21
Jan 2025 Tuesday

African Wild Dog

Oct 5th, 2018

ഇരപിടിയന്മാർക്കിടയിലെ ശക്തൻ ആരാണ്??!!
പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ ഇവയുടെ ഇരപിടിക്കുന്നതിലുള്ള വിജയം എത്രത്തോളം ഉണ്ടെന്നു നോക്കിയാലോ. ഹണ്ടിങ്ങിലെ സക്‌സസ് റേറ്റ് മാനദണ്ഡമാക്കി ആണെങ്കിൽ ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു “ആഫ്രിക്കൻ വൈൽഡ് ഡോഗ്‌സ്”.
അതെ ലോകത്തെ ഏറ്റവും സക്‌സസ് ഫുൾ ഹണ്ടെഡേഴ്‌സ്.ഇവയുടെ വേട്ടകളിൽ 60%-70% ഉം വിജയം തന്നെ ആയിരിക്കും,പലപ്പോഴും ഇത് 90% വരെ ഉയരാം. സിംഹങ്ങൾക്ക് പോലും ഇത് 25%-30% മാത്രമാണെന്ന് ഓർക്കേണ്ട വസ്തുത ആണ്.അപ്പോഴും ഇവയുടെ പരാജയമാകുന്ന വേട്ടകൾ എല്ലാംതന്നെ ഇരയെ പിടിക്കാതെ പരാജയമായതെന്നു വിചാരിക്കരുത്.പലതും ഹൈനകളും സിംഹങ്ങളും കൈക്കലാക്കുന്നതാണ്. ഹൈനകളൊക്കെ വൈൽഡ് ഡോഗ്‌സിന്റെ കാൽപാടുകൾ നോക്കി സഞ്ചരിക്കുകയും അവയുടെ മാളങ്ങൾക്കരികിൽ വിശ്രമിക്കാറുമൊക്കെ ഉണ്ട് കാരണം അവക്കറിയാം അങ്ങനെ ചെയ്താൽ ഗുണമുണ്ടാകുമെന്ന്.

ആഫ്രിക്കയിലെ സബ്-സഹാറൻ മേഖലകളിലാണ് ഇവയെ കണ്ടു വരുന്നത്.പൂർണ വളർച്ച എത്തിയ ഒരു മെയിൽ ഡോഗിന് 17-30kg വരെ ഭാരം ഉണ്ടാകും.ഫീമെയിലിന് കുറച്ചു ഭാരം കുറയും. ചുവപ്പ്,മഞ്ഞ,കറുപ്പ് വെളുപ്പ് എന്നീ നിറങ്ങളിലുള്ള രോമങ്ങളാണ് ഇവക്കുള്ളത്.ഓരോ ഡോഗിനും വ്യത്യസ്തമായ പാറ്റേൺ ആയിരിക്കും ഉണ്ടാകുക.ഭൂമിശാസ്ത്ര പരമായ വ്യത്യാസങ്ങളാനുസരിച് പല ഏരിയകളിൽ കാണപ്പെടുന്ന ഡോഗ്‌സിന് വലുപ്പത്തിലും നിറത്തിലും പിടിക്കുന്ന ഇരകളിലും ഒക്കെ കുറച്ചു വ്യത്യാസം ഉണ്ടാകും.ഡോഗ് ഫാമിലിയിലെ മറ്റു മെംബേഴ്സിൽ നിന്ന് വ്യത്യസ്ഥമയി ഇവയുടെ കാലുകളിൽ 4 വിരലുകൾ മാത്രമാണുള്ളത്.മറ്റുള്ളവക്ക് 5 വിരലുകൾ ഉണ്ട്.ഹണ്ടിങ് ഡോഗ് എന്നും പെയിന്റഡ്‌ഡോഗ് എന്നും ഇവയെ വിളിക്കുന്നു.

