24
Jun 2024 Monday

Wood Ants🐜

Oct 12th, 2018

” ഉറുമ്പ് “, കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരു കുഞ്ഞു ചിത്രം ഓടിയെത്തും. മിക്കവാറും നമ്മുടെ ഒരു ചെറിയ ശത്രു ആയി തന്നെയാണ് നമ്മൾ ഇക്കൂട്ടരെ കാണുന്നതും. എന്തെങ്കിലും ഒരു സാധനം തുറന്നു വെച്ചാൽ അപ്പൊ തന്നെ വരും കൂട്ടമായി. എന്നാൽ എങ്ങനെയാണിവർ ഇത്ര കൃത്യമായി ഇത് കണ്ടുപിടിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?! എപ്പോഴെങ്കിലും നിങ്ങൾ ഉറുമ്പുകളെ നിരീക്ഷിച്ചിട്ടുണ്ടോ?!
ഒന്ന് നിരീക്ഷിച്ചു നോക്കൂ അപ്പോൾ മനസിലാകും ഉറുമ്പുകളെ പറ്റി നമുക്കുള്ള അറിവ് ഉറുമ്പിനേക്കാൾ ചെറുതാണെന്ന്. അത്ഭുതങ്ങളുടെ കൊടുമുടിയാണ് ഈ ഇത്തിരികുഞ്ഞന്മാർ. കൃഷി, ഫാമിങ്, വാക്‌സിനേഷൻ, എന്നുവേണ്ട യുദ്ധമുൾപ്പടെ മനുഷ്യന്റെ കുത്തകയെന്നു നമ്മൾ വിചാരിക്കുന്ന പലതും നമ്മളേക്കാൾ മുൻപേ നമ്മളെക്കാൾ ഫലപ്രദമായരീരതിയിൽ ചെയ്തു പൊരുന്നവരാണ് ഉറുമ്പുകൾ. ലോകത്ത് ഏതാണ്ട് 12000 സ്പീഷീസ് ഉറുമ്പുകളുണ്ട്. അതിൽനിന്ന് ” വുഡ് ആൻറ് ” എന്ന ഇനത്തെ കുറിച്ച് നമുക്കിപ്പോൾ പരിചയപ്പെടാം.

മൂന്ന് സ്പീഷീസ് അയി തിരിച്ചിരിക്കുന്ന വുഡ് ആന്റ്‌സ് യൂറോപ്യൻ മേഖലകളിൽ കണ്ടുവരുന്ന ഒരുതരം ഉറുമ്പാണ്. ഒരു സ്പീഷീസ് അമേരിക്കയിലും കണ്ടുവരുന്നു. 6-12 mm വരെ വലുപ്പമുള്ള ഇവർക്ക് ബ്രൗണിഷ്റെഡ്, ബ്ലാക്ക് കളറുകളാണുള്ളത്. എല്ലാ ഉറുമ്പുകളുടെയും പോലെ തന്നെ നല്ല സാമൂഹ്യ ജീവിതത്തിന് ഉടമകളാണ് വുഡ് അന്റ്സും. കോളനി എന്നാണ് ഇവരുടെ കൂട്ടത്തിനെ വിളിക്കുക. കോളനികൾ തന്നെ രണ്ടു തരത്തിലുണ്ട് കോളനി, സൂപ്പർ കോളനി എന്നിങ്ങനെ. സൂപ്പർ കോളനി എന്നത് അനേകം കോളനികൾ ചേർന്ന് രൂപം കൊള്ളുന്നതാണ്. കൊളനികളെ അപേക്ഷിച്ച് പതിന്മടങ്ങ് വലുപ്പമുണ്ടാകും സൂപ്പർ കോളനിക്ക്. അംഗങ്ങൾ കൂടുതൽ സോഷ്യലും ആയിരിക്കും. ആവശ്യമെന്നുവെന്നാൽ പുതിയകൂടുകളും നിർമിക്കും. ചിലപ്പോൾ ഒന്നിലധികം സൂപർകോളനികൾ യോജിച്ച് കിലോമീറ്ററുകളോളം നീളുന്ന വമ്പൻ സൂപ്പർ കോളനികൾ തന്നെ ഉണ്ടാകാറുണ്ട്.

