Feb 5th, 2019

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനമാണു സുന്ദര്‍ബന്‍.ഇന്ത്യന്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന സുന്ദര്‍ബന്‍. 38 ലധികം ദ്വീപുകള്‍. നാലെണ്ണത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ല. പത്മ, ബ്രഹ്മപുത്ര, മേഘ്‌ന തുടങ്ങിയ നദികള്‍ സംഗമിക്കുന്ന പ്രദേശത്താണു സുന്ദര്‍ബന്‍ കണ്ടല്‍കാടുകള്‍ സ്ഥിതി ചെയ്യുന്നത്.സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടല്‍ വളരുന്നതിനാലാണ്‌ സുന്ദര്‍ വനങ്ങള്‍ എന്ന പേരു ലഭിച്ചത്. 9630 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണു സുന്ദര്‍ബന്‍. ഇതില്‍ ഏകദേശം 6,000-ത്തോളം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ബംഗ്ലാദേശിലാണു സ്ഥിതി ചെയ്യുന്നത്. സുന്ദര്‍ബന്‍ ടൈഗര്‍ റിസര്‍വ് പ്രദേശം 2,585 ചതുരശ്ര കിലോമീറ്റര്‍ വരും. മുഗള്‍ ചക്രവര്‍ത്തിമാര്‍ ഭരിച്ചിരുന്ന 1764-കാലത്താണ് ഈ സ്ഥലം ആദ്യമായി അളന്നുതിട്ടപ്പെടുത്തിയതെന്നാണു പറയപ്പെടുന്നത്. പിന്നീട് 1875-ല്‍ ഇതു സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചു.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ZSI) ആദ്യമായി ഇന്ത്യന്‍ സുന്ദര്‍ബനിലുള്ള ജന്തു വര്‍ഗങ്ങളുടെയും അവ അഭിമുഖീകരിക്കുന്ന ഭീഷണികളുടെയും സംഗ്രഹം 2017 പുറത്തിറക്കുകയുണ്ടായി. സുന്ദര്‍ബന്‍ ജൈവസംരക്ഷണ സങ്കേതത്തിലെ ജന്തുജാലം (fauna of sundarban biosphere reserve) എന്ന തലക്കെട്ടിലാണു സംഗ്രഹം പുറത്തിറക്കിയിരിക്കുന്നത്.സുന്ദര്‍ബന്‍ കണ്ടല്‍വനങ്ങളില്‍ കുടികൊള്ളുന്ന പുതിയ ജീവജാലങ്ങളെ കുറിച്ചു മാത്രമല്ല, കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് അവ അഭിമുഖീകരിക്കുന്ന ഭീഷണികളെ കുറിച്ചും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട് വിവരിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ എന്‍സൈക്ലോപീഡിയയ്ക്കു തുല്യമാണ്.
ദുര്‍ബല ആവാസവ്യവസ്ഥയുള്ള ദ്വീപ് കൂടിയായ സുന്ദര്‍ബനില്‍ 2626 ജീവജാലങ്ങളുണ്ടെന്നാണു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി.പട്ടികയില്‍ വൈവിധ്യമാര്‍ന്ന 25 phyla -കള്‍ (സസ്യ, പ്രാണി, മത്സ്യ വര്‍ഗങ്ങള്‍) ഉള്‍പ്പെടുന്നതായും സര്‍വേ കണ്ടെത്തി. കടുവകളെ കാണാന്‍ കഴിയുന്ന ലോകത്തിലെ ഏക കണ്ടല്‍വനം കൂടിയാണു സുന്ദര്‍ബന്‍.ചെറിയ കാല്‍നഖമുള്ള ഏഷ്യന്‍ നീര്‍നായ്, ഗംഗ ഡോള്‍ഫിന്‍, കീരി, ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവരുന്ന ചെറിയതരം ആള്‍ കുരങ്ങ് തുടങ്ങിയ സുന്ദര്‍ബനിലുള്ള 50-ാളം സസ്തനജീവി (mammals)കളുടെ വിവരങ്ങളും ഇതിലുണ്ട്. കണ്ടാമൃഗം, മാനുകളുടെ വിവിധ വിഭാഗങ്ങളായ സ്വാംപ് ഡീര്‍, ബാര്‍ക്കിംഗ് ഡീര്‍, ഹോഗ് ഡീര്‍, ഏഷ്യാറ്റിക് വൈല്‍ഡ് വാട്ടര്‍ ബഫല്ലോ തുടങ്ങിയ മൃഗങ്ങള്‍ സുന്ദര്‍ബനില്‍ ഇപ്പോള്‍ ഇല്ല. ഇവ ഒരുകാലത്ത് ഇവിടെ വസിച്ചിരുന്നതാണ്