അടുത്ത റിലേറ്റീവ്സ് ആയ വൂൾഫ് ഉള്പടെ ഉള്ള ജീവികളുമായി പല സാമ്യങ്ങളും ഉണ്ട് ഇവയുടെ ജീവിത രീതിക്ക്.
പായ്ക്ക് ആയി തന്നെ ആണ് ഇവയും ജീവിക്കുക.അതാണ് അവരുടെ ഏറ്റവും വലിയ വിജയവും.ഒരു പാക്കിൽ 2 മുതൽ 40 മെംബേർസ് വരെ കാണാം.ഇതിൽ ഓരോ ആൽഫ മെയിലും ആൽഫ ഫീമെയിലും ഉണ്ടാകും ഇവരാണ് പാക്കിനെ നിയന്ത്രിക്കുന്നത്. കൂട്ടത്തിലെ കരുത്തരും പ്രായമുള്ള അംഗങ്ങളും ആയിരിക്കും ആൽഫ പെയേഴ്‌സ്.മേറ്റ് ചെയ്യാനുള്ള അവകാശം ഇവർക്ക് മാത്രമായിരിക്കും.അതിന്റ പ്രധാന കാരണം പാക്കിലെ അംഗ സംഖ്യ നിയന്ത്രിക്കുക എന്നതാണ്.അംഗങ്ങൾ ഒരുപാടയാൽ ഭക്ഷണത്തിനുള്ള ആവശ്യവും വർധിക്കും.കൂടാതെ പലപ്പോഴും പാക്കിൽ ഉണ്ടാകുക ആൽഫ പയേഴ്സിന്റെ മക്കളോ സഹോദരങ്ങളോ തന്നെ ആയിരിക്കും ഒരിക്കലും റിലേറ്റീവ്സുമായി ഇവർ മേറ്റ് ചെയ്യറില്ല. അതുകൊണ്ട് തന്നെ പ്രായപൂർത്തി ആയ ഡോഗ്‌സ് പായ്ക്ക് വിട്ട് പോകുകയും പുതിയ പായ്ക്ക് നിർമിക്കാൻ ശ്രമിക്കാറും ഉണ്ട്. വൂൾഫുകളിൽ നിന്ന് വ്യത്യസ്തമായി പെൺ ഡോഗ്‌സ് ആണ് ഇങ്ങനെ പായ്ക്ക് വിട്ടിറങ്ങറ്. ആണുങ്ങൾ അപൂർവമായി മാത്രമേ ഇങ്ങനെ ചെയ്യു.കാരണം മറ്റു പാക്കുകളിൽ ഒക്കെ തന്നെയും ഇതുപോലെ മെയിൽ ഡോഗുകൾ പാക്കിൽ തന്നെ തുടരുന്നതിനാൽ മറ്റൊരു മെയിൽ ഡോഗിനെ ഇവർ പാക്കിൽ ഉൾപ്പെടുത്താൻ കൂട്ടാക്കറില്ല.മറിച് ഇങ്ങനെ ഒരു ഡോഗിനെ മുന്നിൽ കണ്ടാൽ അറ്റാക്ക് ചെയ്യുകയെ ഉള്ളു.പക്ഷെ ഫീമെയിൽസിന്റെ എണ്ണം മിക്ക പാക്കുകളിലും കുറവായിരിക്കും,അവർക്ക് അമ്മയാകാനുള്ള അതിയായ ആഗ്രഹമുള്ളതിനാലും സ്വന്തം പാക്കിൽ ഇത് സാധ്യമല്ലാത്തതിനാലും മറ്റു പാക്കുകൾ തേടി പോയിട്ടുണ്ടാകും.ഇങ്ങനെ പോകുമ്പോഴും മറ്റു പാക്കുകൾ ഇവരെ ആക്സെപ്റ്റ് ചെയ്യണമെന്നില്ല. മിക്കവാറും ചെറിയ പാക്കുകളിൽ മാത്രമേ ഇവർക്ക് ഇടം ലഭിക്കാൻ സാധ്യത ഉള്ളു.വലിയ പാക്കുകളിൽ ശക്തയായ ആൽഫ ഫീമെയിൽ ഉണ്ടാകും അവരുടെ മുന്നിൽ പെട്ടാൽ ആക്രമണം ഉറപ്പ്,മരണം വരെ സംഭവിച്ചേക്കാം. അല്ലെങ്കിൽ ഇങ്ങനെ ഉള്ള വലിയ പാക്കുകളിൽ ഒരു ആൽഫ ഫീമെയിലിന്റെ അഭാവം ഉണ്ടെങ്കിൽ ആ വേകൻസിയിൽ കയറി കൂടാം.
ഇനങ്ങനെ സ്വന്തമായി ഒരു പായ്ക്ക് നിർമിക്കുന്നതിന് ചിലപ്പോൾ വർഷങ്ങൾ തന്നെ വേണ്ടി വരും. ഇങ്ങനെ ഒറ്റക്ക് താമസിക്കുന്ന കാലയളവിൽ ഇവർ കൂടുതലും മാൻകുഞ്ഞുങ്ങൾ, എലികൾ, ഇൻസെക്റ്റ്സ് തുടങ്ങിയ ചെറിയ ഇരകളെ ആയിരിക്കും ആശ്രയിക്കുക. ഇങ്ങനെ ദീർഘ കാലം കുടുംബം എന്ന സ്വപ്നവുമായി ജീവിക്കുമ്പോൾ ഇത്രയും വലിയ സോഷ്യൽ ആനിമൽ ആയ ഇവരിൽ പലരും കുടുംബം ഇല്ലാത്തതിന്റെ ദുഃഖം മറ്റു പല രീതികളിലും മാറ്റാൻ ശ്രമിക്കാറുണ്ട്. ഹൈനകളും ജാക്കൾസും(ആഫ്രിക്കൻ മേഖലയിൽ കണ്ടുവരുന്ന നായ വർഗ്ഗത്തിൽ തന്നെ പെടുന്ന ജീവി)ഒക്കെ ആയി കൂട്ടുകൂടാറും ഒന്നിച് ഇരപിടിക്കാറും ഒക്കെ ഉണ്ട്. അമ്മയാകാനുള്ള ഇവരുടെ ആഗ്രഹം മൂലം ഇവർ ചിലപ്പോ ജാക്കൽസിന്റെ കുഞ്ഞുങ്ങളെ തട്ടി എടുക്കാറുണ്ട്. ജാക്കൾസ് ഫാമിലിയിൽ സാധാരണ രണ്ടു മുതിർന്നവർ മാത്രമാണുണ്ടാകുക. വലുപ്പത്തിൽ ചെറുതായ ഇവരെ വൈൽഡ് ഡോഗിന് നിശ്ശേഷം തോല്പിക്കാം.കുട്ടികളെ തട്ടി എടുത്ത ശേഷം സ്വന്തം കുട്ടികളെ പോലെ വളർത്തുകയും സംരക്ഷിക്കുകയും ഒക്കെ ചെയ്യും.പക്ഷെ ജാക്കൾസ് തന്ത്രശാലികൾ ആയതുകൊണ്ട് പലപ്പോഴും വൈൽഡ് ഡോഗിനെ കബളിപ്പിച് കുട്ടികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്ററുണ്ട്.മറ്റുചിലർ പുതിയ അതിഥിയുടെ ശക്തി തിരിച്ചറിഞ് ഒപ്പം ചേർന്നുകൊണ്ട് തന്നെ തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കും.അങ്ങനെ ആകുമ്പോൾ തങ്ങളുടെ കുട്ടികൾ കൂടുതൽ സുരക്ഷിതർ ആണെന്ന് ജാക്കൽസിന് അറിയാം.