സസ്യഭാഗങ്ങൾ ഉപയോഗിച്ചാണ് ഇവർ കൂടുനിർമിക്കുന്നത്. പ്രധാനമായും പൈൻ മരങ്ങളുടെ ഭാഗങ്ങൾ. പുറം ഭാഗം മുഴുവനും പൈൻ മരങ്ങളുടെ ചെറിയ നീഡിലുകൾ കൊണ്ട് മൂടിയിരിക്കും. അകത്തേക്കു വരുമ്പോൾ ചെറിയ കമ്പുകളൊക്കെ ആയിരിക്കും കൂടുതലും. താപനില ഉൾപടെ ഉള്ള ഘടകങ്ങളുടെ നിയന്ത്രണങ്ങൾ കണക്കാക്കിയുള്ള നിർമാണമായിരിക്കും ഓരോ കൂടും. അതിൽ തന്നെ പ്രത്യേകം പ്രത്യേകം അറകളും കാണും.
ഇനി കുടുംബാംഗളിലേക്ക് കടക്കാം; വർക്കേഴ്‌സ്, റാണിമാർ ഈ രണ്ടുകൂട്ടരാണ് ഒരു വുഡ് ആന്റ് കോളനിയിൽ ഉണ്ടാകുക. ചില ഇനം ഉറുമ്പുകളിൽ അംഗരക്ഷകരും ഉണ്ടാകാറുണ്ടെങ്കിലും വുഡ് ആന്റസിൽ ആ ജോലിയും വർക്കേഴ്സ് തന്നെയാണ് ചെയ്യുക. വർക്കേഴ്സ് ഫീമെയിൽസ് ആണെങ്കിലും റീപ്രൊഡ്യൂസ് ചെയ്യാനുള്ള കഴിവ് ഉണ്ടാകില്ല. അത് റാണിക്ക് മാത്രമേ ഉണ്ടാകൂ. ഒരു കോളനിയിൽ ഒന്നുമുതൽ നൂറോളം റാണിമാർ വരെ ഉണ്ടാകും. സൂപ്പർ കോളനിയിലാണെങ്കിൽ കുറഞ്ഞത്
10 ലക്ഷം റാണിമാരും 50 ലക്ഷത്തിലധികം വർകേഴ്‌സും ഉണ്ടാകും. റാണിയെന്നു വിളിക്കുന്നെങ്കിലും റാണിയുടെ ഭരണത്തിന് കീഴിലാണ് കോളനി മുന്നോട്ടുപോകുന്നതെന്ന് ധരിക്കരുത്. വർകേഴ്‌സ് ആണ് എല്ലാം തീരുമാനിക്കുന്നത്. റാണിയുടെ ജോലി മുട്ടയിടുക എന്നത് മാത്രമാണ്. ബാക്കി എല്ലാകാര്യങ്ങളും മുന്നോട്ടുപോകുന്നത് വർക്കേഴ്സിന്റെ കഠിനമായ പ്രവർത്തനങ്ങളിലൂടെയാണ്. കുടുംബാംഗൾക്കും റാണിമാർക്കും മുട്ടവിരിഞ്ഞുണ്ടായ ലാർവേകൾക്കും ആഹാരം എത്തിക്കുക, ശത്രുക്കളിൽ നിന്നും മറ്റും തങ്ങളുടെ സാമ്രാജ്യം സംരക്ഷിക്കുക, കോളനിയുടെ ആരോഗ്യപരവും ശുചിത്വ പരവുമായ കാര്യങ്ങൾ നോക്കുക എന്നിവയാണ് ഇവരുടെ പ്രധാന ജോലികൾ.അത് ഭംഗിയായി നിർവഹിക്കാൻ എന്ത് വെല്ലുവിളിയും നേരിടാൻ തയാറാണുതാനും.

