”തിരുമേനിയുടെ ഒരു ഫോട്ടോ എടുക്കാന്‍ ചെന്നപ്പോൾ തിരുമേനി എപ്പോഴും തിരക്ക് അല്ലെങ്കില്‍ സ്വാകാര്യ പ്രാര്‍ത്ഥന. ഫോട്ടോ എടുക്കാന്‍ തരത്തില്‍ ഒന്നു കിട്ടുക പ്രയാസമായിരുന്നു.1901 ല്‍ തിരുവിതാംകൂര്‍ സ്റേറ്റുമാനുവലില്‍ മെത്രാന്മാരുടെ ഒരു വേഷമാതൃക കാണിക്കുന്നതായ ഒരു ചിത്രം ചേര്‍ക്കുവാന്‍ നിശ്ചയിച്ചു. ദിവാന്‍ പേഷ്ക്കാര്‍ മി.നാഗമയ്യായുടെ ആവശ്യപ്രകാരം കൊട്ടാരം ഫോട്ടോഗ്രാഫര്‍ ഡിക്രൂസിനെ നിയമിച്ചു. തിരുമേനി തിരുവനന്തപുരം പള്ളിയില്‍ എഴുന്നെളളി താമസിക്കുമ്പോള്‍ നാഗമയ്യാ തിരുമേനിയെ ഒന്നു രണ്ടു പ്രാവശ്യം കണ്ടു. ഫോട്ടോ എടുക്കേണ്ട അത്യാവശ്യകത ധരിപ്പിച്ചു.
സന്ദര്‍ശിക്കാന്‍ സമയം കിട്ടിയില്ല. ഒത്തു കിട്ടിയ നേരമോ ഉച്ചനേരം. ഫോട്ടോഗ്രാഫര്‍ ശക്തമായ വെയിലില്‍ ഫോട്ടോ എടുക്കാന്‍ പ്രയാസപ്പെടുന്നതു കണ്ട തിരുമേനി അല്പസമയം ധ്യാന നിരതനായ ശേഷം സ്ളീബാ എടുത്ത് ആകാശത്തിലേക്ക് നോക്കി റൂശ്മച്ചെയ്തു. ക്ഷണനേരം ഒരു ഇരുള്‍ മേഘം സൂര്യനെ മറച്ചു.ഫോട്ടോക്ക് പാകമായ വെളിച്ചം കിട്ടി. ഫോട്ടോ എടുത്തു. പെട്ടെന്നു പൂര്‍വ്വസ്ഥിതി ആകാശത്ത് കൈവന്നു. ഫോട്ടോഗ്രാഫര്‍ ഭയന്നുവിറച്ചു. ഈ പരിശുദ്ധന്റെ അരികില്‍ പോലും നില്‍ക്കുവാന്‍ എങ്ങനെ കഴിയുമെന്നു ചിന്തിച്ചു…..”