12-14 മാസം ഇരിക്കുമ്പോൾ ഇവർ കുട്ടികൾക്ക് ജന്മം നൽകാറുണ്ട്.അധീന മേഖലയിലുള്ള സുരക്ഷിതമായ ഏതെങ്കിലും സ്ഥാനത്തെ മാളങ്ങൾ ഒക്കെ ആയിരിക്കും ഇവർ ഇതിനായി തിരഞ്ഞെടുക്കുക.ഒറ്റ പ്രസവത്തിൽ 5 മുതൽ 20 കുട്ടികൾ വരെ ഉണ്ടാകാം. ജനിച് 2-3 ആഴ്ചയോളം അമ്മയുമായി കുട്ടികൾ മാളത്തിൽ തന്നെ ആയിരിക്കും.ഈ കാലയാളവിൽ മറ്റുള്ളവർ അമ്മക്ക് ഭക്ഷണം എത്തിച്ചു കൊടുക്കും. മാളത്തിന് വെളിയിൽ വന്നാൽ മാംസാഹാരം കുട്ടികൾക്കും കഴിക്കാം ഈ സമയങ്ങളിൽ മുതിർന്നവർ തങ്ങൾഭക്ഷിച്ച ഭാഗികമായി ദഹിച്ച മാംസം കുട്ടികൾക്കായി അയവിറക്കി ഇട്ടുകൊടുക്കും.കുട്ടികൾ മാളത്തിന് വെളിയിലിറങ്ങുന്ന പ്രായമായി കഴിഞ്ഞാൽ പാക്കിലെ ഏതെങ്കിലും ഒരംഗം കാവലായി മാളത്തിനരികിൽ തന്നെ ഉണ്ടാകും.ഈ സമയത്ത് മറ്റുള്ളവർ വേട്ടക്കും പോകും കുട്ടികൾ ഉള്ളതുകൊണ്ട് അധിക ദൂരം പോകാറുമില്ല. കൂട്ടത്തിൽ പരുക്ക് പറ്റിയ അംഗത്തിനും മാളത്തിനരികിൽ വിശ്രമിക്കാം.

