03
Dec 2024 Tuesday

ഇടുക്കി ഗോൾഡ് (asia’s best weed strain)

Dec 6th, 2018

വിദേശികൾക്കിടയിൽ ഇന്ത്യൻ കഞ്ചാവ് എന്ന് പറഞ്ഞാൽ ഏറ്റവും പരിചിതമായ വാക്കുകൾ ആണ് മലാന ക്രീം, ഇടുക്കി ഗോൾഡ്, മൈസൂർ മംഗോസ് തുടങ്ങിയവ,

ഇടുക്കി ഗോൾഡ് എന്ന പേരിനു കേരളത്തിൽ പ്രചാരണം ലഭിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. പക്ഷെ ആംസ്റ്റർഡാമിലും വിദേശികൾക്കിടയിലും പണ്ട് മുതൽക്കേ തന്നെ വളരെ പ്രചാരത്തിൽ ആയിരുന്നു ഇടുക്കി ഗോൾഡ്.
ശരിക്കും പറഞ്ഞാൽ ആഷിഖ് അബുവിന്റെ “ഇടുക്കി ഗോൾഡ്” എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ് ഈ പേര് കേരളത്തിൽ വ്യാപകമായത്.

എന്താണ് ഇടുക്കി ഗോൾഡ്?
സിനിമയിലെ വാചകങ്ങൾ കടമെടുത്തു പറഞ്ഞാൽ

“ഇത് ഒരു ചെടിയാ..
നമ്മുടെ തുളസിയുടെ കൂട്ട്…കുരു ഇട്ട് മുളപ്പിച്ചാൽ പതുക്കെ വലുതാകും ഇലകൾ വരും ഇടുക്കിയിലെ മലമുടുക്കുകളിൽ ഇളം വെയ്‌ലിൽ ചില ചെടികൾക്ക് പൊൻ കതിരുകൾ ഉണ്ടാവും…. നമ്മൾ നാട്ടുകാർ കൃഷിക്കാർ നീല ചടയൻ എന്നൊക്കെ പറയും…ചൂടു കാലത്ത് ഗോവയിൽ നിന്നും മല കയറി ഇടുക്കിയിലെത്തുന്ന ഇവരെ പോലുള്ളവർ ഇതിനു വേറൊരു പേരാ വിളിക്കുക………
“ഇടുക്കി ഗോൾഡ്”..

ആഗോള ലഹരി ഭൂപടത്തിൽ കൊച്ചു കേരളത്തിന്‌ വ്യക്തമായ സ്ഥാനം നേടിക്കൊടുക്കാൻ സാധിച്ചിട്ടുള്ള ഇടുക്കിയുടെ സ്വർണം.

കേരളത്തിൽ കണ്ടുവന്നിരുന്ന ഒരു പ്രതേക തരം കഞ്ചാവ് ചെടിയാണ് ഇടുക്കി ഗോൾഡ്. വേണമെങ്കിൽ ഇന്ത്യയിൽ കണ്ടുവരുന്ന കഞ്ചാവ് ചെടികളിലെ ലെജണ്ട്‌ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു വിഭാഗം ആണിത്. ഇടുക്കിയിലെ കഞ്ചാവ് ചെടികളുടെ വളർച്ചക്ക് അനുയോജ്യമായ കാലാവസ്ഥയും ചെടിയുടെ ജനിതക വൈവിദ്ധ്യം കൊണ്ടും വിദേശികൾക്കിടയിലും സ്വദേശികൾക്കിടയിലും പ്രചാരം ലഭിക്കാൻ അധികം സമയം വേണ്ടി വന്നില്ല.

മരിജുവാന ചെടികളെ അതിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തരം തിരിക്കാം
Cannabis sativa,Cannabis indica,
and hybrid. ഇതിൽ ഹൈബ്രിഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ചെടിയാണ് ഇടുക്കി ഗോൾഡ്. ഇതിന്റെ 80 ശതമാനവും തദ്ദേശീയം ആണ് ബാക്കി 20 ശതമാനം വിദേശിയും, ഈ 20 ശതമാനം ആംസ്റ്റർഡാമിൽ കണ്ടു വരുന്ന ചെടികളുമായി സാമ്യം ഉള്ളതായി പറയുന്നു.ഇടുക്കി മലനിരകളിലെ കാലാവസ്ഥയും ജനിതക മിശ്രണവും ഒത്തൊരുമിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഇടുക്കി ഗോൾഡ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗുണനിലവാരം ഉള്ള കഞ്ചാവിന്റെ പ്രീമിയം ബ്രാൻഡ് ആയി മാറുകയായിരുന്നു.