പക്ഷി വിഭാഗത്തില്‍ 365 ഇനങ്ങളെയാണു സുന്ദര്‍ബനില്‍ കണ്ടെത്തിയത്. കഴുകന്‍, പരുന്ത് തുടങ്ങിയവയാണു സുന്ദര്‍ബനില്‍ വ്യാപകമായുള്ളത്. മീന്‍ കൊത്തി പക്ഷി, കൃഷ്ണ പരുന്ത്, white bellied sea eagle തുടങ്ങിയ പക്ഷികളെയാണു കൂടുതലും കാണപ്പെടുന്നത്. നീണ്ട വാലുള്ള ഒരിനം തത്ത (roseringed paraets), പാടുന്ന പക്ഷി, പൊന്‍മാന്‍ തുടങ്ങിയ ഇനങ്ങളെയും സുന്ദര്‍ബനില്‍ ധാരാളമായി കണ്ടെത്തി. പതിനൊന്ന് ആമകളെയാണ് ഇവിടെ കണ്ടെത്തിയത്. ഇതില്‍ പ്രമുഖമായo live ridley, hawskbill sea turtlesþpw ശുദ്ധജലത്തില്‍ മാത്രം വളരുന്ന river terrapin എന്ന ഇനത്തെയും സുന്ദര്‍ബനില്‍ കണ്ടെത്താനായി. ഒരു മുതല, മോണിറ്റര്‍ ലിസാര്‍ഡ്, ജെക്കോ എന്നിവ ഉള്‍പ്പെടെ 13 പല്ലികളെയും രാജവെമ്പാല ഉള്‍പ്പെടുന്ന 30 പാമ്പ് വര്‍ഗങ്ങളെയും സര്‍വേയില്‍ കണ്ടെത്തിയതായി സൂചിപ്പിക്കുന്നുണ്ട്. ഒറ്റക്കണ്ണുള്ള മൂര്‍ഖന്‍ പാമ്പ്, അണലി, വെള്ളി കെട്ടന്‍ അഥവാ എട്ടടി വീരന്‍ തുടങ്ങിയ പാമ്പുകളും സുന്ദര്‍ബനിലുണ്ട്. 350-ാളം മത്സ്യവിഭാഗങ്ങളെയാണ് ഇവിടെ കണ്ടെത്തിയത്. കല്ലിന്മേല്‍ കായ്, cartilaginous fish തുടങ്ങിയവയുടെ വലിയൊരു ശേഖരമുണ്ട് ഇവിടെ. 210 ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും സുന്ദര്‍ബനില്‍ കണ്ടെത്തി.
ലണ്ടൻ സുവോളജിക്കൽ സൊസൈറ്റി നടത്തിയ ഗവേഷണപ്രകാരം എല്ലാ വർഷവും കാലാവസ്ഥവ്യതിയാനം മൂലം ഏകദേശം 200മീറ്ററോളം വനം നശിക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന ലവണത്വം കാരണം സുന്ദരി കണ്ടൽമരങ്ങൾക്ക് വംശനാശം നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനകം താപനില 1.5 ഡിഗ്രിസെൽഷ്യസ് ഉയർന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതുകാരണം, ജലത്തിലെ ഓക്സിജന്റെ അളവ് കുറയുകയും pH അളവ് കൂടുകയും ചെയ്യുന്നു. കൊൽക്കത്ത യൂനിവേഴ്‌സിറ്റി ശാസ്ത്രജഞന്മാർ 2020-നകം സാഗർ ഐലന്റിലെ 15% ഭൂമി നഷ്ടപ്പെടും എന്ന് പ്രവചിച്ചതായികാണുന്നു. ബംഗ്ലാദേശ് വനം വകുപ്പ് ഫെബ്രുവരി 2005-ൽ ആരംഭിച്ച സംരംഭവും സുന്ദർബൻ ടൈഗർ പ്രൊജക്റ്റ്‌ ഇന്ത്യ 1973-ൽ തുടങ്ങിയ പദ്ധതിയായ പ്രൊജക്റ്റ്‌ ടൈഗർ എന്നതും സുന്ദർബനിലെ കടുവകളെ സംരക്ഷിക്കുവാൻ വേണ്ടി നടപ്പിലാക്കിയ പദ്ധതികളാണ്.
Pscvinjanalokam

കടപ്പാട് ഫേസ് ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News