വ്യക്തമായ ഹണ്ടിങ് ടെക്നിക്കുകൾ ആണ് ഇവരുടെ വിജയം. സാഹചര്യങ്ങൾക്കനുസരിച് പല ടെക്നിക്കുകൾ ഇവ ഉപയോഗിക്കുന്നു. പൊതുവെ ഇവയുടെ പ്രധാന ഇര മാനുകൾ ആണ്.മാനുകൾ പൊതുവെ ഓപ്പൺ ഗ്രാസ് ലാന്റുകളിൽ ആണ് കാണപ്പെടുക.കൂടാതെ മാനുകൾ കൂട്ടായി ആണ് ജീവിക്കുക. ആഹാരം കഴിക്കുന്ന സമയത്തും മാനുകൾ സധാ ജാഗരൂകരായിരിക്കും നാല് വശവും നിരീക്ഷിക്കും, അതുകൊണ്ട് തന്നെ മാനുകളുടെ കണ്ണിൽ പെടാതെ ഒരിക്കലും അവയെ കൈക്കലാക്കാൻ കഴിയില്ല. അതിനാൽ ഇവർ ആദ്യം ചെയ്യുക മാക്സിമം മാൻ കൂട്ടത്തിന് അടുത്തേക്ക് ചെല്ലുകയാണ് അടുക്കും തോറും ഇവ ഒരു വലയം തീർക്കാൻ ശ്രമിക്കും അടുത്തെത്തി നായ്ക്കളെ കണ്ടുകഴിഞ്ഞാൽ മാനുകൾ മറ്റുള്ളവക്ക് സിഗ്നൽ കൊടുക്കുകയും എല്ലാവരും കുതറി ഓടുകയും ചെയ്യും. മാനുകൾ മികച്ച ഓട്ടക്കാരാണ്.വൈൽഡ് ഡോഗ്‌സിന്റെയും പ്രധാന ആയുധം ഓട്ടം തന്നെ.72km സ്പീഡിൽ വരെ ഇവക്ക് ഓടാം. പക്ഷെ മാനിനെ പോലെ ഉള്ള ദീർഘദൂര ഒട്ടക്കാരെ അതെ ആയുധം വെച്ച് തന്നെ കീഴ്പെടുത്തും. തുടക്കത്തിൽ പതിയെ ഓടും എന്നിട്ട് കൂട്ടത്തിൽ നിന്ന് പിടിക്കാൻ പറ്റിയ കൂടുതൽ അവശനായ ഒന്നിനെ തിരഞ്ഞെടുക്കും. മാൻ ഓടി അവശനായി കഴിഞ്ഞാൽ പിടുത്തമിടും. കിലോമീറ്ററുകളോളം ഓടിയിട്ടായിരിക്കും ഇവയെ പിടിക്കുക 40-45km വേഗതയിൽ ആയിരിക്കും ഓട്ടം.ഈ ഓട്ടം ദീർഘദൂരം തുടരാൻ ഇവക്കാകും.വലിയ ശ്വാസകോശവും ഹൃദയവും ഇവരെ ഇതിന് സഹായിക്കുന്നു.ഇനി ചില മെയിൽ ആന്റലോപുകൾ മരങ്ങൾക്കിടയിലൊക്കെ ഒറ്റക്ക് നടക്കാറുണ്ട്,അവയെ പിടിക്കാൻ വേണ്ടി ഇവരിൽ ഒന്ന് രണ്ട് പേർ ഒരു സൈഡിൽ കൂടി നിശബ്ദമായി ഇരയെ സമീപിക്കും,അപ്പോൾ മറ്റുള്ളവർ മറു വശത്ത് നിലയുറപ്പിക്കും.കാഴ്ചയെക്കാൾ കേൾവി ശക്തി ആണ് ഇവ കൂടുതലായും ഇവ അപ്പോൾ ഉപയോഗിക്കുക.വിശറി പോലുള്ള ചെവികൾ ഇതിനു സഹായിക്കുന്നു.മനുഷ്യന്റെ കേൾവി പരിധിയെക്കാൾ ഉയർന്ന ശബ്ദങ്ങൾ ഇവർക്ക് കേൾക്കാം.മറുവശത്തു നിന്ന് ഓടിച്ചുകൊണ്ടുവരുന്ന ഇരയെ ഇപ്പുറത്തുനിൽക്കുന്നവർ കൈക്കലാക്കുന്നു. പിടിച്ചു കഴിഞ്ഞാൽ കൊല്ലാൻ ഒന്നും നിക്കറില്ല ജീവനോടെ അകത്താക്കുകയാണ് രീതി.അതുകൊണ്ട് തന്നെ ലോകത്തെ ഏറ്റവും ക്രൂരന്മാരായ വേട്ടക്കാരും ഇവർ തന്നെ ആകും. വയറുഭാഗത്തു നിന്നായിരിക്കും തിന്നു തുടങ്ങുക വയർ കീറി മുറിച് ആന്തരികാവയവങ്ങൾ ഒകെ തിന്നുമ്പോഴും ഇര ജീവനോടെ തന്നെ ഉണ്ടാകും.ഒരു ആവറേജ് പാക്കിന് ഒരു മാനിനെ തിന്നു തീർക്കാൻ വെറും 15 മിനിറ്റു ധാരാളം. ഇങ്ങനെ വേഗം തിന്നുന്നതിനുള്ള കാരണം സിംഹവും ഹൈനകളും അടക്കമുള്ള ജീവികളുടെ കണ്ണിൽ പെടാതിരിക്കാനാണ്.
സിംഹങ്ങൾ ആണ് വൈൽഡ് ഡോഗ്‌സിന്റെ പ്രധാന ശത്രു സിംഹങ്ങൾ പലപ്പോഴും ഇവയെ ഇരയാക്കാറും ഉണ്ട്.പിന്നെ ഹൈനകളും കുട്ടികളെയും മറ്റും വ്യാപകമായി കൊല്ലും. പുലികളും തരം കിട്ടിയാൽ വൈൽഡ് ഡോഗ്‌സിന്റെ ഇരയാക്കാറുണ്ട്.വൈൽഡ് ഡോഗ്‌സും ഒട്ടും മോശക്കാരല്ല തരം കിട്ടിയാൽ തിരിച്ചും പണിയും.സിംഹങ്ങളിൽ നിന്നൊക്കെ നേരിടുന്ന വെല്ലുവിളി മൂലം ഇവ വലുതായി ശബ്ദം ഉണ്ടാകാറില്ല.ചെറിയ ശബ്ദങ്ങളാണ് ആശയ വിനിമയത്തിന് ഒക്കെ ഉപയോഗിക്കുക.
വൈൽഡ് ഡോഗ്‌സ് സ്കാവാഞ്ചേഴ്‌സ് അല്ലെങ്കിലും അപൂർവമായി സിംഹങ്ങളിൽ നിന്നും മറ്റും ഇരയെ തട്ടി എടുക്കുകയും കിളവന്മാരും അവശന്മാരും ആയി ഒറ്റപ്പെട്ടുപോയ സിംഹങ്ങളെ വേട്ടയാടാറും ഉണ്ട്.