1985 കൾക്ക് മുൻപാണ് ഇടുക്കി ഗോൾഡിന്റെ കേരളത്തിലെ സുവർണ കാലഘട്ടം. 1960-70 സമയങ്ങളിൽ ബാംഗ്ലൂർ മദ്രാസ് ഗോവ എന്നീ പ്രേദേശങ്ങളിൽ “kerala grass”, “kerala gold”എന്ന പേരിനു വലിയ ഡിമാൻഡ് ഉണ്ടായിരുന്ന സമയമാണ്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലെ മലമടക്കുകൾ ആയിരുന്നു അന്നത്തെ പ്രധാന കൃഷിസ്ഥലം.
ഇടുക്കി ഗോൾഡ് എന്ന പേര് ആംസ്റ്റർഡാമിലെ കോഫി ഷോപ്പുകളിൽ വിളിച്ചിരുന്നതാകാം, അവിടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിൽക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു പേരു നൽകുന്ന രീതി നിലനിൽക്കുന്നുണ്ട്. ഒരുകാലത്തു ഇടുക്കിയിലെ മലനിരകളിലേക്കു വിദേശികളുടെ ലഹരി തേടിയുള്ള യാത്രകൾ ചെന്നെത്തുന്നത് ഇടുക്കി ഗോൾഡിലേക്കായിരുന്നു

അങ്ങനെ ഇടുക്കി ഗോൾഡിന്റെ പേര് ലോകമാസകലം പടർന്നു പന്തലിച്ചു നിന്ന കാലത്താണ് കഞ്ചാവിനെ നാർക്കോട്ടിക് വിഭാഗത്തിൽ ഉൾപ്പെടുത്തി 1985 ൽ ഇന്ത്യയിൽ നിരോധിക്കുന്നത്. ഇത് ഏറെ തിരിച്ചടി ആയതു കേരള – തമിൾനാട് ബോഡറിൽ കൃഷി നടത്തിയവരെയാണ്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽനിന്നുമുള്ള എക്സ്സൈസ് റെയ്ഡ് കളിൽ ഒട്ടേറെ അനധികൃത കഞ്ചാവ് കൃഷി നശിപ്പിക്കപെടുകയും വർഷങ്ങൾ ആയി കാട്ടിൽ കൃഷി നടത്തിയവർക്ക് പ്ലാന്റെഷനുകൾ ഉപേക്ഷിച്ചു കാടിറങ്ങേണ്ടി വരികയും ചെയ്തു . ഇതിൽ പല പ്ലാന്റെഷനുകളും കഞ്ചാവ് വ്യവസായത്തിൽ ലക്ഷങ്ങൾ മുടക്കിയ പല വമ്പൻമാരുടെയും കൂടി ആയിരുന്നു.
ഭാഗ്യം പരീക്ഷിക്കാൻ വീണ്ടും കാടുകളിൽ കയറിയ ചിലർക്കു നേരെ തമിഴ് പോലീസ് വെടിവെയ്ക്കുവാൻ പോലും മടിച്ചില്ല എന്ന് ചില ലേഖനങ്ങൾ പറയുന്നു.

പിന്നീട് അങ്ങോട്ട്‌ ഇടുക്കി ഗോൾഡിനും കൃഷിക്കാർക്കും കഷ്ടകാലം ആയിരുന്നു. വ്യാപകമായറെയ്ഡുകൾ ഇടുക്കി ഗോൾഡ് എന്ന കഞ്ചാവ് രാജാവിന്റെ അടിവേരുകൾ അറുത്തു എന്ന് തന്നെ വേണമെങ്കിൽ പറയാം. ഒരു തരത്തിൽ അത് ശുദ്ധമായ ഇടുക്കി ഗോൾഡ് എന്ന പ്രീമിയം ബ്രാൻഡിന്റെ അവസാനം ആയിരുന്നു എന്ന് തന്നെ പറയാം.
തുടർച്ചയായുള്ള ഇത്തരം ഭീഷണികൾ കാരണം കൃഷിക്കാർ ഇടുക്കി മലകൾ ഉപേക്ഷിച്ചു ആന്ധ്രാ – ഒറീസ്സ ബോഡറുകളിൽ കൃഷി തുടങ്ങി. ഇവയിൽ ഭൂരിഭാഗവും നക്സൽ സ്വാധീന മേഖല ആണെന്നുള്ളതിനാൽ പോലീസ് കടന്നു കയറ്റം എളുപ്പത്തിൽ പ്രതീക്ഷിക്കണ്ട ആവിശ്യം ഇല്ലായിരുന്നു.
ഇപ്പോൾ ആന്ധ്ര-ഒഡീഷ അതിർത്തിയിൽ നക്സലിസത്തിന്റെ അടിവേരിൽ മിക്ക പ്ലാന്റേഷനുകളും നടക്കുന്നു. വലിയ പ്ലാന്റുകളാണെങ്കിലും അവിടെ വിളയുന്നത് ഇടുക്കി സ്വർണമല്ല , പകരം ശീലാവതി എന്ന അവിടുള്ള ഒരു പ്രാദേശിക രൂപമാണ്.
തുടക്കത്തിൽ അവർ സ്വർണം വിളയിക്കാൻ ശ്രെമിച്ചെങ്കിലും കാലാവസ്ഥാ വില്ലനായി അവതരിച്ചു. മോശം കാലാവസ്ഥയിലെ കുറഞ്ഞ വിളവ് അവരെ മാറി ചിന്തിപ്പിച്ചു അങ്ങനെ അവർ ഇടുക്കി സ്വർണം ഉപേക്ഷിച്ചു ശീലാവതി പോലുള്ള പ്രാദേശിക വിത്തുകൾ കൃഷി ചെയ്തു തുടങ്ങി.