യൂറോപിലും അമേരിക്കയിലും ഒക്കെ ജീവികൾ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന സമയമാണ് തണുപ്പുകാലം. ഹൈബ്രിനേഷൻ എന്ന പ്രക്രിയയിലൂടെയാണ് വുഡ് ആന്റ്‌സ് തണുപ്പിനെ നേരിടുന്നത്. ശൈത്യ കാലം ആരംഭിക്കുന്നതിന് മുൻപ് പരമാവധി ഫുഡ് കഴിച്ച് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടിയ ശേഷം കൂട്ടിൽ കയറി നിദ്രയിലേക്ക് കടക്കുകയാണ് ഇവരുടെ രീതി. കൂടിന്റെ പുറം മോഡി ഉണങ്ങിയ സസ്യ ഭാഗങ്ങൾകൊണ്ടായതിനാൽ തണുപ്പ് ഉള്ളിൽ കടക്കാതെ തടയുന്നു. കൂടിനുള്ളിൽ ഓരോരുത്തരുടെയും മെറ്റാബൊളിക് പ്രവർത്തനങ്ങൾ താപനില ഉയർത്തുന്നതിന് സഹായകമാണ്. ഈ താപം പുറത്തുപോവുകയുമില്ല. ശൈത്യ കാലം കഴിഞ്ഞാൽ ഓരോരുത്തരും പതിയെ പുറത്തിറങ്ങി വെയിൽ കൊള്ളാൻ തുടങ്ങും. റാണിമാർ ഉൾപടെ ഉള്ള എല്ലാ അംഗങ്ങളും ഇതിൽ പങ്കുചേരും. ഇതിന്റ പ്രധാന ഉദ്ദേശ്യം ഹൈബ്രിനേഷൻ സമയത്ത് ഏതെങ്കിലും വിധത്തിലുള്ള വൈറസോ ബാക്ടീരിയകളോ ശരീരത്തിൽ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അൾട്രാ വയലറ്റ് രശ്മികൾ ഏറ്റ് അവയെ നശിപ്പിക്കുക എന്നതാണ്. പിന്നീടുള്ള കടമ്പ ഭക്ഷണം ശേഖരിക്കുക എന്നത്. വുഡ് ആന്റ്സിന്റെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ഹണീഡ്യു. ഈ പദ്ധർദ്ധം ഇവർ എങ്ങനെ സംഘടിപ്പിക്കുന്നു എന്നറിയേണ്ടേ!!
മനുഷ്യൻ കന്നുകാലികളെ സംരക്ഷിച്ച് പാലുത്പാദിപ്പിക്കുന്നതെങ്ങനെയാണോ അതിന് തുല്യമായ പ്രവൃത്തിയിലൂടെയാണ് വുഡ് ആന്റ്‌സ് ഹണീഡ്യു ഉത്പാതിപ്പിക്കുന്നത്. മരങ്ങളിൽ പറ്റിപിടിച്ച് അതിന്റെ കറ ഊറ്റി കുടിക്കുന്ന ഒരു ജീവിയുണ്ട് ” ഏഫിഡ്സ് ” ഇവ പുറംതള്ളുന്ന മധുരമുള്ള ഒരു പദാർദ്ധമാണ് ഹണീഡ്യു. ഉറുമ്പുകൾ ഏഫിഡ്സിനെ സമീപിക്കുമ്പോൾ തന്നെ അവർക്കു മനസിലാകും ഹണീഡ്യു ആണ് ആവശ്യമെന്ന്. അപ്പോൾ തന്നെ ഏഫിഡ്സ് ഹണീഡ്യു പുറന്തള്ളുകയും ഉറുമ്പുകൾ അത് ശേഖരിക്കുകയും ചെയ്യും. ഇതിലൂടെ ഏഫിട്സിനും ഒരു വലിയ ഗുണമുണ്ട്. ഏഫിഡ്സിനെ ആഹാരമാക്കുന്ന പല ഇൻസെക്ടസിൽ നിന്നും അവരെ സംരക്ഷിക്കുന്നത് ഉറുമ്പുകളാണ്. ചില സമയങ്ങളിൽ ഉറുമ്പുകൾ ഏഫിഡ്സിനെ എടുത്ത് മരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടു വെക്കാറുണ്ട്, കൂടുതൽ മധുരമുള്ള ഹണീഡ്യു ലഭിക്കുന്നതിന് വേണ്ടിയാണിത്. നമ്മൾ കന്നുകാലികളെ നല്ല പുല്ലുള്ള ഭാഗങ്ങളിൽ കെട്ടുന്നതുപോലെതന്നെ. ഹണീഡ്യു വിശപ്പകറ്റാൻ മാത്രമല്ല മെറ്റബോളിക് പ്രവർത്തനങ്ങളിലൂടെ ശരീരതാപനില ഉയർത്താനും അതിലൂടെ കൂട്ടിലെ താപനില നിയന്ത്രിച്ചു നിർത്തുന്നതിലും സഹായിക്കുന്നു.