വൈൽഡ് ഡോഗ്‌സും ടെറിട്ടോറിയൽ തന്നെ, ഒരു ആവറേജ് പാക്കിന് 1500 സ്‌ക്യുയർ മൈൽസ് വിസ്തൃതി ഉള്ള ടെറിട്ടോറി ഉണ്ടാകും.പാകിന്റെ വലുപ്പ ചെറുപ്പമനുസരിച് ഇതിൽ വ്യത്യാസം ഉണ്ടാകും.ഇരയെ അന്വേഷിച് ദിവസവും 50km ഓളം ഇവ സഞ്ചരിക്കാറുണ്ട്. കുട്ടികൾ ഉള്ള സമയമാണെങ്കിൽ മാളങ്ങളിൽ നിന്ന് അധിക ദൂരം സഞ്ചരിക്കാറില്ല.ഒരു അഡൾട് വൈൽഡ് ഡോഗിന് 3kg വരെ മാംസം ആവശ്യമാണ്. അതുകൊണ്ട് വലിയ പാക്കുകൾക്ക് ദിവസവും ഒന്നിലധികം ഇരകൾ ആവശ്യമായി വരാറുണ്ട്. വലിയ പാക്കുകൾ വിൽഡബീസ്റ്റ്, സിബ്ര,ആഫ്രിക്കൻ ബുഫാല്ലോ തുടങ്ങിയ വലിയ ഇരകളെയും പിടിക്കാറുണ്ട്.ഇരയെ കിട്ടികഴിഞ്ഞാൽ ആദ്യ പരിഗണന പാക്കിലെ ചെറിയ അംഗങ്ങൾക്കായിരിക്കും അതിനു ശേഷമെ ഉള്ളു മറ്റുള്ളവർ,ഏകദേശം ഒരു വയസ് തികയുന്നതു വരെ ഈ പരിഗണന കാണും.
കുട്ടികളിൽ പകുതി എണ്ണം മാത്രമേ ഒരുവയസ് പിന്നിടു.മറ്റു മൃഗങ്ങളുടെ ആക്രമണം മൂലവും ഭക്ഷണത്തിന്റെ ലഭ്യതകുറവ് മൂലവും ഒക്കെ പകുതിയും ചാകാറാണ് പതിവ്.