ഇന്ന് കേരളത്തിൽ മാർക്കറ്റിൽ ഇടുക്കി ഗോൾഡ് എന്ന പേരിൽ വിറ്റഴിക്കുന്ന കഞ്ചാവ് ശെരിക്കും ശീലാവതി പോലുള്ള പ്രാദേശിക വിഭാഗങ്ങൾ ആണ്.
കഞ്ചാവിലെ ലഹരിയുടെ കാരണക്കാരൻ ആയ ടെട്രാഹൈഡ്രോക്കാനാബിനോൾ (THC) ഇടുക്കിയിൽ വളരുന്നവയിൽ 8-14 ശതമാനവും ഒറീസ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലുള്ളതിൽ അഞ്ച് ശതമാനത്തിൽ താഴെയാണ്. മറ്റു സംസ്ഥാനങ്ങളിൽ വിളവെടുത്ത ശീലാവതി മുതലായ പ്രാദേശിക ഇനങ്ങൾ ഇടുക്കിയിൽ എത്തിച്ചു ഇടുക്കി ഗോൾഡ് എന്ന പേരിലാക്കിയാണ് ഇത് പ്രീമിയം ബ്രാൻഡായി പ്രാദേശിക, അന്തർദേശീയ വിപണികളിൽ വിൽക്കുന്നത്.
സമീപ വർഷങ്ങളിൽ മറ്റൊരു മാറ്റം ഉണ്ടായിട്ടുണ്ട് – റെയ്ഡുകൾ കൂടുതൽ സാധാരണമാവുകയും അധികാരികൾ കടത്തുന്നതിനുള്ള മാർഗങ്ങൾ കണ്ടുപിടിക്കുകയും ചെയ്തുകൊണ്ട് കടത്തലും മാറിയിട്ടുണ്ട്. ഇപ്പോൾ വയലുകളിൽ പ്രോസസ്സ് ചെയ്ത് ഹാഷിഷ്, ഹാഷ് ഓയിൽ മുതലായ രൂപത്തിൽ ആണ് കടത്തുന്നത്. ഈ അടുത്ത് ഇടുക്കിയിൽ നിന്നും എക്സ്സൈസ് സംഘം ഇന്റർനാഷണൽ മാർക്കറ്റിൽ കോടികൾ വിലമതിക്കുന്ന ഹാഷ് ഓയിൽ പിടികൂടിയത് വലിയ വാർത്ത ആയിരുന്നു

ഇന്ന് മറ്റു രാജ്യങ്ങളിൽ പ്രചാരത്തിൽ ഉള്ള “blue curly” വിഭാഗത്തിൽ ഉള്ള കഞ്ചാവിന് നീലച്ചടയനുമായി സാമ്യം ഉള്ളതായി പറയുന്നു.

എന്തായാലും ഇടുക്കിയിലെ കാടുകളിൽ വീണ്ടും കാല്പെരുമാറ്റങ്ങൾ കേട്ടു തുടങ്ങിയതായി വാർത്തകൾ വരുന്നു ഒരു പക്ഷെ ചിലപ്പോൾ ഒരുകാലത്തു ലോകത്തിലെ തന്നെ നല്ലൊരു വിഭാഗത്തെ മുഴുവൻ ലഹരിയുടെ സ്വർഗത്തിൽ എത്തിച്ച ഇടുക്കിയിലെ സ്വർണ പുകയുടെ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കാം….

NB: ഈ വിവരണത്തിലൂടെ കഞ്ചാവ് എന്ന ലഹരിയെ ന്യായീകരിക്കുകയോ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനോ ഉദ്ദേശം ഇല്ല. പല സ്ഥലങ്ങളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പോസ്റ്റ്‌ ആണിത്. കഞ്ചാവ് നമ്മുടെ നാട്ടിൽ നിരോധിക്ക പെട്ട ലഹരി ആണ് അത് ഉപയോഗിക്കുന്നതും വിൽക്കുന്നതും കുറ്റകരം ആണ്.

കടപ്പട് – ഫേസ്ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News