ഹണീഡ്യു മാത്രമല്ല മാംസവും ഇവരുടെ മെനുവിലുണ്ട്. സ്വാഭാവികമായും അത് കണ്ടെത്തുന്നതാകട്ടെ വേട്ടയാടിയും. ഉറുമ്പുകളുടെ എല്ലാ പ്രവർത്തനങ്ങളും കെമിക്കൽസാണ് കൺട്രോൾ ചെയ്യുന്നത്. ഓരോ ഉറുമ്പും ഇരക്കായി തങ്ങളുടെ അധീന മേഖലയിൽ സഞ്ചരിക്കുമ്പോൾ അവരുടെ ശരീരം ഇടക്ക് തറയിൽ മുട്ടിച്ച് ഒരു കെമിക്കൽ ട്രെയിൽ ഉണ്ടാക്കും. ഇരയെ കണ്ടെത്തികഴിഞ്ഞാൽ ഈ ട്രെയിൽ ഫോളോ ചെയ്ത് കൂട്ടിൽ തിരിച്ചെത്തുകയും മറ്റ്‌ അംഗങ്ങളുമായിവന്ന് ഇരയെ കൈക്കലാക്കുകയും ചെയ്യുന്നു. തങ്ങളുടെ ശരീരവലുപ്പത്തേക്കാൾ 100 മടങ്ങ് വലുപ്പമുള്ള ഇരകളെ വരെ ഇവർ കീഴടക്കും. ഇരയെ കീഴ്പെടുത്തുന്നതിനേക്കാൾ ശ്രമകരമാണ് ഇരയെ കണ്ടെത്തുന്നത്. കാരണം ഉറുമ്പുകളുടെ കാഴ്ചശക്തി വളരെ മോശമാണ്, അതിനാൽ ഇര അങ്ങിയാൽ മാത്രമേ കറക്റ്റ് ആയി സ്പോട്ട് ചെയ്യാൻ സാധിക്കു. ഇത് മനസിലാക്കി ചില ജീവികൾ അനങ്ങാതെ ഇരിക്കാറുണ്ട്. പക്ഷെ ഒരുതവണ ഉറുമ്പുകൾ ഇരയെ സമീപിച്ച് കഴിഞ്ഞാൽ പിന്നെ രക്ഷ പെടുക എന്നത് ഏതാണ്ട് അസാധ്യം തന്നെ. അടുത്തെത്തിക്കഴിഞ്ഞാൽ ഒരു ഉറുമ്പെങ്കിലും ഇരയെ തൊട്ടാൽ പിന്നെ എത്ര ഓടിയാലും കാര്യമില്ല, കാരണം ഉറുമ്പിന്റെ കെമിക്കൽ സെന്റ് ഇരയുടെ ശരീരത്തിൽ പതിച്ചു കഴിഞ്ഞു. പിന്നെ സുഖമായി ഉറുമ്പുകൾക്ക് ആ ഇരയെ ചെയ്‌സ് ചെയ്യാം. എല്ലാവരും കൂടി ഇരയുടെ ശരീരത്തിൽ കടിച്ചു പിടിക്കും. എന്നിട്ട് കടിച്ച ഭാഗത്ത് ശരീരത്തിന്റെ അടിഭാഗത്തുനിന്ന് ഫോമിക് ആസിഡ് ചീറ്റും. ഈ ഫോമിക് ആസിഡ് ഇരയുടെ ആന്തരികാവയവങ്ങൾ നശിപ്പിക്കും. അങ്ങനെ ഇരയുടെ ശരീരം പൂർണമായും തളരും. എന്നിട്ട് വലിച്ച് കൂട്ടിലെത്തിക്കും.
ഭക്ഷണ ലഭ്യത സുഖമമായിക്കഴിഞ്ഞാൽ റാണി മുട്ടായിടാൻ തുടങ്ങും. വർകേഴ്‌സ് മുട്ടകൾ ശേഖരിച്ച് അതാത് അറകളിൽ സൂക്ഷിക്കും. ഈ സമയത്ത് മുട്ട വിരിയുന്നതിന് കൂട്ടിലെ താപനില നിലനിർത്തുക അത്യാവശ്യമാണ്. അപ്പോൾ ഓരോരുത്തരായി കൂടിന് മുകളിൽ വന്ന് വെയിലുകാഞ്ഞ് ശരീരതാപനില ഉയർത്തിയ ശേഷം കൂട്ടിലേക്ക് പോകുകയും താണുത്തുകഴിയുമ്പിൽ തിരികെ വന്ന് വീണ്ടും ഇതേ പ്രവർത്തി ചെയ്യുകയും ചെയ്യും. മറ്റൊരു പ്രധാന ഘടകമാണ് വൃത്തി ഉറുമ്പുകൾ എല്ലാം നല്ല വൃത്തിക്കാരാണ്. എപ്പോഴും ശരീരം കൈകൾ ഉപയോഗിച്ച് വൃത്തിയാക്കിക്കൊണ്ടിരിക്കും, കൂടുകളിൽ നിന്ന് മാലിന്യം കൃത്യമായി നീക്കുകയും ചെയ്യും. എന്നാലും ഹൈബ്രിനേഷൻ സമയത്ത് ബാക്ടീരിയകളോ വൈറസുകളോ മറ്റോ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അത് പകർച്ച വ്യാധികൾക്കും തുടർന്ന് മൊത്തം കോളനിയുടെ തന്നെ നാശത്തിനും കാരണമാകാം. ഇതിനെ നേരിടാൻ വ്യക്തമായ മാർഗ്ഗമുണ്ട് വുഡ് അന്റ്സിന്. പൈൻമരങ്ങൾ അതിന്റെ മുറിവുകൾ ഉണക്കാൻ വേണ്ടി റെസിൻ പുറപ്പെടുവിക്കും. ഈ റെസിൻ ഉറുമ്പുകൾ ശേഖരിച്ച് കൂടിനുള്ളിലും മുകളിലും ഒക്കെ നിക്ഷേപിക്കും. ഇതിലൂടെ നടക്കുമ്പോൾ അവരുടെ ശരീരത്തിലെ വൈറസുകളും മറ്റും നശിപ്പിക്കപെടുന്നു. നമ്മൾ ഒയ്ന്മെന്റുകളും മറ്റും ഉപയോഗിക്കുന്നതുപോലെതന്നെ.