ഇന്ത്യയിൽ കാണപ്പെടുന്ന വൈൽഡ് ഡോഗ്‌സിനെ “ധോൾ” എന്നാണ് അറിയപെടുന്നത്.ഏഷ്യൻ വൈൽഡ് ഡോഗ്,ഇന്ത്യൻ വൈൽഡ് ഡോഗ് എന്നും പറയപ്പെടുന്നു.(ചിത്രം കമന്റ് ബോക്സിൽ ഉൾപ്പെടുത്തുന്നു).ഇവയും പാക്കുകൾ ആയി തന്നെ ജീവിക്കുന്നു 40 ഓളം മേബെർസ് ഒരു പാക്കിൽ കാണും.ഇവയുടെ പ്രത്യേകത മറ്റു വൈൽഡ് ഡോഗ്‌സിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ പാക്കിൽ അങ്ങനെ ആൽഫ പെയേഴ്‌സ് കാണാറില്ല അത് കൊണ്ട് തന്നെ ഒന്നിലധികം മേറ്റിങ് പെയേഴ്‌സ് കാണും.

ഇത്രേയൊക്കെ മികച്ച വേട്ടക്കാർ ആണെന്ന് പറഞ്ഞാലും ഇവയും IUNC യുടെ endangered സ്പീഷിസിൽ ഉൾപെട്ടുകഴിഞ്ഞു. മനുഷ്യന്റെ ഇടപെടലുകൾ തന്നെ കാരണം.കാടു കയ്യേറി വ്യാപകമായി ഇവയെ കൊന്നൊടുക്കി. ഒരു പാക്കിൽ ഒരു മേറ്റിങ് പെയെർ മാത്രമുള്ളതും ഇവർക്ക് പലപ്പോഴും വിന ആകുന്നുണ്ട്…

#animallover ❤️ #wilddog

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News