ഈ റെസിൻ ഉപയോഗിക്കുന്ന വുഡ് അന്റ്സിന് ഉപയോഗിക്കാത്തവയെക്കാൾ പ്രതിരോധ ശേഷി കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അങ്ങനെ സമ്മർ ആകുമ്പോഴേക്കും മുട്ടകൾ വിരിയാൻ തുടങ്ങും. വിരിഞ്ഞു പുറത്തുവരുന്നതിൽ വർക്കേഴ്സിനെ കൂടാതെ ചിറകുള്ള പുതിയ ചില കൂട്ടരുമുണ്ടാകും. ഭാവി റാണിമാരും മെയിൽസുമാണിത്. ഇവരുടെ ഉദ്ദേശം മറ്റു സ്ഥലങ്ങളിലേക്ക് പോയി പുതിയ കോളനി തുടങ്ങുക എന്നതാണ്. ഫീമെയിൽസിന് വലിപ്പം അല്പം കൂടുതലായിരിക്കും. ശരീരത്തിൽ കൊഴുപ്പിന്റെ ആവരണമുള്ളതിനാലാണിത്. അതുകൊണ്ട് തന്നെ ഇവർക്ക് പറന്നുയരാൻ കുറച്ചു ബുദ്ധിമുട്ടുമായിരിക്കും. കുറച്ചു നേരത്തെ പരിശീലനത്തിന് ശേഷം പറന്ന് പുതിയ സ്ഥലങ്ങളിലേക്ക് പോകും. സൂപർ കോളനിയിൽ ഇക്കൂട്ടർ എല്ലാ വർഷവും ഒരു പ്രത്യേക സ്ഥലത്തെക്കാണ് പോകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ട് അവിടെ വെച്ച് ഇവർ മേറ്റ് ചെയ്യും. മേറ്റിങ് കഴിഞ്ഞാൽ ഉടൻ തന്നെ മെയിൽ ആന്റ് ജീവൻ വെടിയും. ഫീമെയിൽസ് ചിലപ്പോൾ ഒന്നിലധികം മെയിസുമായി മേറ്റിങ്ങിൽ ഏർപ്പെടും. ജീവിതകാലം മുഴുവൻ മുട്ടകൾ ഉത്പാദിപ്പിക്കേണ്ടതിനാൽ ആവശ്യമായ സ്പേം ശേഖരിക്കാൻ വേണ്ടിയാണിത്. മേറ്റിങ് കഴിഞ്ഞാൽ പിന്നെ ഫീമെയിലിന്റ ജോലി പുതിയ കോളനി രൂപീകരിക്കുക എന്നതാണ്. കാലുകളുപയോഗിച്ച് ചിറകുകൾ അടർത്തി കളഞ്ഞതിന് ശേഷം പറ്റിയ സ്ഥലം കണ്ടെത്താനായി പോകും. ഈ സമയത്ത് മറ്റ് കോളനികളുടെ കണ്ണിൽ പെടാതിരിക്കുക എന്നത് അത്യാവശ്യമാണ്. പെട്ടുകഴിഞ്ഞാൽ മരണമുറപ്പ്. സ്ഥലം കണ്ടെത്തികഴിഞ്ഞാൽ അവിടെ മണ്ണിൽ ചെറിയൊരു മാളം നിർമിച്ച് മുട്ടകളിടും. ഈ മുട്ടകൾ വിരിഞ്ഞു വരുന്ന ലാർവ്വകൾക്ക് തന്റെ ശരീരത്തിലെ കൊഴുപ്പിൽ നിന്നുമാണ് ഭക്ഷണം കൊടുക്കുന്നത്. ചില കൂട്ടർ ഇതിന് മിനക്കേടാതെ പ്രദേശത്തുള്ള ഫീൽഡ് ആന്റ്‌സ് പോലുള്ള ചെറിയ ഉറുമ്പുകളുടെ കൂടുകൾ കയ്യേറാറുണ്ട്. ഇതിനായി കുറച്ചു ദിവസം അവരുടെ കൂടിനരികിൽ കറങ്ങി നടന്ന് അവരുമായി സാമ്യമുള്ള ഒരു കെമിക്കൽ സെന്റ് ശരീരത്തിൽ ഉത്പാദിപ്പിക്കും. എന്നിട്ട് പതിയെ കൂട്ടിലേക്ക് കടക്കും. അപ്പോൾ കൂട്ടിലുള്ള ഫീൽഡ് ആന്റ്‌സ് ആക്രമിക്കും, മിക്കവാറും റാണിമാർ ഈ സന്ദർഭത്തിൽ മരിക്കാറാണ് പതിവ്. എന്നാൽ ചിലർ സർവൈവ് ചെയ്യും. പതിയെ ഫീൽഡ് ആന്റ്‌സ് ആക്രമണം നിർത്തും, എന്നിട്ട് തങ്ങളുടെ പുതിയ അതിഥിയെ സ്വന്തം റാണിയായി കണ്ട് ഭക്ഷണം കൊടുക്കും. അവിടെമുതൽ ഫീൽഡ് ആന്റസിന്റെ ഭാവി അടഞ്ഞു കഴിഞ്ഞു.

സൂപ്പർ കോളനിയിലെ രാണിമാർക്ക്ഈ ബുദ്ധിമുട്ടുകളൊന്നും തന്നെ സാഹിക്കേണ്ട കാര്യമില്ല. സൂപ്പർ കോളനിയിലെ ഉറുമ്പുകൾക്ക് പ്രത്യേകം കെമിക്കൽ സെന്റ് ആണുള്ളത്. അതിനാൽ അവ സ്ഥിരമായി ഒരു പ്രദേശത്തു തന്നെ പോയി മേറ്റ് ചെയ്യുകയും ഏതെങ്കിലും സൂപ്പർ കോളനിയിൽ കയറി കൂടുകയും ചെയ്യും. സൂപ്പർ കോളനിയുടെ സെന്റ് ശരീരത്തിലുള്ളതിനാൽ ആക്രമണമുണ്ടാകില്ല. അങ്ങനെ അവരുടെ സാമ്രാജ്യം വീണ്ടും വളരുന്നു.

വുഡ് ആന്റ്‌സ് വളരെയധികം ടെറിട്ടൊറിയൽ ആണ്. തങ്ങളുടെ മേഖലയിലേക്ക് അന്യ കൂട്ടരാരെങ്കിലും കടന്നാൽ യുദ്ധം ഉറപ്പ്. ഉറുമ്പുകൾ തലക്ക് മുകളിലുള്ള ആന്റിന ഉപയോഗിച്ചാണ് എല്ലാം ഐഡന്റിഫൈ ചെയ്യുന്നത്. അതുപയോഗിച്ച് മിത്രങ്ങളെയും ശത്രുക്കളെയും വ്യക്തമായി തിരിച്ചറിയാൻ ഇവക്കാകും. രണ്ടു വ്യത്യസ്ത കൂടുകളിലെ അംഗങ്ങൾ തമ്മിൽ കണ്ടുമുട്ടിയാൽ ഉടൻ തന്നെ പോയി മറ്റുള്ളവരെ വിവരമറിയിക്കുകയും എല്ലാവരും യുദ്ധമുഖത്ത് അണിനിരക്കുകയും ചെയ്യുന്നു. കൂട്ടമായുള്ള ആക്രമണമാണ് രീതി. 5,6 പേർ ശത്രുവിനെ പിടിച്ചു നിർത്തുകയും ഒരാൾ ശരീര ഭാഗങ്ങൾ കടിച്ച് മുറിച്ച് ഫോമിക് ആസിഡ് നിക്ഷേപിക്കുകയും ചെയ്യും. അതോടെ ശത്രുവിന്റെ ആന്തരികാവയവങ്ങൾ നശിക്കുകയും മരിക്കുകയും ചെയ്യുന്നു. ചിലർ സ്ഥലത്തെ ഉയർന്ന സസ്യങ്ങളിൽ കയറിനിന്ന് യുധമുഖം നിരീക്ഷിക്കും എവിടെയാണ് തന്റെ സാന്നിധ്യം ആവശ്യമെന്ന് മനസ്സിലായാൽ അങ്ങോട്ട് നീങും ഓരോ സൈഡിൽ നിന്നും ആയിരങ്ങൾ മരിച്ചു വീണുകഴിയുമ്പോളായിരിക്കും യുദ്ധം അവസാനിക്കുക. വിജയി ഒന്നും ഉണ്ടായെന്നു വരില്ല. പിന്നെ മരിച്ചു വീണവരെ ഓരോരുത്തരെയായി ഇരുകൂട്ടരും കൊണ്ടുപോകും. മറ്റൊന്നിനുമല്ല ഭക്ഷണത്തിന്. വളർന്നുവരുന്ന ലാർവേകൾക്ക് എപ്പോഴും ഭക്ഷണം ആവശ്യമായതിനാൽ ഇത് അത്യാവശ്യമാണ്. അപ്പോഴും കുറച്ചുരക്തസാക്ഷികൾ അതിർത്തി നിർണയിച്ചുകൊണ്ട് അവിടെ തന്നെ കിടക്കുന്നുണ്ടാകും.

കന്നുകാലികളും കരടികളും ചിലപ്പോൾ വുഡ് അന്റ്സിന് വെല്ലുവിളിയാകാറുണ്ട്. കരടികൾ ഉറൂമ്പുകളെ ഭക്ഷണമാക്കുകയും ചെയ്യും. ശത്രുവിന് കട്ടിയുള്ള തോലും വലിയ ശരീരവും ഉള്ളതിനാൽ കടിച്ചു തോല്പിക്കുക ബുദ്ധിമുട്ടാണ്. അപ്പോൾ എല്ലാവരും ഒന്നിച്ച് ഫോമിക് ആസിഡ് ശത്രുവിന് നേരെ ചീറ്റും. ഇത് കണ്ണിലും മൂക്കിലും ഒക്കെ വീണുകഴയുമ്പോൾ അസ്വസ്ഥത മൂലം ശത്രു താനേ പിൻവാങ്ങിക്കൊള്ളും.

അത്ഭുതങ്ങൾ നിറഞ്ഞ ഉറുമ്പുകളുടെ ജീവിതത്തെ പറ്റി ഇന്നും വളരെ കുറച്ച് അറിവുകൾ മാത്രമേ നമുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ഇനിയും അവർ ഒരുപാട് വിസ്മയങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നു.

(Inspired by ” Attenborough’s the Empire of ants ” documentary and some other documentaries.)

#animallover ❤️ #woodants

കടപ്പാട് – ഫേസ്ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News